വിയറ്റ്നാമിനെ ഒഴിവാക്കുവാണോ; എന്താണ് അമേരിക്കയുടെ ഉദ്ദേശം
ചൈനീസ് EV ബാറ്ററി വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് പണപ്പെരുപ്പം കുറയ്ക്കൽ നിയമത്തിൽ (ഐആർഎ) ഉൾപ്പെടുത്തിയിട്ടുള്ള നിയമങ്ങൾ നിലവിൽ വാഷിംഗ്ടണുമായി സ്വതന്ത്ര വ്യാപാര കരാറുകളുള്ള രാജ്യങ്ങൾക്ക് മാത്രമേ പ്രയോജനം ചെയ്യൂ, അതായത് വിയറ്റ്നാമിനെ ഒഴിവാക്കി കൊണ്ടാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് കഴിഞ്ഞയാഴ്ച നോർത്ത് കരോലിനയിൽ ഇവികൾ ഉൽപ്പാദിപ്പിക്കുന്നതിനായി 4 ബില്യൺ ഡോളറിന്റെ പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചിരുന്നു.
ജാപ്പനീസ് കാറുകൾക്ക് നികുതി ക്രെഡിറ്റിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കുന്ന നിർണായക ധാതുക്കളെക്കുറിച്ച് അമേരിക്ക മാർച്ചിൽ ജപ്പാനുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ തനിക്ക് വിയറ്റ്നാമിന്റെ നേതാവിനെ കാണാനുളള അവസരമുണ്ടാകുമെന്നാണ് ബൈഡൻ പറഞ്ഞത്, ചൈനയുമായുള്ള യുഎസ് പിരിമുറുക്കങ്ങൾക്കിടയിൽ സമീപ വർഷങ്ങളിൽ വളർന്നുവന്ന ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള നടപടികൾ ഇരുവരും അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാറ്ററികളിൽ കാണപ്പെടുന്ന ധാതുക്കളുടെ വലിയ കരുതൽ ശേഖരമുള്ള വിയറ്റ്നാമും സമീപത്തെ ഇന്തോനേഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു വ്യാപാര അനുകരണമായ ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്കിൽ (ഐപിഇഎഫ്) ഒപ്പുവെച്ചവർക്ക് വാഷിംഗ്ടൺ നികുതി ആനുകൂല്യം നൽകണമെന്നാണ് ആവശ്യം.
നിലവിലുള്ള ഇവി ചാർജിംഗ് ആശങ്കകൾക്കും പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരമായി ബാറ്ററി പായ്ക്ക്, ചാർജിംഗ് സ്റ്റേഷൻ, ചാർജിംഗ് കണക്ടർ എന്നിവ അടങ്ങുന്ന പ്രൊപ്രിയേറ്ററി എനർജി സ്റ്റാക്കാണ് എക്‌സ്‌പോണന്റ് ബെംഗളൂരുവിൽ പ്രദർശിപ്പിച്ചത്. ഈ റാപ്പിഡ് ചാർജിംഗ് സംവിധാനം ഇവി ഉടമകളുടെ റേഞ്ച് ഉത്കണ്ഠയും വില കൂടിയ അല്ലെങ്കിൽ വലിപ്പമുള്ള ബാറ്ററി പായ്ക്കുകളുടെ ആവശ്യകതയും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

എനർജി ടെക് സ്റ്റാർട്ടപ്പായ എക്‌സ്‌പോണന്റ് എനർജി 2025 ഓടെ 25,000 ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ സേവനം നൽകാനാണ് ഇപ്പോൾ ഉന്നമിട്ടിരിക്കുന്നത്. . ഈ സാമ്പത്തിക വർഷാവസാനത്തോടെ ഡൽഹി എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും 2025 ഓടെ 1,000 ചാർജിംഗ് സ്റ്റേഷനുകളും 25,000 ഇവികളും വിന്യസിക്കാനും ലക്ഷ്യമിടുന്നതായി കമ്പനി പറയുന്നു.
ഇൻഡസ്ട്രി സ്റ്റാൻഡേർഡിന്റെ 3 മടങ്ങ് ശേഷിയുള്ള ഈ റാപ്പിഡ് ചാർജിംഗ് സംവിധാനം 3,000 സൈക്കിൾ ലൈഫ് വാറണ്ടിയോടെ 15 മിനിറ്റ് റാപ്പിഡ് ചാർജും ദൈർഘ്യമേറിയ ബാറ്ററി ലൈഫും നൽകുമെന്നാണ് അവകാശപ്പെടുന്നത്. റേഞ്ച് ഉത്കണ്ഠയും വലിയ ബാറ്ററി പായ്ക്കിന്റെയും ആവശ്യകതയെ ഇല്ലാതാക്കുന്നതോടെ ഇവികൾ 30 ശതമാനം താങ്ങാനാവുന്നതായി മാറുകയും ചെയ്യും. അതായത് വൈദ്യുത വാഹനങ്ങളുടെ വിലയിൽ ഏകദേശം 30 ശതമാനത്തോളം കുറവുണ്ടാവുമെന്നാണ് ചുരുക്കം.
ഇത് ഒരു ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി കപ്പാസിറ്റി വഴി സാധ്യമാക്കിയതും വലിയൊരു നേട്ടാമാണ്. കൂടാതെ 15 മിനിറ്റ് റാപ്പിഡ് ചാർജിംഗ് ഇവി ചാർജിംഗ് ചെലവ് 33 ശതമാനം കുറയ്ക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. ലിഥിയം പ്ലേറ്റിംഗ്, എക്‌സ്ട്രീം ഹീറ്റ് എന്നിങ്ങനെ ക്വിക്ക് ചാർജിംഗിനെ തടസപ്പെടുത്തിയിരുന്ന രണ്ട് കാര്യങ്ങളെ എക്‌സ്‌പോണന്റിന്റെ എനർജി സ്റ്റാക്ക് തരണം ചെയ്‌തിട്ടുണ്ട്.
ചാർജിംഗ് സമയത്ത് ലിഥിയം പ്ലേറ്റിംഗ് മൂലമുണ്ടാകുന്ന കാര്യമായ സെൽ ഡിഗ്രേഡേഷൻ തടയാൻ എക്‌സ്‌പോണന്റ് തങ്ങളുടെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റം, വെർച്വൽ സെൽ മോഡൽ, ഡൈനാമിക് ചാർജിംഗ് അൽഗോരിതങ്ങൾ എന്നിവയാണ് ഉപയോഗിക്കുന്നത്. തത്സമയം ലിഥിയം തിരക്ക് മുൻകൂട്ടി മനസ്സിലാക്കാനും ഓരോ സെല്ലും കാര്യമായ അപചയം കൂടാതെ അതിവേഗം ചാർജ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് അവരെ അനുവദിക്കുന്നു.
ചാർജിംഗ് സൈക്കിൾ പൂർണമാവുമ്പോൾ ഈ കൂളന്റ് ഇ-പമ്പിലേക്ക് തിരിച്ചുവരികയും ചെയ്യും. ഈ പ്രക്കിയ കാരണം ബാറ്ററി അമിതമായി ചൂടാവാതെയും സെല്ലുകളുടെ ഡീഗ്രഡേഷൻ കുറക്കുകയും ചെയ്യുന്നു. ഏത് അന്തരീക്ഷ താപനിലയിലും ഇവി പായ്ക്കിന്റെ താപനില 35 ഡിഗ്രിയിൽ കൂടുന്നില്ലെന്നും ഈ സംവിധാനം ഉറപ്പാക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ ത്രീ-വീലർ കാർഗോ, പാസഞ്ചർ വെഹിക്കിൾ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനും പുതിയ വാഹന വിഭാഗങ്ങൾ പര്യവേക്ഷണം ചെയ്യാനും എക്‌സ്‌പോണന്റ് ലക്ഷ്യമിടുന്നുണ്ട്.


Click it and Unblock the Notifications








