സാഹസിക ബൈക്കിംഗ് അനുഭവിച്ചറിയാം
എക്‌സ് ഗെയിംസിന്റെ തുടക്കം 1995ലാണ്. ആദ്യത്തെ എക്‌സ് ഗെയിംസ് സംഘടിപ്പിക്കപ്പെട്ടത് റോഡ് ഐലന്‍ഡിലായിരുന്നു. ഇവിടെ വിജയിക്കുന്നയാള്‍ക്ക് സ്വര്‍ണമാണ് സമ്മാനം. രണ്ടാം സ്ഥാനത്തിനു വെള്ളിയും മൂന്നാമത്തെയാള്‍ക്ക് വെങ്കലവും ലഭിക്കും. ഇതുകൂടാതെ വിജയികള്‍ക്ക് പണക്കിഴിയുമുണ്ട്.
എക്‌സ് ഗെയിംസ് പ്രധാനമായും ശ്രദ്ധിക്കുന്നത് മോട്ടോര്‍സൈക്കിള്‍ കൊണ്ടുള്ള ഏറ്റവും സാഹസം പിടിച്ച സ്‌പോര്‍ട്‌സ് ഐറ്റങ്ങളിലാണ്. ലോകത്തിലെ ഏറ്റവും വിഖ്യാതരായ മോട്ടോര്‍സൈക്കിള്‍ സാഹസികരെല്ലാം എക്‌സ് ഗെയിംസില്‍ വര്‍ഷാവര്‍ഷം പങ്കെടുക്കാനെത്തുന്നു. ഇതേ വേദിയില്‍ വെച്ചാണ് മോട്ടോര്‍സൈക്കിള്‍ കൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇരട്ട മലക്കം മറിച്ചില്‍ ലോകം കണ്ടത്. ട്രാവിസ് പാസ്ട്രാനയുടേതായിരുന്നു അത്.
താഴെ ഗോപ്രോ ഹീറോ3 കാമറ ഉപയോഗിച്ചു പിടിച്ച ഒരു വീഡിയോ കാണാം. ഈ വീഡിയോ നിങ്ങളെ ത്രില്ലടിപ്പിച്ചില്ലെങ്കില്‍ വിന്‍ഡോ ക്ലോസ് ചെയ്തു പോകാവുന്നതാണ് എന്നു ഞാന്‍ വെല്ലുവിളിക്കുന്നു.
<center><iframe width="100%" height="450" src="//www.youtube.com/embed/oFTwaf3iBjU" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








