ഇവിയുണ്ടെങ്കില്‍ 1.50 ലക്ഷം വരെ ആദായ നികുതി ലാഭിക്കാം! പക്ഷേ എല്ലാവര്‍ക്കും പറ്റില്ലെന്ന് സര്‍ക്കാര്‍

ജൂലൈ മാസമായതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങുകയായി. ആദായനികുതി നിയമപ്രകാരം നിശ്ചിത സ്ലാബിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി റിട്ടേണ്‍ നല്‍കണമെന്നില്ല. അല്ലാത്തവര്‍ എല്ലാ വര്‍ഷവും ജൂലൈ 31 ആണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട തീയതിയെങ്കിലും ഇത്തവണ അത് സെപ്റ്റംബര്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിയ ചില ഉപഭോക്താക്കള്‍ക്ക് വാഹന വായ്പയുടെ പലിശ തുക വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ ഒരു സാധ്യതയുണ്ട്. പലര്‍ക്കും ഈ ആനുകൂല്യത്തെക്കുറിച്ച് അറിവില്ല. ഇതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

ഓരോ സാമ്പത്തിക വര്‍ഷത്തിലും നിശ്ചിത പരിധിയില്‍ കൂടുതല്‍ വരുമാനം നേടുന്ന വ്യക്തികള്‍ അവരുടെ ആദായ നികുതി കണക്കുകള്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും വേണം. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. നിങ്ങളുടെ വരുമാനം നിയമവിധേയമാകുന്നതിനൊപ്പം നികുതി റീഫണ്ടും ലഭിക്കും. ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഐടിആര്‍ പ്രധാന രേഖയായി പരിഗണിക്കാറുണ്ട്.

electric car

നിങ്ങള്‍ ഒരു ഇലക്ട്രിക് വാഹനം വായ്പയെടുത്താണ് വാങ്ങിയതെങ്കില്‍, ആ വായ്പയുടെ പലിശ അടച്ച തുക ആദായ നികുതിയില്‍ നിന്ന് കുറയ്ക്കാന്‍ സാധിക്കും. ഇതിനായുള്ള ആദായ നികുതി നിയമത്തിലെ 80EEB എന്ന വകുപ്പിനെ കുറിച്ച് പല ആളുകള്‍ക്കും വലിയ ധാരണയില്ല. ഈ വകുപ്പ് പ്രകാരം നിങ്ങള്‍ ഇവി വാങ്ങുന്ന ആവശ്യത്തിനായി പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ പരമാവധി 1.5 ലക്ഷം രൂപ വരെ കുറയ്ക്കാന്‍ സാധിക്കും.

വ്യക്തിഗത നികുതിദായകര്‍ക്ക് മാത്രമേ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകൂ. കമ്പനികള്‍ക്കും സംയുക്ത സംരംഭങ്ങള്‍ക്കുമൊന്നും ഇതിന്റെ ഗുണം ലഭിക്കില്ല. ലോണില്‍ ഇലക്ട്രിക് വാഹനം വാങ്ങിയവര്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആ വായ്പക്ക് അടച്ച പലിശയുടെ തുക മാത്രമാണ് ഇങ്ങനെ കുറയ്ക്കാന്‍ കഴിയുക. ഈ ആദായ നികുതി ഇളവ് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പുറത്തുവിടുകയും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു.

tata tiago ev

പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതി എന്തെന്നാല്‍ 2023 മാര്‍ച്ച് 31 വരെ വാങ്ങിയ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. അതിനുശേഷം വാങ്ങിയ വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. 80EEB പ്രകാരം നികുതി ഇളവ് നേടാനായി ലോണ്‍ അനുമതിപത്രം, ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റ്, റീപെയ്മന്റ് ഷെഡ്യൂള്‍, വെഹിക്കിള്‍ പര്‍ച്ചേസ് ഇന്‍വോയ്സ് എന്നീ രേഖകള്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ഒരു തീരുമാനം കൈക്കൊണ്ടത്.

നിങ്ങള്‍ സമീപകാലത്തായി ഇവി വാങ്ങിയ ഒരാളാണെങ്കില്‍ ഈ ആനുകൂല്യം ലഭ്യമാകില്ല. അതേസമയം 2019 ജനുവരി ഒന്നിനും 2023 മാര്‍ച്ച് 31-നും ഇടയില്‍ ലോണ്‍ പാസായ ഇപ്പോഴും വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഈ പദ്ധതി പ്രകാരം നികുതി നേടാന്‍ കഴിയും. പഴയ നികുതി രീതി പിന്തുടരുന്നവര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.

electric car

പുതിയ നികുതി രീതി പിന്തുടരുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. നിലവില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപയില്‍ കുറവ് വരുമാനമുള്ളവരെ ഈ സാമ്പത്തിക വര്‍ഷം മുതല്‍ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദായ നികുതി ഇളവ് നല്‍കിയത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ നിലവില്‍ ഈ ആനുകൂല്യം ലഭ്യമല്ല എന്നത് നിരാശയുണ്ടാക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈ ഒരു ആനുകൂല്യം നല്‍കുന്നത് തുടര്‍ന്നിരുന്നെങ്കില്‍ ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുമായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള പദ്ധതികള്‍ കൊണ്ടുവരുന്ന സര്‍ക്കാര്‍ ഈ സംരംഭം തിരികെ പ്രാബല്യത്തില്‍ വരുത്തിയാല്‍ അത് ഇവി വിപണിക്ക് ഊര്‍ജമാകുമെന്ന് കരുതുന്നു. ഇവികള്‍ വാങ്ങുമ്പോള്‍ ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന സംഗതി അവയ്ക്കുള്ള സബ്‌സിഡിയും ഇതേപോലുള്ള പ്രത്യേക ആനുകൂല്യങ്ങളുമാണ്.

More from DriveSpark

Article Published On: Sunday, July 6, 2025, 13:00 [IST]
English summary
Ev owners can claim up to rs 1 50 lakh income tax deduction here s what qualifies you
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X