പെട്രോള്‍ പമ്പുകള്‍ സൈലന്റായി പൂട്ടുമോ? കേന്ദ്രത്തിന്റെ വക 100% സബ്‌സിഡി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇറങ്ങണം

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ ജനകീയമാക്കാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്കുള്ള ഇന്‍സന്റീവും ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയും നല്‍കി വന്നത് ഇതിന്റെ ഭാഗമായാണ്. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സമഗ്രമായ സബ്സിഡി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കും (EV Charging Station) ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകള്‍ക്കുമായി 100% വരെ സബ്സിഡി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഇതിന്റെ വിശദാംശങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍ (ഫെയിം) പദ്ധതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയതാണ് പ്രധാനമന്ത്രി ഇ-ഡ്രൈവ് (PM E-drive) പദ്ധതി. 10,000 കോടി രൂപയുടെ പദ്ധതിയില്‍ ചാര്‍ജിങ് അടിസ്ഥാന സൗകര്യ വികസനത്തിനായി 2,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. 2025 സെപ്റ്റംബര്‍ 28-ന് പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സബ്സിഡിക്ക് അര്‍ഹരായ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കും.

goec ev charging station

അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവുകള്‍ക്കും ഇവി സപ്ലൈ എക്യുപ്മെന്റുകള്‍ (EV Supply Equipments) വാങ്ങുന്നതിനുമുള്ള സഹായങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ട്രാന്‍സ്‌ഫോര്‍മറുകള്‍, ലോ ടെന്‍ഷന്‍ ഹൈ ടെന്‍ഷന്‍ കേബിളുകള്‍, എസി ഡിസ്ട്രിബ്യൂഷന്‍ ബോക്‌സുകള്‍, സര്‍ക്യൂട്ട് ബ്രേക്കറുകള്‍, ട്യൂബുലാര്‍ അല്ലെങ്കില്‍ പിസിസി മൗണ്ടിംഗ് സ്ട്രക്ചറുകള്‍, വേലി കെട്ടല്‍ അടക്കമുള്ള മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്.

ഇവി സപ്ലൈ എക്യുപ്മെന്റുകളില്‍ ചാര്‍ജിങ് ഗണുകള്‍ ഉള്‍പ്പെടെയുള്ള ഇവി ചാര്‍ജറുകള്‍ വരും. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ (CPSEs), സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവക്ക് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് (MHI) കീഴില്‍ ഈ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും ഈ സ്ഥാപനങ്ങള്‍ക്ക് ഒരു ഏജന്‍സിയെ ചുമതലപ്പെടുത്താവുന്നതാണ്.

ev charging station

തുടര്‍ന്ന് കേന്ദ്ര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും അല്ലെങ്കില്‍ ചാര്‍ജ് പോയിന്റ് ഓപ്പറേറ്റര്‍മാരെ (CPO) നിയോഗിക്കാനും സാധിക്കും. പെട്രോളിയം & പ്രകൃതിവാതകം, റോഡ് ഗതാഗത ഹൈവേ, ആരോഗ്യ കുടുംബക്ഷേമം, ഊര്‍ജം, ഭവന നഗരകാര്യം, റെയില്‍വേ, സിവില്‍ ഏവിയേഷന്‍, തുറമുഖം, ഷിപ്പിങ് എന്നിവയ്ക്ക് അവരുടെ കീഴിലുള്ള സിപിഎസ്ഇകള്‍ വഴിയോ അല്ലെങ്കില്‍ നോമിനേറ്റ് ചെയ്ത ഏജന്‍സികള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (BPCL), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (HPCL), നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI), എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI), സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL), കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (CONCOR), കണ്‍വേര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (CESL), മെട്രോ റെയില്‍ കോര്‍പ്പറേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ മാതൃമന്ത്രാലയങ്ങള്‍ വഴിയോ അപേക്ഷിക്കാം.

fast charging station

അര്‍ഹരായ സ്ഥാപനങ്ങള്‍ അവരുടെ നെറ്റ്വര്‍ക്കുകള്‍ക്കുള്ളിലുള്ള ആവശ്യങ്ങള്‍ വിലയിരുത്തി ചാര്‍ജിങ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2011-ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള നഗരങ്ങള്‍, ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റികള്‍, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ ഏഴ് മെട്രോ നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് പിഎം ഇ-ഡ്രൈവ് പദ്ധതി മുന്‍ഗണന നല്‍കും.

സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ തലസ്ഥാനങ്ങളിലും നാഷനല്‍ ക്ലീന്‍ എയര്‍ പ്രോഗ്രാമിന് (NCAP) കീഴില്‍ വരുന്ന നഗരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. അര്‍ഹരായ സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത അനുസരിച്ച് മറ്റ് നഗരങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാവുന്നതാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടി രാജ്യത്തുടനീളം ഡിമാന്‍ഡിന് അനുസരിച്ച് ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്ന് ഉറപ്പാക്കുന്നു. നഗരപരിധിക്ക് പുറത്തുള്ള ചില ഹൈവേകളിലും അന്തര്‍സംസ്ഥാന പാതകളിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത് ഇവികളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

റോഡ് ഗതാഗത ഹൈവേ മന്ത്രാലയവുമായും (MoRTH) മറ്റ് പങ്കാളികളുമായും ആലോചിച്ച് ഇതിനുള്ള റൂട്ടുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും. ഏതായാലും രാജ്യത്ത് ഇവികളുടെ ജനാധിപത്യവല്‍ക്കരണത്തിന് പ്രധാനമായും വിലങ്ങുതടിയാകുന്ന ഒന്നാണ് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനം മന്ദഗതിയിലാണെന്നുള്ളത്. പെട്രോള്‍ പമ്പുകള്‍ പോലെ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ വന്നാല്‍ ആളുകള്‍ ഉറപ്പായും ബദല്‍ ഇന്ധനത്തിലേക്ക് മാറും. മുകളില്‍ പറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥലത്ത് ചാര്‍ജറുകള്‍ സ്ഥാപിച്ചാല്‍ അതുവഴി അവര്‍ക്ക് വരുമാനവും ലഭിക്കും.

More from DriveSpark

Article Published On: Wednesday, October 1, 2025, 7:00 [IST]
English summary
Ev charging stations set up in govt offices public spaces in cities will get 100 per cent subsidy
കൂടുതല്‍... #electric vehicles #india #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X