വരു നമ്മൾക്ക് ഗ്രാമങ്ങളിൽ ചെന്ന് പമ്പ് തുടങ്ങാം; നഗരം വിട്ട് പമ്പുടമകൾ
ഇലക്ട്രോണിക് വാഹനങ്ങൾ കാരണം ഏതൊക്കെ ആളുകളുടെ ബിസിനസിനെ ബാധിക്കുമെന്ന ചോദ്യത്തിനുളള ഉത്തരം പമ്പുടമകൾ എന്നാണ്. പുതിയതായി പമ്പുതൾ നിർമിക്കാനായി സ്ഥലം ലഭിക്കുന്നതിൻ്റെ ബുദ്ധിമുട്ടുകൾ കാരണം പമ്പുടമകൾ ഇപ്പോൾ ലക്ഷ്യം വച്ചിരിക്കുന്നത് നഗരങ്ങളിൽ നിന്ന് മാറി ഗ്രാമ പ്രദേശങ്ങളാണ്. അത് മാത്രമല്ല നഗരപ്രദേശങ്ങളിൽ സിഎൻജി, ഇലക്ട്രിക് ചാർജിങ്ങ് സ്റ്റേഷനുകൾ എന്നിവയെല്ലാം വരുന്നത് കൊണ്ടും കൂടിയാണ് ഈ സ്ഥലംമാറ്റം എന്നാണ് പറയാൻ കഴിയുക.
കണക്കുകൾ പ്രകാരം നോക്കുകയാണെങ്കിൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ ചില്ലറ വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിച്ച 16,190 പുതിയ പെട്രോൾ പമ്പുകളിൽ 88 ശതമാനവും ഗ്രാമീണ മേഖലകളിലും ഹൈവേകളിലുമാണ്. ജിയോ, നയാര എന്നീ സ്വകാര്യ കമ്പനികളും ഗ്രാമ പ്രദേശങ്ങളിൽ പമ്പുകൾ ആരംഭിച്ചുവെങ്കിലും എന്നാൽ അത് എണ്ണത്തിൽ വളരെ കുറവാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്ത് മൊത്തമായി 65,000 പമ്പുകളുണ്ട്. നഗരപ്രദേശങ്ങളിൽ സ്ഥലത്തിന് വില കുതിച്ചുയരുന്നത് കാരണം വലിയ ബുദ്ധിമുട്ടാണ് പമ്പുടമകൾ നേരിടുന്നത്. അത് മാത്രമല്ല പമ്പുകൾക്ക് വേണ്ടി സ്ഥലം കൊടുക്കാൻ സ്ഥലമുടമകൾ തയ്യാറാകുന്നില്ല എന്നതും പ്രശ്നമാണ്. റിയൽ എസ്റ്റേറ്റ് മേഖല കൊവിഡിന് ശേഷം മികച്ച മുന്നേറ്റമായത് കൊണ്ട് തന്നെ പമ്പുകൾക്ക് സ്ഥലം കൊടുക്കുന്നതിലും നല്ലത് ഷോപ്പിങ്ങ് കോപ്ലംക്സുകളോ, കെട്ടിടങ്ങളോ പണിയുന്നതാണ് കൂടുതൽ ലാഭമായി അവർ കാണുന്നത്.
അതേ പോലെ തന്നെ സിഎൻജിയും ഇവിയും നഗരങ്ങളിലേക്ക് വ്യാപിക്കുന്നതിൻ്റെ ഭാഗമായി നിരവധി ഔട്ട്ലെറ്റുകളാണ് നിർമിച്ചിരിക്കുന്നത്. ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടുകയും അത് വഴി ബാറ്ററി ചാർജിങ്ങും ബാറ്ററി സ്വാപ്പിങ്ങ് എന്നീ സേവനങ്ങൾ ലഭ്യമാക്കിയാൽ പമ്പുടമകൾക്ക് അത് ഒരു വലിയ തിരിച്ചടി തന്നെയാണ്. ഹൈവേകളിൽ പമ്പുകൾ തുടങ്ങുന്നതാണ് ഇപ്പോൾ കൂടുതൽ ലാഭകരമായി തോന്നുന്നത്. കാരണം വികസനം വരുന്നതിലൂടെ ഹൈവേകൾ വിപുലൂകരിക്കുന്നതിലൂടെ കൂടുതൽ ചരക്ക് നീക്കവും സാധ്യമാകുന്നതിലാണ് പമ്പുടമകളുടെ പ്രതീക്ഷ.

ഇന്ധനം നിറയ്ക്കാൻ എത്തുന്ന ഉപഭോക്താക്കൾ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ലെങ്കിൽ പമ്പുകാർക്ക് എളുപ്പത്തിൽ ചെയ്യാവുന്നൊരു കൗശലമാണ് ഷോർട്ട് ഫ്യൂവലിംഗ്. വാഹനത്തിൽ ഒരു നിശ്ചിത തുകയ്ക്ക് ഇന്ധനം നിറയ്ക്കാൻ പറയുമ്പോൾ ചെയ്യുന്ന ഈ ഉടായിപ്പ് സിസ്റ്റം റീ സെറ്റ് ചെയ്യാതെ അടിക്കുന്ന വിദ്യയാണിത്. അനുമതിയില്ലാതെ സിന്തറ്റിക് ഓയിൽ നിറയ്ക്കുന്നതും പെട്രോൾ പമ്പുകളുടെ കുതന്ത്രമാണ്.
ഈ അടുത്തകാലത്താണ് ചില പെട്രോൾ പമ്പുകൾ വാഹനത്തിൽ സാധാരണ ഇന്ധനത്തിന് പകരം സിന്തറ്റിക് ഓയിൽ നിറയ്ക്കുന്ന ഒരു പുതിയ തന്ത്രം പ്രയോഗിക്കാൻ തുടങ്ങിയിരിക്കുന്നത്. പലപ്പോഴും ഉപഭോക്താവിന്റെ അനുവാദമില്ലാതെയോ അവരോട് പറയാതെയോ ആണ് അവർ ഇത് ചെയ്യുന്നത്. സാധാരണ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ സിന്തറ്റിക് ഓയിലിന് ഏകദേശം 5 മുതൽ 10 ശതമാനം വരെ വില കൂടുതലായതിനാൽ കൂടുതൽ പണം നൽകേണ്ടി വന്നേക്കാം.
ചില സമയങ്ങളിൽ ഇന്ധനം വിതരണം ചെയ്യുന്ന മെഷീനുകളിൽ ഒരു ഇലക്ട്രോണിക് ചിപ്പ് സ്ഥാപിച്ചിരിക്കുന്നത് കാണാം. ഇത് കുറച്ച് ഇന്ധനം മാത്രം വാഹനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനായാണ് പമ്പുകൾ സ്ഥാപിക്കുന്നത്. പക്ഷേ മീറ്ററിൽ മുഴുവൻ തുകയും കാണിക്കുകയും ചെയ്യും. 2020-ൽ തെലങ്കാനയിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇവിടെ പെട്രോൾ പമ്പുകളിൽ ചിപ്പുകൾ സ്ഥാപിക്കുകയും ഓരോ 1,000 മില്ലി പെട്രോൾ അല്ലെങ്കിൽ ഡീസലിന് 970 മില്ലി ഇന്ധനം വിതരണം ചെയ്യുന്ന രീതിയാണ് ഇന്ധന വിതരണ യന്ത്രങ്ങളിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പുകളിലൂടെ പമ്പുകൾ ലാഭിച്ചിരുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ പെട്രോളിന്റെ അളവിൽ നിങ്ങൾക്ക് സംശയം തോന്നിയാൽ പമ്പിലുള്ള അഞ്ച് ലിറ്റർ ക്യാനിൽ അളവ് പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം.നിലവില്‍ ഇന്ത്യയിലെ ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചില്‍ രണ്ട് ഭാഗവും ഡീസല്‍ ആണ്. ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളില്‍ 80 ശതമാനവും ഡീസലില്‍ ഓടുന്നവയാണ്. പാസഞ്ചര്‍ വാഹനങ്ങളുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. പാസഞ്ചര്‍ വാഹനങ്ങളുടെ വലിയൊരു പങ്കും ഡീസല്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്.


Click it and Unblock the Notifications








