കാര്‍ അല്ല, ഇവിടെ എല്ലാവര്‍ക്കും സ്വന്തമായുള്ളത് വിമാനം! എങ്ങനെയെന്ന് അറിയണോ?

ലോകത്ത് ഏറ്റവും മൂല്യമുള്ള കാര്യങ്ങളില്‍ ഒന്ന് ഏതെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി ഉത്തരം പറയാവുന്ന ഒന്നാണ് സമയം എന്നത്. ഏറ്റവും കൂടുതല്‍ സമയം ലാഭിക്കാമെന്നതിനാല്‍ ഏറ്റവും മികച്ച യാത്ര മാര്‍ഗമാണ് വിമാനമെന്ന് പറയാം. കുറഞ്ഞ സമയം കൊണ്ട് ദൂരദേശത്ത് പെട്ടന്ന് എത്തണമെങ്കില്‍ വിമാനയാത്രയായിരിക്കും അഭികാമ്യം.

എന്നാല്‍ ഉയര്‍ന്ന യാത്രാനിരക്കുകള്‍ കാരണം സാധാരണക്കാര്‍ സ്വപ്‌നസാക്ഷാത്കാരമെന്നോണമാണ് വിമാനത്തില്‍ കയറുന്നത്. ആദ്യമായി വിമാനത്തില്‍ കയറുന്നത് പലര്‍ക്കും അത്ഭുതകരമായ അനുഭവമായിരുന്നിരിക്കണം. എന്നാല്‍ മറ്റ് ചിലര്‍ക്ക് അത് കയ്‌പ്പേറിയ അനുഭവമാതയിരിക്കും. നമ്മുടെ ചുറ്റും പലര്‍ക്കും ഒരുതവണ വിമാനത്തില്‍ പറക്കണമെന്ന ആഗ്രഹവുമായി ജീവിക്കുമ്പോള്‍ സ്വന്തമായി വിമാനമുള്ള നിരവധി സമ്പന്നരായ ആളുകളെ നാം കണ്ടിട്ടുണ്ട്.

cameron airpark

തെന്നിന്ത്യന്‍ നടിയായ നയന്‍താര അടുത്തിടെ 50 കോടി രൂപ മുടക്കി ഒരു പ്രൈവറ്റ് ജെറ്റ് വാങ്ങിയ വാര്‍ത്ത നാം വായിച്ചു. നമ്മുടെ നാട്ടില്‍ ബഹുഭൂരിപക്ഷവും ഇന്ന് ഒരു കാര്‍ വാങ്ങാന്‍ കഷ്ടപ്പെടുമ്പോള്‍ ചിലര്‍ക്ക് മാത്രമേ സ്വന്തമായി ഒരു വിമാനം വാങ്ങാന്‍ കഴിയാറുള്ളൂ. എന്നാല്‍ പട്ടണത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും വിമാനമുള്ള ഒരു സ്ഥലം ഈ ഭൂഗോളത്തില്‍ ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?.

വിശ്വസിച്ചേ പറ്റൂ. അത് ഉള്ളകാര്യമാണ്. യുഎസിലെ കാലിഫോര്‍ണിയയിലെ കാമറൂണ്‍ എയര്‍പാര്‍ക്ക് എന്നൊരു പട്ടണത്തിലാണ് എല്ലാവര്‍ക്കും വിമാനമുള്ളത്. ജോലിക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും സഞ്ചരിക്കാനാണ് ഇവിടത്തെ ആളുകള്‍ സ്വകാര്യ ആഡംബര വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള നഗരങ്ങളെ ഫ്‌ലൈ-ഇന്‍ കമ്മ്യൂണിറ്റികള്‍ എന്നാണ് വിളിക്കുന്നത്. ഡെന്നിസ് നിക്‌സണ്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ കാമറൂണ്‍ എയര്‍പാര്‍ക്കിനെ കുറിച്ചുള്ള കൃത്യമായ ചിത്രം വരച്ച് കാണിക്കുന്ന ഒരു വീഡിയോ കാണാം.

cameron airpark

വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി കാമറൂണ്‍ എയര്‍പാര്‍ക്കില്‍ എയര്‍ക്രാഫ്റ്റ് ഹാംഗറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വിമാനങ്ങള്‍ സൂക്ഷിക്കാനുള്ള ഇടമൊരുക്കുകയാണ് ഈ എയര്‍ക്രാഫ്റ്റ് ഹാംഗറുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. 1963-ലാണ് കാമറൂണ്‍ എയര്‍പാര്‍ക്ക് നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശത്ത് മെത്തം 124 വീടുകളുണ്ടെന്നാണ് കണക്ക്. വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് യോജിക്കുന്ന രീതിയിലാണ് ഇവിടുത്തെ തെരുവിലെ അടയാളങ്ങളും റോഡുകളുടെ പേരുകളും വരെയുള്ളത്. കാമറൂണ്‍ എയര്‍പാര്‍ക്ക് പോലുള്ള റെസിഡന്‍ഷ്യല്‍ എയര്‍പാര്‍ക്ക് അല്ലെങ്കില്‍ ഫ്‌ലൈ-ഇന്‍ കമ്മ്യൂണിറ്റികള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്.

ഇവിടെ വിമാനം പറത്താന്‍ പുറത്തുനിന്നുള്ളവരെ അനുവദിക്കാറില്ല. എന്നാല്‍ ഉടമകള്‍ അനുവദിക്കുകയാണെങ്കില്‍ അത് സാധ്യമാകും. പൈലറ്റ് ലൈസന്‍സും എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചുള്ള സമഗ്രമായ അറിവും ഇല്ലെങ്കില്‍ ആര്‍ക്കും വിമാനം പറത്താന്‍ അധികാരമില്ലെന്ന് നമുക്കറിയാം. ഒരു പട്ടണത്തിലുള്ള എല്ലാവര്‍ക്കും ഈ യോഗ്യതകള്‍ ഉണ്ടാകുമോ എന്നായിരിക്കും പലരുടെയും മനസ്സില്‍ ഇപ്പോള്‍ ഉദിച്ച സംശയം. എന്നാല്‍ വിമാനം പറത്തുന്നവരും വിരമിച്ച പൈലറ്റുമാരുമാണ് കാമറൂണ്‍ എയര്‍പാര്‍ക്കിലെ താമസക്കാര്‍ എന്നതാണ് ഇവിടുത്തെ ഹൈലൈറ്റ്.

cameron airpark

രണ്ടാം ലോക യുദ്ധത്തിനുശേഷമാണ് ഏവിയേഷന്‍ അ്േതാറിറ്റി എയര്‍ഫീല്‍ഡുകള്‍ വിരമിച്ച സൈനിക പൈലറ്റുമാര്‍ക്ക് റെസിഡന്‍ഷ്യല്‍ എയര്‍ പാര്‍ക്കുകളായി വികസിപ്പിച്ചത്. അന്നുമുതല്‍ ഈ സംവിധാനം അതേപടി തുടരുന്നു. കാമറൂണ്‍ എയര്‍പാര്‍ക്ക് പോലെ ഫ്‌ലോറിഡയിലും മറ്റൊരു എയര്‍പാര്‍ട്ട് ഉണ്ട്. സ്പ്രൂസ് ക്രീക്ക് എന്നാണ് ഈ എയര്‍പാര്‍ക്ക് അറിയപ്പെടുന്നത്. സ്വകാര്യ ജെറ്റുകള്‍ മുതല്‍ ചരിത്രപ്രാധാന്യമുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ 650 വിമാനങ്ങള്‍ സ്പ്രൂസ് ക്രീക്ക് എയര്‍പാര്‍ക്കിലുണ്ട്.

സ്പ്രൂസ് ക്രീക്കില്‍ 1300 വീടുകളിലായി ഏകദേശനം 5,000 ആളുകള്‍ വസിക്കുന്നു. ഇവിടെ മൊത്തം 700 എയര്‍ക്രാഫ്റ്റ് ഹാംഗറുകള്‍ ഉണ്ടെന്നാണ് കണക്ക്. യുഎസില്‍ ആകെ 426 റെസിഡന്‍ഷ്യല്‍ എയര്‍പാര്‍ക്കുകള്‍ ഉണ്ടെന്നാണ് വിവരം. എല്ലാവര്‍ക്കും വിമാനമുള്ള ഇങ്ങനെ ഒരു ഇടത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമായിരുന്നോ. ഈ ലേഖനത്തിലെ ഉള്ളടക്കം നിങ്ങള്‍ക്ക് ഉപകാരപ്പെട്ടുവെന്ന് തോന്നുന്നുണ്ടെങ്കില്‍ സുഹൃത്തുക്കളുമായി പങ്കുവെക്കുമല്ലോ. മാത്രമല്ല നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുകയും ചെയ്യണേ.

More from DriveSpark

Article Published On: Thursday, October 12, 2023, 17:21 [IST]
English summary
Everyone in this us town owns an aeroplane check out all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X