സർവ്വം ഇവി മയം...!!! ഇന്ത്യയിൽ വാങ്ങാനാവുന്ന ഇലക്ട്രിക് കാറുകൾ - പാർട്ട് 1 ; ബജറ്റ് ഫ്രണ്ട്ലി മോഡലുകൾ

ഇവികൾ നിലവിൽ വാഹന വിപണിയിലെ ചൂട് ചർച്ചാവിഷയമാണ്. ഈ സെഗ്മെന്റിലേക്ക് ഏറ്റവും ഒടുവിൽ എത്തിയത് അടുത്തിടെ ലോഞ്ച് ചെയ്ത എംജി കോമറ്റാണ്. ചെറുതും ബോക്‌സിയുമായ ഈ അർബൻ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷൻ അത്ര ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ഇന്ത്യയിൽ ലഭ്യമായ എല്ലാ ഇവികളുടെയും ഒരു ലിസ്റ്റ് ഞങ്ങൾ കളക്ട് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റ് നമുക്ക് ഒന്നു നോക്കിക്കളയാം.

1. എംജി കോമറ്റ്: ഈ ലിസ്റ്റിലെ ഏറ്റവും ചെറിയ ബാറ്ററിയും ഏറ്റവും പുതിയ ഇവി മോഡലുമാണ് എംജി കോമറ്റ്. 17.3 kWh ബാറ്ററിയും സിംഗിൾ ചാർജിൽ നിന്ന് 230 കിലോമീറ്റർ റേഞ്ചും വാഹനം വാഗ്ദാനം ചെയ്യുന്നു. 42 bhp പവറും 110 Nm torque ഉം ഉത്പാദിപ്പിക്കുന്ന സിംഗിൾ മോട്ടോറടങ്ങുന്ന FWD ലേയൗട്ടാണ് വാഹനത്തിനുള്ളത്. 7.98 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയുമായി വരുന്ന, കോമറ്റ് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇവിയാക്കി മാറുന്നു.

ഇന്ത്യയിൽ വാങ്ങാനാവുന്ന ഇലക്ട്രിക് കാറുകൾ - പാർട്ട് 1

2. ടാറ്റ ടിയാഗോ ഇവി: 8.69 ലക്ഷം രൂപ സ്റ്റാർട്ടിംഗ് എക്സ്-ഷോറൂം വിലയ്ക്കാണ് ടിയാഗോ ഇവി വിൽപ്പനയ്ക്ക് എത്തുന്നത്. യഥാക്രമം 250 അല്ലെങ്കിൽ 315 കിലോമീറ്റർ റേഞ്ചുള്ള 19.2 kWh അല്ലെങ്കിൽ 24 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ ടാറ്റ ഇവി ഹാച്ചിൽ തെരഞ്ഞെടുക്കാം. എസി ചാർജർ ഓപ്ഷനുകളിൽ 3.3 kW അല്ലെങ്കിൽ 7.2 kW യൂണിറ്റുകൾ ഉൾപ്പെടുന്നു. 60 bhp പവറും 110 Nm torque ഉം പുറപ്പെടുവിക്കുന്ന മോട്ടോർ ഫ്രണ്ട് വീലുകളിലേക്ക് പവർ നൽക്കുന്നു.

3. സിട്രൺ eC3: ഫ്രഞ്ച് ബ്രാൻഡിന്റെ രാജ്യത്തെ കന്നി ഇലക്ട്രിക മോഡലാണ് eC3. ഇന്ത്യൻ വിപണിയ്ക്കായുള്ള നിർമ്മാതാക്കളുടെ രണ്ടാമത്തെ മാസ് മാർക്കറ്റ് മോഡലാണിത്. പ്രധാനമായും ടിയാഗോ ഇവിയ്ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്. പരമാവധി 56 bhp കരുത്തും 143 Nm torque ഉം സൃഷ്ടിക്കുന്ന ഒരൊറ്റ മോട്ടോർ വാഹനത്തിന്റെ ഫ്രണ്ട് വീലുകളിലേക്ക് പവർ അയയ്ക്കുന്നു.

ഇന്ത്യയിൽ വാങ്ങാനാവുന്ന ഇലക്ട്രിക് കാറുകൾ - പാർട്ട് 1

4. ടാറ്റ ടിഗോർ ഇവി: ടിയാഗോ ഇവിയുടെ സെഡാൻ സഹൈദരന് 26 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, കൂടാതെ പെർഫോമെൻസ് കണക്കുകളിൽ 74 bhp പവറും 170 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. റേഞ്ചിന്റെ കാര്യത്തിൽ ഏകദേശം ടിയാഗോ ഇവിയുടെ അതേ ഫിഗറുകളാണ് ഇതിനും. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സെഡാനാണിത്.

5. ടാറ്റ നെക്‌സോൺ ഇവി പ്രൈം: ഈ വാഹനമാണ് ടാറ്റയ്ക്ക് ഇലക്ട്രിക് കാർ വിപണിയിൽ ആധിപത്യം നൽകിയത്. നെക്സോൺ ഇവി പ്രൈമിന് 30.2 kWh ബാറ്ററിയും 312 കിലോമീറ്ററോളം റേഞ്ചും ലഭിക്കുന്നു. 127 bhp കരുത്തും 245 Nm torque ഉം പുറപ്പെടുവിച്ച് ഫ്രണ്ട് വീലുകൾക്ക് പവർ നൽകുന്ന സിംഗിൾ മോട്ടോറുമായിട്ടാണ് വാഹനം വരുന്നത്. നെക്‌സോൺ ഇവി പ്രൈം 10 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിൽ വാങ്ങാനാവുന്ന ഇലക്ട്രിക് കാറുകൾ - പാർട്ട് 1

6. മഹീന്ദ്ര XUV400: ഇവി സ്‌പെയ്‌സിൽ മഹീന്ദ്രയുടെ പുന:പ്രവേശനം അടയാളപ്പെടുത്തിയ മോഡലാണ് XUV400. ടാറ്റ നെക്‌സോൺ ഇവി പ്രൈം, മാക്‌സ് എന്നിവയ്ക്കെതിരെ മത്സരിക്കാൻ യഥാക്രമം 375 കിലോമീറ്ററും 456 കിലോമീറ്ററും റേഞ്ച് വാഗ്ദാനം ചെയ്യുന്ന 34.5 kWh, 39.4 kWh ബാറ്ററി ഓപ്ഷനുകൾ മഹീന്ദ്ര ഇതിൽ വാഗ്ദാനം ചെയ്യുന്നു. XUV400 നെക്‌സോൺ ഇവി മാക്‌സിനെതിരെ സ്ഥാനം പിടിക്കുന്നു, ഇത് താരതമ്യേന ഒരു വലിയ വാഹനവുമാണ്. 148 bhp മാക്സ് പവറും 310 Nm പീക്ക് torque ഉം ആണ് വാഹനം പുറപ്പെടുവിക്കുന്നത്.

7. നെക്സോൺ ഇവി മാക്സ്: നിലവിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണിത്. 453 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 40.5 kWh ബാറ്ററിയാണ് വാഹനത്തിൽ വരുന്നത്. 141 bhp കരുത്തും 250 Nm torque ആയി പെർഫോമെൻസ് കണക്കുകൾ XUV400 -ന് താഴെയാണ്, എന്നാൽ 9.0 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും എന്ന് ടാറ്റ അവകാശപ്പെടുന്നു. ടാറ്റ അടുത്തിടെ ഡാർക്ക് എഡിഷൻ വേരിയന്റിനൊപ്പം വലുതും സ്‌ലീക്കുമായ ഇൻഫോടെയിൻമെന്റ് സ്‌ക്രീനും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ വാങ്ങാനാവുന്ന ഇലക്ട്രിക് കാറുകൾ - പാർട്ട് 1

8. എംജി ZS ഇവി: എംജിയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് ZS ഇവി. നിലവിൽ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് രൂപത്തിൽ, ഒരു സിംഗിൾ മോട്ടോറിൽ നിന്ന് 174 bhp പവറും 280 Nm torque ഉം വാഹനം പുറപ്പെടുവിക്കുന്നു. 8.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത ഇവി കൈവരിക്കും. 50.3 kWh ബാറ്ററി പായ്ക്ക് 461 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

9. ഹ്യുണ്ടായി കോന ഇവി: ഇന്ത്യയിലേക്കുള്ള ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക് ഓഫറായിരുന്നു കോന ഇവി. 23.84 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ നെക്‌സോൺ ഇവി മാക്‌സ്, മഹീന്ദ്ര എക്‌സ്‌യുവി400 തുടങ്ങിയ മോഡലുകൾ ബാറ്ററിയുടെ വലുപ്പത്തിലും റേഞ്ചിലും കോന ഇവിയോടൊപ്പം എത്തുന്നു, അതേസമയം വിലനിർണ്ണയത്തിന്റെ കാര്യത്തിൽ ഇവ രണ്ടും ഗണ്യമായി കുറവോടെയാണ് വരുന്നത്. പുതുതലമുറ കോൻ ഇവി ഗ്ലോബൽ മാർക്കറ്റിൽ നിർമ്മാതാക്കൾ ലോഞ്ച് ചെയ്തിട്ടുണ്ട്, എന്നാൽ ക്രെറ്റ ഇവി ഇതിനകം പരിഗണനയിലുള്ളതിനാൽ ന്യൂ ജെൻ കോന ഇവി ഇന്ത്യയിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യത കുറവാണ്.

10. ബിവൈഡി e6: ചൈനീസ് ഇവി നിർമ്മാതാക്കളായ ബിവൈഡി e6 എന്ന മോഡലിലൂടെയാണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. കൊമേർഷ്യൽ, ഫ്ലീറ്റ് ഉപഭോക്താക്കൾക്കായി ഇത് ഒരു ഇലക്ട്രിക് എംപിവി ആയിരുന്നു ഇത്, എന്നാൽ പിന്നീട് പാസഞ്ചർ വാഹന വിഭാഗത്തിലേക്കും നിർമ്മാതാക്കൾ ഇതിനെ അവതരിപ്പിച്ചു. 71.7 kWh ബാറ്ററിയും 94 bhp പവറും 180 Nm torque ഉം നൽകുന്ന സിംഗിൾ മോട്ടോറുമാണ് വാഹനത്തിൽ വരുന്നത്. എംപിവിയുടെ വലിപ്പം കാരണം, സിംഗിൾ ചാർജിൽ 415 കിലോമീറ്റർ റേഞ്ച് മാത്രമേ ഇത് വാഗ്ദാനം ചെയ്യുന്നുള്ളൂ.

More from DriveSpark

Article Published On: Wednesday, May 17, 2023, 19:32 [IST]
English summary
Evs on sale in india budget models details listed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X