ടോട്ടൽ ഇലക്ട്രിക്...!!! ഇന്ത്യയിൽ വാങ്ങാനാവുന്ന ഇവികൾ - പാർട്ട് 2; പ്രീമിയം മോഡലുകൾ
ഇലക്ട്രിക് വാഹനങ്ങൾ ലോകമെമ്പാടും വളരെയധികം ജനപ്രീതി നേടി മുന്നേറുകയാണ്, ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. മുമ്പ് നാം രാജ്യത്തെ ബജറ്റ് ഇലക്ട്രിക് കാറുകളുടെ ഒരു ലിസ്റ്റ് പുറത്തുവിട്ടിരുന്നു, അടുത്തതായി ഇന്ത്യയിൽ ലഭ്യമായ പ്രീമിയം ഇവികളുടെയും ഒരു ലിസ്റ്റ് ഞങ്ങൾ കളക്ട് ചെയ്തിട്ടുണ്ട്. ഈ ലിസ്റ്റ് നമുക്ക് ഒന്നു നോക്കാം.
1. ബിവൈഡി അറ്റോ 3: അറ്റോ 3 എന്ന് വിളിക്കപ്പെടുന്ന ഒരു കൂൾ ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവിയാണ് ബ്രാൻഡിന്റെ ഇന്ത്യയിലെ മുൻനിര മോഡൽ. 521 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 60.48 kWh ബാറ്ററി പായ്ക്കാാണ് ഇതിന്റെ പ്രധാന സവിശേഷത. മോട്ടോർ 201 bhp കരുത്തും 310 Nm torque ഉം പുറപ്പെടുവിക്കുകയും 7.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. വ്യത്യസ്തമായ ഇന്റീരിയറുകൾക്കൊപ്പം റൊറ്റേറ്റിംഗ് ഇൻഫോടെയിൻമെന്റ് സ്‌ക്രീനും ഇതിന് ലഭിക്കുന്നു.

2. ഹ്യുണ്ടായി അയോണിക് 5: നിലവിൽ ലോകമെമ്പാടും ഏറ്റവും നിരൂപക പ്രശംസ നേടിയ ഇലക്ട്രിക് കാറുകളിലൊന്നാണ് അയോണിക് 5. ഇതിന് നിയോ-റെട്രോ ഡിസൈൻ ശൈലിയാണുള്ളത്. കൂടാതെ 631 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 72.6 kWh ബാറ്ററി പായ്ക്കാണ് വരുന്നത്. 5.2 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 215 bhp പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരൊറ്റ RWD മോട്ടോർ മാത്രമേ ഇന്ത്യ-സ്പെക്ക് അയോണ്ക് 5 -ന് ലഭിക്കുന്നുള്ളൂ. 45.95 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില.
3. കിയ EV6: കിയയുടെ ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോഡലാണ് EV6. ARAI ടെസ്റ്റ് സൈക്കിളിന് കീഴിൽ 708 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 77.4kWh ബാറ്ററി പായ്ക്കാണ് EV6 -ന് ലഭിക്കുന്നത്. 226 bhp പവറും 350 Nm torque ഉം പുറപ്പെടുവിക്കുന്ന PMSM മോട്ടോറാണ് ഇവിയിൽ വരുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വെറും 3.5 സെക്കൻഡിൽ കൈവരിക്കാൻ EV6 -ന് കഴിയും. നിലവിൽ 60.95 ലക്ഷം രൂപയാണ് ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില.

4. മിനി കൂപ്പർ SE: മിനി കൂപ്പർ SE എന്ന് മിനിയുടെ വളരെ ക്യൂട്ടായ ഇവി മോഡലാണ്. മിക്ക ആളുകളും ആരാധിക്കുന്ന ഒരു മിനിയാണിത്, 50.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 32.6 kWh ബാറ്ററി പായ്ക്കിനൊപ്പം 270 കിലോമീറ്റർ റേഞ്ചുമായി വരുന്ന കുഞ്ഞൻ ഇവി മിനി, 184 bhp പവറും 270 Nm torque ഉം പുറപ്പെടുവിക്കുന്നു. വെറും 7.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ സ്പീഡ് മിനി കൂപ്പർ SE -യ്ക്ക് കൈവരിക്കാനാവും.
5. വോൾവോ XC40 റീചാർജ്: ഡ്യുവൽ മോട്ടോറുകളുള്ള ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന AWD ഇലക്ട്രിക് വാഹനമാണ് XC40 റീചാർജ്. 4.8 സെക്കൻഡിനുള്ളിൽ 402 bhp പവറും, 660 Nm torque ഉം സൃഷ്ടിച്ചു കൊണ്ട് 100 കിലോമീറ്റർ വേഗത 4.3 സെക്കൻഡിൽ വാഹനം കൈവരിക്കുന്നു. വോൾവോയുടെ പ്രശസ്തമായ വിശ്വാസ്യത, സുരക്ഷ എന്നിവയും വളരെ വിലമതിക്കപ്പെടുന്ന ഘടകങ്ങളാണ്. 418 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 78 kWh ബാറ്ററിയാണ് വോൾവോ വാഗ്ദാനം ചെയ്യുന്നത്.

6. ബിഎംഡബ്ല്യു i4: ഈ പട്ടികയിലെ ആദ്യത്തെ ജർമ്മൻ മോഡലാണ് ബിഎംഡബ്ല്യു i4 സെഡാൻ. വളരെ വിവാദമായ ഗ്രില്ല് രൂപകൽപ്പനയ്ക്കപ്പുറം വാഹനത്തെ ഇഷ്ടപ്പെടാൻ ധാരാളം ഘടകങ്ങളുണ്ട്. 590 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 83.9 kWh ബാറ്ററി, AWD സിസ്റ്റമുള്ള ഡ്യുവൽ മോട്ടോർ ലേയൗട്ടാണ് ഇതിലുള്ളത്. 335 bhp പവറും, 430 Nm torque ഉം സൃഷ്ടിക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ സ്പീഡ് വെറും 5.7 സെക്കൻഡിൽ ഇലക്ട്രിക് സെഡാൻ കൈവരിക്കും. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഫുൾസൈസ് ഇലക്ട്രിക് സെഡാൻ എന്നതാണ് i4-ന്റെ പ്രധാന ആകർഷണം.
7. മെർസിഡീസ് ബെൻസ് EQB: GLB 3 -നിര ക്രോസ്ഓവർ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പാണ് EQB. മൂന്ന് പോയിന്റഡ് സ്റ്റാറിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണിത്. മെർസിഡീസിന്റെ 4MATIC AWD, ഡ്യുവൽ മോട്ടോറുകൾ എന്നിവയ്‌ക്കൊപ്പം 423 കിലോമീറ്റർ റേഞ്ച് നൽകുന്ന 66.5 kWh ബാറ്ററി പാക്ക് EQB -ൽ വരുന്നത്. പവർട്രെയിൻ 225 bhp പവറും 390 Nm torque ഉം പുറപ്പെടുവിക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത 8.0 സെക്കൻഡിൽ EQB ക്ലോക്ക് ചെയ്യും.

8. മെർസിഡീസ് ബെൻസ് EQC: ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഓഫറായിരുന്നു EQC. ഇത് GLC -യുടെ ഇലക്ട്രിക് പതിപ്പാണ്, ലോകത്തിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവികളിലൊന്നാണിത്. 80 kWh ബാറ്ററി, 450 കിലോമീറ്റർ റേഞ്ച്, 402 bhp പവർ 760 Nm torque എന്നിവയാണ് വാഹനത്തിന്റെ പവർ ഔട്ട്പുട്ടുകൾ. 5.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത എസ്‌യുവിക്ക് കൈവരിക്കാനാവും.
9. ഔഡി ഇ-ട്രോൺ: ഔഡിയുടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് മോഡൽ ഇ-ട്രോൺ എസ്‌യുവിയാണ്. ജർമ്മൻ ബ്രാൻഡ് യഥാക്രമം 379 കിലോമീറ്ററും 484 കിലോമീറ്ററും റേഞ്ചുള്ള 71 kWh, 95 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകൾ വാഗ്ദാനം ചെയ്യുന്നു. രണ്ട് ബാറ്ററി കോൺഫിഗറേഷനുകൾക്കും AWD സിസ്റ്റമുള്ള ഡ്യുവൽ മോട്ടോർ സെറ്റപ്പ് ലഭിക്കും. ലോവർ-സ്പെക് വേരിയന്റുകൾ 308 bhp പവറും 540 Nm torque ഉം സൃഷ്ടിക്കുമ്പോൾ ഉയർന്ന-സ്പെക്ക് വേരിയന്റുകൾ 402 bhp പവറും 664 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

10. ജാഗ്വാർ i-പേസ്: i-പേസ് ജാഗ്വാറിന്റെ ഇന്ത്യയിലേയും വിദേശത്തുമുള്ള ഒരേയൊരു ഇലക്ട്രിക് വാഹനമാണ്. ഇത് ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ ശൈലി ഉൾക്കൊള്ളുന്നു. സിംഗിൾ ചാർജിൽ 470 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന 90 kWh ബാറ്ററിയാണ് ഇതിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സംയുക്തമായി 394 bhp കരുത്തും 696 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
11. ഔഡി ഇ-ട്രോൺ സ്‌പോർട്ട്ബാക്ക്: ഇത് കൂടുതൽ ആകർഷകമായ ഔഡി ഇ-ട്രോൺ മോഡലാണ്, കൂടാതെ ഒരു സ്ലോപ്പിംഗ് കൂപ്പെ റൂഫ്‌ലൈൻ ഇതിന് ലഭിക്കുന്നു. ഇത് ഇ-ട്രോണിന്റെ അതേ ഹാർഡ്‌വെയർ പായ്ക്ക് ചെയ്യുകയും സമാനമായ പെർഫോമെൻസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഏറ്റവും താങ്ങാനാവുന്ന ഇ-ട്രോൺ മോഡലിനേക്കാൾ ഏകദേശം 18 ലക്ഷം രൂപ അധിക വിലയ്ക്കാണ് ഔഡി ഇന്ത്യ സ്പോർട്ട്ബാക്കിനെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
12. ബിഎംഡബ്ല്യു iX: i4 പോലെ തന്നെ, ബിഎംഡബ്ല്യു iX-നും ഒരു വിവാദ (Controversial) രൂപകല്പന ലഭിക്കുന്നു. അത് ഒഴികെ വാഹനത്തിൽ ഇഷ്ടപ്പെടാൻ ഒരുപാട് ഘടകങ്ങളുണ്ട്. i4 -നെ അപേക്ഷിച്ച് iX -ന് 76.6 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഇത് 425 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 326 bhp പവറും 630 Nm torque ഉം പുറപ്പെടുവിക്കുന്ന AWD സിസ്റ്റമുള്ള ഡ്യുവൽ മോട്ടോർ സജ്ജീകരണം 6.1 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുന്നു.
13. പോർഷ ടെയ്കാൻ: ടെസ്‌ല മോഡൽ എസിന്റെ ആദ്യത്തെ യഥാർത്ഥ യൂറോപ്യൻ എതിരാളിയാണ് പോർഷ ടെയ്കാൻ. ടെസ്‌ലയേക്കാൾ ഒരു ലക്ഷ്വറി ഫീൽ പോർഷ നൽകുന്നു. 93.4 kWh ബാറ്ററി കപ്പാസിറ്റിയ്ക്കൊപ്പം ഇത് 484 കിലോമീറ്റർ (RWD) വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ബാറ്ററി വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ റേഞ്ച് അല്പം കുറവായിരിക്കാം. ടോപ്പ്-സ്പെക്ക് ടർബോ S മോഡൽ 625 bhp പവറും 1,050 Nm torque ഉം പുറപ്പെടുവിക്കുന്ന ഡ്യുവൽ മോട്ടോറുകൾ പായ്ക്ക് ചെയ്യുന്നു, കൂടാതെ AWD സിസ്റ്റം ഉപയോഗിച്ച് വെറും 2.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത വാഹനം ക്ലോക്ക് ചെയ്യുന്നു.


Click it and Unblock the Notifications








