10 ലക്ഷം രൂപയുടെ മോഡിഫിക്കേഷൻ...! സ്കോർപിയോ ക്ലാസിക്കിൻ്റെ ലുക്ക് കണ്ടോ, വീഡിയോ കാണാം
മഹീന്ദ്രയുടെ വിൽപ്പന റെക്കോർഡ് സംഖ്യയിൽ എത്തിക്കുകയും ബ്രാൻഡിൻ്റെ തലവര മാറ്റുകയും ചെയ്ത മോഡലാണ് സ്കോർപിയോ. പുതിയ മഹീന്ദ്ര സ്‌കോർപിയോ-എൻ അവതരിപ്പിച്ചതിന് ശേഷവും കമ്പനി മുൻ തലമുറ സ്‌കോർപിയോ ഇന്ത്യയിൽ പിൻവലിക്കാത്തതിൻ്റെ കാരണം സ്കോർപിയോ ക്ലാസിക് ഇപ്പോഴും ഇന്ത്യൻ എസ്‌യുവി പ്രേമികളുടെ ഹരമാണ്. 10 ലക്ഷം രൂപ മുടക്കി ഒരാൾ സ്കോർപിയോ ക്ലാസിക്കിൽ വരുത്തിയ മോഡഫിക്കേഷൻ്റെ വീഡിയോ വൈറലാണ്. മോഡിഫിക്കേഷൻ്റെ കൂടുതൽ വിനരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഈ പ്രത്യേക സ്കോർപിയോ ക്ലാസിക്കിന് 33 ഇഞ്ച് ടയറുകൾ, അലോയ് വീലുകൾ, 2 ഇഞ്ച് ലിഫ്റ്റ്, വില കൂടിയ മ്യൂസിക് സിസ്റ്റം എന്നിവയൊക്കൊണ് ഉടമ നൽകിയിരിക്കുന്നത്. ഈ എസ്‌യുവിയുടെ മൊത്തത്തിലുള്ള മോഡിഫിക്കേഷൻ ചെലവ് ഏകദേശം 100 രൂപയാണെന്ന് ഉടമ പറയുന്നുണ്ട്. മഹീന്ദ്ര സ്‌കോർപ്പിയോ ക്ലാസിക്കിൻ്റെ പരിഷ്‌ക്കരിച്ച ഈ വീഡിയോ യുട്യൂബിൽ സ്‌മോൾ ടൗൺ റൈഡറാണ് പങ്കു വച്ചിരിക്കുന്നത്. സ്കോർപിയോ ക്ലാസിക്കിനെയും അതിൻ്റെ ഉടമയെയും പരിചയപ്പെടുത്തിക്കൊണ്ടാണ് വ്ലോഗർ ആരംഭിക്കുന്നത്.

കാറിൻ്റെ ഉടമ മുൻവശത്ത് നിന്ന് ആരംഭിക്കുകയാണ്, സ്റ്റോക്ക് ഫ്രണ്ട് ഗ്രില്ലിന് പകരം ഹണികോംബ് പാറ്റേൺ ഗ്രില്ല് നൽകുകയും പിന്നിൽ അധിക ഹോണുകൾ ലഭിക്കുന്നുണ്ട്. അടുത്തതായി, കാറിൻ്റെ എല്ലാ ക്രോം, ബ്രഷ്ഡ് സിൽവർ ഭാഗങ്ങളും കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയതായി അദ്ദേഹം എടുത്തു കാണിക്കുന്നു, അത് വാഹനത്തിന് ഒരു മാഫിയ ലുക്ക് നൽകുന്നുവെന്നാണ് ഉടമ അവകാശപ്പെടുന്നത്. ഗോൾഡ് റാലി GR 40X ഓക്സിലറി ലൈറ്റുകൾ ചേർത്തിട്ടുണ്ട്. ഒരു ജോഡിക്ക് 21,000 രൂപയാണ് വില.
കാറിൻ്റെ ഉടമ ഈ സ്കോർപിയോ ക്ലാസിക്കിൻ്റെ പ്രധാന മോഡിഫിക്കേഷനെ കുറിച്ചാണ് പറയുന്നത്. അത് വാഹനത്തിൻ്റെ കൂറ്റൻ അലോയ് വീലുകളാണ്. 20X12 ഡ്യുവൽ ടോൺ പ്രസ്റ്റീജ് അലോയ് വീലുകളാണ് കാറിന് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഈ അലോയ് വീലുകൾ 33 ഇഞ്ച് ഓൾ ടെറൈൻ ടയറുകളാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇത്തരത്തിലൊരു അലോയ് വീലുകളും ടയർ സജ്ജീകരണവും ഉള്ള ജമ്മുവിലെ ഒരേയൊരു മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കാണിതെന്ന് അദ്ദേഹം പറയുന്നു.

കാറിന് 2 ഇഞ്ച് ലിഫ്റ്റും ഉടമ നൽകിയിട്ടുണ്ട്. പിന്നിലേക്ക് വന്നാൽ പുതിയ എൽഇഡി ലൈറ്റുകളാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ അകത്തേക്ക് കടന്നാൽ ലെതർ സീറ്റ് കവറുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഒരു പുതിയ വെൽവെറ്റ് ഹെഡ്‌ലൈനർ, മറ്റ് ചില നവീകരണങ്ങളും നൽകിയിരിക്കുന്നു. ഹാമർ ടെക്കിൽ നിന്ന് രണ്ട് പുതിയ സബ്‌വൂഫറുകൾ, 2 മോണോ ആമ്പുകൾ, ക്യാബിനിലുടനീളം നിരവധി ട്വീറ്ററുകളും സ്പീക്കറുകളും ചേർത്തിട്ടുണ്ടെന്ന് ഉടമ എടുത്തുകാണിക്കുന്നു.
S, S11 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം ലഭിക്കുന്നത്. ആദ്യത്തേതിന് 11.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, രണ്ടാമത്തേതിന് 15.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് എത്തുന്നത്. മൂന്ന് സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് മോഡൽ ലൈനപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റും മൂന്നാമത്തെ ബെഞ്ച് സീറ്റുമായി 7-സീറ്റർ സെറ്റപ്പ്, മധ്യനിരയിൽ ബെഞ്ച് സീറ്റ് അവസാന നിരയിൽ രണ്ട് ജമ്പ് സീറ്റുകളുമായി 7-സീറ്റർ മോഡൽ, ഒപ്പം മധ്യനിരയിൽ ഒരു ബെഞ്ചും പിന്നിൽ ജമ്പ് സീറ്റുകളുമായി 9-സീറ്റർ സെറ്റപ്പും ലഭ്യമാണ്.

സെവൻ സീറ്റർ എസ്‌യുവിക്ക് കരുത്തേകുന്നത് ഒരു പുതിയ 2,184 സിസി, ഫോർ സിലിണ്ടർ, ഡീസൽ എഞ്ചിനാണ്, അത് രണ്ടാം തലമുറ ഥാറിൽ അരങ്ങേറുകയും ബേസ്-സ്പെക്ക് സ്‌കോർപിയോ-N -ൽ ഉൾപ്പടെ ഓഫർ ചെയ്യുകയും ചെയ്യുന്നു. ഈ യൂണിറ്റ് പുതിയ ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ എഞ്ചിൻ യൂണിറ്റ് 132 PS പവറും 300 Nm torque ഉം പുറപ്പെടുവിക്കുന്നു.
മോഡിഫിക്കേഷനോട് അഭിനിവേശം കയറിയാൽ പലരും കാശ് നോക്കാറില്ല എന്നത് സത്യമാണ് എന്ന് ഇത്തരം വാർത്തകൾ കേൾക്കുമ്പോഴാണ് മനസിലാകുന്നത്. നിങ്ങൾ മോഡിഫിക്കേഷൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണോ. ഇതു പോലെ 10 ലക്ഷം രൂപ വരെ മുടക്കി നടത്തുന്ന മോഡിഫിക്കേഷൻ നിങ്ങൾക്ക് ഇഷ്ടമാണോ. വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിനെ കുറിച്ചുളള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ് എന്നത് കമൻ്റ് ബോക്സിൽ ഞങ്ങളുമായി പങ്കുവയ്ക്കാൻ മറക്കരുതേ.


Click it and Unblock the Notifications








