കേന്ദ്രം ചതിച്ചാശാനേ...! കാലത്തിനൊത്ത് മാറാനാകാതെ പഴഞ്ചൻ ചാർജിങ് സെറ്റപ്പുമായി KSEB
രാജ്യത്ത് മാത്രമല്ല ലോകത്തിലെങ്ങും ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളോടുളള പ്രിയം കൂടി വരികയാണ്. ഏതൊരു ഇലക്ട്രിക് വാഹനയുടമയുടേയും ആശങ്ക എന്ന പറയുന്നത് ചാർജിങ്ങ് സ്റ്റേഷനുകളുടെ ലഭ്യത കുറവാണ്. പക്ഷേ ഇവി നയങ്ങളെ സംസംഥാനങ്ങൾ പിന്തുണയ്ക്കുമ്പോഴും ഇവികൾ റോഡിലിറങ്ങണമെങ്കിൽ ആവശ്യത്തിന് ഇവി ചാർജിങ്ങ് സ്റ്റേഷനുകൾ കൂടി പ്രോത്സാഹിപ്പിക്കണം. കേരളത്തിൽ ആകെ മൊത്തം രണ്ട് ലക്ഷത്തിന് മുകളിൽ ഇലക്ട്രിക് വാഹനങ്ങളാണുളളത്. എന്നാൽ വീടുകളിൽ ചാർജ് ചെയ്തതിന് ശേഷം ഒരു ലോങ്ങ് റൂട്ട് പോകണമെങ്കിൽ പലരും ഇന്ന് മടിക്കുകയാണ്. 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും അതിനൊപ്പം തന്നെ 1,169 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും കെഎസ്ഇബി സ്ഥാപിച്ചിരുന്നു.
എന്നാൽ പ്രധാന പ്രശ്നമായി ഉയർന്ന് വരുന്നത്. പുതിയ വാഹനങ്ങൾ ചാർജ് ചെയ്യാൻ പ്രാപ്തമല്ല എന്നതാണ്. 2023 വരെയുളള വാഹനങ്ങൾ ചാർജ് ചെയ്യാൻ മാത്രമേ കെഎസ്ഇബിയുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ സാധിക്കു. 2023 ന് ശേഷമുളള വാഹനങ്ങളുടെ ബാറ്ററി ശേഷി വർധിച്ചത് കൊണ്ട് അതിന് തക്കതായ സൗകര്യമുള്ള സ്റ്റേഷനുകളില്ല എന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്.

കെഎസ്ഇബി അധികൃതർ പറയുന്നത് കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കാനായി കാത്തിരിക്കുന്നു എന്നാണ്. എന്നാൽ ഒരു വശത്ത് ഇവികളെ പ്രോത്സാഹിപ്പിക്കുകയും അതിനുളള സംവിധാനങ്ങൾ ഒരുക്കാതെ ഇരുന്നാൽ ജനങ്ങൾ വീണ്ടും ഫ്യുവൽ എഞ്ചിൻ വാഹനങ്ങളിലേക്ക് തിരിക പോകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ചാർജ് തീർന്ന് വഴിയിലാവാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.

സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.
സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഒരു ഹോം ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന ഉടമകൾക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പ്രക്രിയയാണ്. വീട്ടിൽ ഒരു പ്രത്യേക ചാർജിംഗ് പോയിന്റ് സ്ഥാപിക്കുന്നതു വഴി നിങ്ങൾക്ക് ഒറ്റരാത്രികൊണ്ട് വാഹനം എളുപ്പത്തിൽ ചാർജ് ചെയ്യാനാവും. എല്ലാ ദിവസവും രാവിലെ ഫുൾ-ചാർജിൽ വാഹനം എടുക്കാനും ഇതിലൂടെ സാധിക്കും. പബ്ലിക് ചാർജിംഗ് ഒഴിവാക്കുവാനും അതിലൂടെ നിങ്ങൾക്ക് സമയ ലാഭവും ഹോം ചാർജിംഗ് നേടിത്തരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








