Ferrari F12 Berlinetta മുതൽ McLaren 720S വരെ; IPL സ്ഥാപകൻ ലളിത് മോദിയുടെ എക്സോട്ടിക്ക് കാറുകൾ
IPL എന്നത്, ഇന്ന് രാജ്യത്തെ കൊച്ചുകുട്ടികൾക്ക പോലും പരിചിതമായ ഒന്നാണ്. IPL എന്നറിയപ്പെടുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്ഥാപകനാണ് ലളിത് മോദി. ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയാണ് അദ്ദേഹം.

ഇപ്പോൾ ലണ്ടനിലാണ് അദ്ദേഹം തമാസിക്കുന്നത്. കൂടാതെ നിരവധി സൂപ്പർകാറുകളും അദ്ദേഹത്തിനുണ്ട്. ലളിത് മോദിയുടെ ഉടമസ്ഥതയിലുള്ള ചില എക്സോട്ടിക്ക് കാറുകൾ ഇതാ.

ഫെറാറി 488 പിസ്ത സ്പൈഡർ
ഫെറാറി 488 പിസ്ത സ്പൈഡറാണ് ഈ പട്ടികയിൽ ഒന്നാമത്. ഉയർന്ന പെർഫോമെൻസുള്ള സ്‌പോർട്‌സ് കാർ ബ്ലൂ TFD പെയിന്റ് സ്‌കീമിൽ പൂർത്തിയാക്കിയിരിക്കുന്നു, അതിനൊപ്പം അർജന്റോ ലിവറിയുമായി വരുന്നു. ഇതിന് "MOD IR" എന്ന ഒരു പ്രത്യേക നമ്പർ പ്ലേറ്റും ലഭിക്കുന്നു. 2020 ഡിസംബറിലാണ് ലളിത് മോദി ഫെറാറി വാങ്ങിയത്.

ഇരട്ട ടർബോചാർജ്ഡ് 3.9 ലിറ്റർ V8 പെട്രോൾ എഞ്ചിനുമായാണ് ഇത് വരുന്നത്. ഫെറാറി തങ്ങളുടെ റോഡ് കാറുകളിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ V8 എഞ്ചിനാണിത്. എഞ്ചിൻ തൽക്ഷണ പവർ ഡെലിവറിക്ക് പേരു കേട്ടതാണ്, കൂടാതെ ടർബോ ലാഗും ഇല്ല.

എഞ്ചിൻ 8,000 rpm -ൽ 720 bhp പരമാവധി കരുത്തും ഏഴാം ഗിയറിൽ 3,000 rpm -ൽ 770 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ടർബോചാർജ്ഡ് എഞ്ചിൻ ആണെങ്കിലും, ഇതിന് 8,000 rpm വരെ റെവ്വ് ചെയ്യാൻ കഴിയും. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് യൂണിറ്റാണ് ഗിയർബോക്‌സ്. 488 പിസ്ത സ്പൈഡറിന് 1.5 ടണ്ണിൽ താഴെയാണ് ഭാരം. ഇതിന് വെറും 2.8 സെക്കൻഡിനുള്ളിൽ ഒരു 100 കിലോമീറ്റർ എത്താൻ കഴിയും, കൂടാതെ ഇതിന് പരമാവധി 340 കിലോമീറ്റർ വേഗതയാണുള്ളത്.

488 ജിGTB -യേക്കാൾ 90 കിലോ ഭാരം കുറവാണ് 488 പിസ്തയ്ക്ക്. അകത്തും പുറത്തും ധാരാളം കാർബൺ ഫൈബർ വാഹനം ഉപയോഗിക്കുന്നു, ഇത് സ്പോർട്ടി അപ്പീൽ നൽകുകയും ബോഡി വെയിറ്റ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആക്ടീവ് എയറോഡൈനാമിക്സും വാഹനത്തിലുണ്ട്. ഒരു ഫെറാറി ആയതിനാൽ, ടാക്കോമീറ്റർ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്നു, അത് കളേർഡായ ഒരു അനലോഗ് യൂണിറ്റാണ്. മാത്രമല്ല, കാറിനുള്ള മിക്ക കൺട്രോളുകളും സ്റ്റിയറിംഗ് വീലിൽ ഉള്ളതിനാൽ ഡ്രൈവർക്ക് കൂടുതൽ സുഖപ്രദമാണ്.

ബെന്റ്ലി മുൽസേൻ സ്പീഡ്
അടുത്തതായി ബെന്റ്ലി മുൽസേൻ സ്പീഡാണ്. ബ്ലാക്ക് ഷേഡിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. ബെന്റ്‌ലി ഇപ്പോൾ മുൽസേനിന്റെ പ്രൊഡക്ഷൻ അവസാനിപ്പിച്ചു, അതിനാൽ ഇത് അല്പം അപൂർവമായ ഒരു കാറാണ്. ട്വിൻ ടർബോചാർജ്ജ് 6.75-ലിറ്റർ V8 യൂണിറ്റുമായാണ് മുൽസേൻ സ്പീഡ് വന്നത്. ഇത് പരമാവധി 530 bhp പവർ ഉത്പാദിപ്പിച്ചു.

ഇന്നത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ ഔട്ട്പുട്ട് അല്പം കുറവാണെന്ന് തോന്നാം. എന്നിരുന്നാലും, എഞ്ചിൻ 1200 Nm പീക്ക് torque പുറപ്പെടുവിക്കുന്നു. വെറും 4.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ മുൽസേൻ സ്പീഡിന് കഴിയും. ഏകദേശം 2.7 ടൺ ഭാരമുള്ള ഒരു ആഢംബര സെഡാനെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും പ്രശംസനീയമാണ്.

ഇത് സ്‌പോർട്ടിയർ പതിപ്പായതിനാൽ, കാർബൺ ഫൈബർ ട്രിമ്മോടെയാണ് വാഹനം വരുന്നത്, ഇത് കുറച്ച് ഭാരം ലാഭിക്കാനും സെഡാന് സ്‌പോർട്ടിയർ രൂപം നൽകാനും സഹായിക്കുന്നു. ഡാംപറുകൾ ക്രമീകരിക്കാവുന്നതും എയർ സസ്‌പെൻഷൻ നല്ല റൈഡ് ക്വാളിറ്റിയും നൽകുന്നു. ഇന്റീരിയറും വളരെ ആഢംബരപൂർണ്ണമാണ്.

മക്ലാരൻ 720S
മക്ലാരൻ 720 S -ന്റെ ചിത്രം ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 720 S തന്റെ മകന്റേതാണെന്ന് അദ്ദേഹം ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. 720 bhp പരമാവധി പവറും 770 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 -ലാണ് ഇത് വരുന്നത്. വെറും 2.8 സെക്കൻഡിനുള്ളിൽ ഇതിന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

ബിഎംഡബ്ല്യു 7 സീരീസ്
7 സീരീസ് ലളിത് മോദി ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. ഇത് ടോപ് എൻഡ് 760 Li വേരിയന്റായതിനാൽ 540 bhp മാക്സ് പവറും 760 Nm പീക്ക് torque ഉം നൽകുന്ന 6.0 ലിറ്റർ V12 പെട്രോൾ എഞ്ചിനിലാണ് വന്നിരുന്നത്. ഇതിന് 1.95 കോടി രൂപയോളമായിരുന്നു എക്സ്-ഷോറൂം വില.

ഫെറാറി F12 ബെർലിനെറ്റ
ലളിത് മോദിയുടെ 50 -ാം പിറന്നാൾ ദിനത്തിലാണ് F12 ബെർലിനെറ്റ മകൻ സമ്മാനിച്ചത്. CRI3KET എന്ന് വായിക്കുന്ന ഒരു കസ്റ്റം നമ്പർ പ്ലേറ്റ് പോലും ഇതിന് ലഭിക്കുന്നു. F12 ഇന്ത്യയിൽ ഇല്ല.

എന്നാൽ, ഇതിന് 4.72 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്-ഷോറൂം വില. 730 bhp പരമാവധി കരുത്തും 690 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന V12 നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലാണ് ഇത് വരുന്നത്.


Click it and Unblock the Notifications