കാഴ്ച്ചയിൽ തുച്ഛം കാര്യത്തിൽ മെച്ചം! കാർ റെയിൻ ഗാർഡുകളുടെ ചരിത്രം ഇങ്ങനെ

കാർ റെയിൻ ഗാർഡുകൾ എന്നത് ഇന്ന് നമുക്ക് വളരെ വളരെ സുപരിചിതമാണ്, വളരെ സിമ്പിളും ഹമ്പിളുമായ ഇവ വലിയ പ്രയോജനമാണ് നൽകുന്നത് എന്ന് നിസംശയം പറയാം. ഒരുകാലത്ത് വെറും സങ്കൽപ്പമായിരുന്ന ഇവ ഇന്ന് വാഹന വ്യവസായത്തിലെ ഒരു മാനദണ്ഡമായി വളർന്നിരിക്കുകയാണ്. ഈ കുഞ്ഞൻ അഡീഷനുകൾ മഴയെയും കാറ്റിനെയും വ്യതിചലിപ്പിക്കുന്നതിനും സുഖപ്രദമായ ഒരു ഡ്രൈവ് ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. ഈ ലേഖനത്തിൽ റെയിൻ ഗാർഡുകളുടെ വരവിനേയും നാൾ ഇതുവരെയുള്ള യാത്രയിലേക്കും ആഴ്ന്നിറങ്ങുന്നു. പ്രകൃതത്തിൽ നിസ്സാരൻ എന്നാൽ പ്രവർത്തിയിൽ ബഹു കേമനായ ഇവയുടെ പ്രാധാന്യവും ഇന്നുവരെയുള്ള വികാസവും നമുക്ക് നോക്കാം.

ചരിത്രം: ഇന്ത്യയിലെ കാർ റെയിൻ ഗാർഡുകളുടെ ചരിത്രം തുടങ്ങുന്നത് 20 -ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ആംരംഭത്തിൽ, ഈ ആക്‌സസറികൾ കാർ പ്രേമികളുടെ ഒരു വലിയ വിഭാഗം ഇറക്കുമതി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. കാലക്രമേണ, കൂടുതൽ ആളുകൾ അവയുടെ പ്രായോഗിക നേട്ടങ്ങൾ കണ്ടതോടെ റെയിൻ ഗാർഡുകളുടെ ആവശ്യം വർധിച്ചു.

1980 -കളോടെ ഇന്ത്യൻ നിർമ്മാതാക്കൾ പ്രാദേശികമായി റെയിൻ ഗാർഡുകൾ നിർമ്മിക്കാൻ തുടങ്ങി. മാരുതി, ടാറ്റ തുടങ്ങിയ ബ്രാൻഡുകൾ തങ്ങളുടെ കാറുകൾക്കൊപ്പം അവ ഓപ്ഷണൽ ആക്‌സസറികളായി നൽകാൻ തുടങ്ങി. ഈ മാറ്റം റെയിൻ ഗാർഡുകൾ കൂടുതൽ താങ്ങാനാവുന്നതും ശരാശരി കാർ ഉടമകൾക്ക് അവയെ ആക്സസ് ചെയ്യാവുന്നതുമാക്കി മാറ്റി.

1990 -കളിൽ, റെയിൻ ഗാർഡുകളുടെ ജനപ്രീതി കുതിച്ചുയർന്നു. പതിയെ ഇന്ത്യൻ റോഡുകളിൽ റെയിൻ ഗാർഡുകൾ ഒരു സാധാരണ കാഴ്ചയായി മാറി. അക്രിലിക്, പോളികാർബണേറ്റ് തുടങ്ങിയ വസ്തുക്കളിൽ നിന്നാണ് ഇപ്പോൾ ആധുനിക റെയിൻ ഗാർഡുകൾ നിർമ്മിച്ചിരിക്കുന്നത്. കാറിൻ്റെ സൗന്ദര്യാത്മകതയുമായി യാതൊരു തടസ്സമില്ലാതെ ലയിക്കുന്ന തരത്തിലാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കാർ റെയിൻ ഗാർഡുകളുടെ പ്രയോജനങ്ങൾ: മഴക്കാലത്ത് വാഹനത്തിന്റെ വിൻഡോകൾ ചെറുതായി തുറന്നിടാൻ റെയിൻ ഗാർഡുകൾ ഡ്രൈവർമാരെ അനുവദിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രയോജനമായി പറയാനുള്ളത്. ഇത് വായുസഞ്ചാരത്തിന് സഹായിക്കുന്നു, തൽഫലമായി വിൻഷീൽഡിൽ മിസ്റ്റ് അല്ലെങ്കിൽ മൂടൽ ഉണ്ടാവുന്നത് ഒരു പരിധി വരെ തടയുന്നു.

കൂടാതെ കാറ്റിൻ്റെ ശക്തി കുറയ്ക്കുകയും മഴത്തുള്ളികൾ കാറിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു. ഇവ വളരെ ചെറുത് എന്ന് തോന്നിപ്പിക്കുന്ന ആനുകൂല്യങ്ങളാണ് എങ്കിലും ഡ്രൈവിംഗ് എക്സ്പീരിയൻസ് മെച്ചപ്പെടുത്തുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. കാറുകളിൽ എസിയും ഡീഫോഗറും വന്നതോടെ മിസ്റ്റിന്റെ കാര്യം അവർ ഏറ്റെടുത്തിട്ടുണ്ട്. എന്നിരുന്നാലും ഇന്നും എയർ ഫ്ലോ കട്ട് ചെയ്യുന്നതിനും ഒരു എയറോഡൈനാമിക് ഫാക്ടറായി റെയിൻ ഗാർഡുകൾ ഇന്നും നിലകൊള്ളുന്നു.

കാലക്രമേണ പരിണാമം/ മാറ്റം: തുടക്കത്തിൽ, റെയിൻ ഗാർഡുകൾ വലുതും അത്ര ആകർഷകവും അല്ലായിരുന്നു. എന്നാൽ കാലക്രമേണ ഡിസൈൻ മെച്ചപ്പെടുത്തലുകളോടെ, അവ സുന്ദരവും സ്റ്റൈലിഷും ആയിത്തീർന്നു എന്നതാണ് വാസ്തവം. ഇക്കാലത്തെ ആധുനിക റെയിൻ ഗാർഡുകൾ കാറിൻ്റെ രൂപകല്പനയിൽ ഒരു തടസ്സവുമില്ലാതെ ലയിക്കുന്നു. വിൻഡോ ബീഡിംഗുകൾക്ക് ഒരു മറയും സംരക്ഷണവും ഇവ നൽകുന്നു, ദീർഘായുസ്സും ഉറപ്പാക്കുന്നു.

ഇൻസ്റ്റോളേഷനും ഉപയോഗവും: റെയിൻ ഗാർഡുകൾ ഇൻസ്റ്റോൾ ചെയ്യുന്നത് വളരെ ലളിതമാണ്. മിക്കവയും ഹൈ ക്വാളിറ്റി പശ അടങ്ങിയ ടേപ്പിനൊപ്പമാണ് വരുന്നത്, അതു കാരണം ഇവ വാഹനങ്ങളിലേക്ക് അറ്റാച്ചുചെയ്യാൻ എളുപ്പമാണ്. ഒരിക്കൽ ഒട്ടിച്ചാൽ പിന്നെ വളരെ കുറഞ്ഞ അറ്റകുറ്റപ്പണികൾ മാത്രമേ ഇവയ്ക്ക് ആവശ്യമായി വരുന്നുള്ളൂ.

ഇടയ്ക്കിടെ വൃത്തിയാക്കൽ മാത്രമേ പ്രധാനമായി ഇവയ്ക്ക് ആവശ്യമുള്ളൂ. ഇവയുടെ ഈട് ഏതൊരു കാർ ഉടമയ്ക്കും വളരെ മൂല്യവത്തായ നിക്ഷേപമാക്കി ഈ റെയിൻ ഗാർഡുകളെ മാറ്റുന്നു. കാർ റെയിൻ ഗാർഡുകൾ ഒരുകാലത്തെ ആഡംബര ആക്സസറിയിൽ നിന്ന് ഇന്ന് ഒരു ആവശ്യ ഫീച്ചറിലേക്ക് മാറിയിരിക്കുകയാണ്.

അവയുടെ വികസനവും പലവിധ നേട്ടങ്ങളും ആധുനിക വാഹനങ്ങളിൽ അവയുടെ പ്രാധാന്യം അടിവരയിടുന്നു. ഇന്നതെ എയർ കണ്ടീഷനറുകളും ഡീഫോഗറുകളും അടങ്ങുന്ന മോഡേൺ ടെക്സ് സാവി കാറുകളിൽ ചിലപ്പോൾ ഇവയുടെ പൂർണ്ണ ഗുണങ്ങൾ ആവശ്യമായി വന്നേക്കില്ല. എന്നിരുന്നാലും വാഹനത്തിൽ എസി അത്യാഡംബരം ആയിരുന്ന കാലത്ത് ഈ റെയിൻ ഗാർഡുകളായിരുന്നു മഴക്കാലത്ത് ഡ്രൈവർമാരുടെ ഉറ്റ ചങ്ങാതികൾ.

More from DriveSpark

Article Published On: Saturday, June 1, 2024, 12:45 [IST]
English summary
The history of car rain guards in India began in the mid-20th century, transitioning from imported luxury to a standard feature in vehicles today. This shift reflects the growth of the automotive industry and the rise in consumer demand for practical car accessories.
കൂടുതല്‍... #auto news #accessories
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X