ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ഓട്ടോമോട്ടീവ് വ്യവസായങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇത്രയും വലിയ ഒരു വിപണി ആയിരുന്നിട്ടും, ഇന്ത്യയിലെ മുൻനിര ആഢംബര കാർ നിർമ്മാതാക്കളിൽ പലരും കുറഞ്ഞ കാർ വിൽപ്പനയെക്കുറിച്ച് പരാതിപ്പെടുന്നു.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

30 ലക്ഷത്തിൽ താഴെയുള്ള പാസഞ്ചർ കാറുകളിൽ നിന്നാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാർ വിൽപ്പന നടക്കുന്നത്, അതിനാൽ ആഢംബര കാർ നിർമ്മാതാക്കൾ കാര്യമായി ബുദ്ധിമുട്ടാൻ തുടങ്ങിയിട്ടുണ്ട്. ആഢംബര കാർ വിപണിയിലെ വിൽപ്പന വളർച്ച കഴിഞ്ഞ ഒരു ദശാബ്ദമായി താരതമ്യേന സ്തംഭനാവസ്ഥയിലാണ്.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

അതോടെയാണ് ഔഡി, മെർസിഡീസ് ബെൻസ് എന്നിവയുടെ കമ്പനി മേധാവികൾ രാജ്യത്തെ ഉയർന്ന നികുതിക്ക് എതിരെ രംഗത്ത് എത്തിയത്. ഉയർന്ന നികുതി അല്ലെങ്കിൽ ടാക്സ് ആഢംബര കാർ വിപണിയേയും വിൽപ്പനയേയും എത്രത്തോളം ബാധിക്കുന്നു എന്ന് നമുക്ക് കണ്ടെത്താം.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

ആഢംബര കാറുകളുടെ നികുതി

2021 -ലെ ഒന്നാം പാദത്തിൽ, ബിഎംഡബ്ല്യു, ഔഡി, മെർസിഡീസ് ബെൻസ് തുടങ്ങിയ ആഢംബര ബ്രാൻഡുകൾ പുതിയ ബജറ്റിൽ നികുതി വ്യവസ്ഥയിൽ ഒരു അപ്‌ഡേറ്റ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ബ്രാൻഡുകളെ നിരാശരാക്കിക്കൊണ്ട് അത്തരം ഒരു നടപടി സർക്കാർ സ്വീകരിച്ചില്ല.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

മാത്രമല്ല, മൊത്തത്തിലുള്ള പാസഞ്ചർ കാർ വിപണിയുടെ രണ്ട് ശതമാനം വിപണി വിഹിതത്തിൽ താഴെയാണ് ആഢംബര കാറുകൾക്ക് ഉള്ളത്. ചില കേസുകളിൽ ബാധകമാകുന്ന ഇംപോർട്ട് ഡ്യൂട്ടികൾ തന്നെ ഉയർന്നതാണ്.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

അടുത്തതായി, ഈ തീരുവകൾ കൂടാതെ, GST -യുടെ 28 ശതമാനവും വാഹനത്തിൽ നിന്ന് ഈടാക്കുന്നു. ഇതുകൊണ്ടും നികുതികൾ അവസാനിച്ചിട്ടില്ല, ഇവയ്‌ക്ക് മുകളിലായി സെസ് ഉം ഉണ്ട്. സെഡാനുകൾക്ക് 20 ശതമാനവും എസ്‌യുവികൾക്ക് 22 ശതമാനവുമാണ് സെസ് ഈടാക്കുന്നത്. ഇത് നികുതികളുടെ തുക യഥാക്രമം വാഹനത്തിന്റെ വിലയുടെ 48 ശതമാനവും 50 ശതമാനവുമായി മാറ്റുന്നു.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

വിലകൂടിയ കാറുകളെ കൂടുതൽ വിലയുള്ളതാക്കുന്ന ഡ്യൂട്ടി ഓൺ ഡ്യൂട്ടി പോലെയാണ് ഈ തരത്തിലുള്ള നികുതി പ്രവർത്തിക്കുന്നത്. കൂടാതെ, ഇത്രയും നികുതികളുടെ ലെയറുതളുമായി ഒരു മത്സര വിപണിയിൽ നിലനിൽക്കുന്നത് വെല്ലുവിളിയാണെന്ന് ഞങ്ങൾക്കും തോന്നുന്നു. മറ്റ് അന്താരാഷ്ട്ര കാർ വിപണികളിൽ മിക്കയിടത്തും വിൽക്കുന്ന അതേ കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ വിൽക്കുന്ന ആഢംബര കാറുകൾ വളരെ ചെലവേറിയതാണെന്നത് വാസ്തവം.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

നികുതി കുറവാണെങ്കിൽ എന്ത് മാറ്റം ഉണ്ടാവും?

ഈ ആഢംബര കാറുകളുടെ നികുതി കുറയ്ക്കുകയാണെങ്കിൽ കൂടുതൽ പേർക്ക് കൂടി വിലകൂടിയ കാറുകൾ വാങ്ങാനാകും. അത്തരത്തിൽ വാഹനങ്ങൾക്ക് ആവശ്യക്കാർ ഉയർന്നാൽ ഈ ഡിമാൻഡിലെ വർധനവ് തീർച്ചയായും വിപണിയിൽ പല പ്രവർത്തനങ്ങൾക്കും ആരംഭം കുറിക്കും.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

ആഢംബര കാർ നിർമ്മാതാക്കൾക്ക് ഉയർന്ന വിൽപ്പന അളവിൽ ഡാറ്റ ലഭിക്കും. ഇത് ഇന്ത്യയിലേക്ക് പുതിയ ബിസിനസ്സ് വരുന്നതിന് കാരണമാകും. എന്നാൽ അതിനുമുമ്പ്, ഈ കമ്പനികൾക്ക് അടുത്ത വരാനിരിക്കുന്ന 5 മുതൽ 10 വർഷത്തെ കാർ വിൽപ്പനയുടെ കണക്ക് എങ്ങനെയായിരിക്കുമെന്ന് ടാലി ചെയ്ത് അതത് സ്ഥലങ്ങളിലെ ഹെഡ്ക്വാട്ടേർസിലേക്ക് ഫോർവേഡ് ചെയ്യണം.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

അതിന് ശേഷം ഈ കാർ നിർമ്മാതാക്കൾ വളർച്ചയുടെ സാധ്യത കാണുകയാണെങ്കിൽ, അത്തരം വാഹനങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം നടത്തുന്നതിന് അവർക്ക് ഹെഡ്ക്വാട്ടേർസിനെ സമീപിക്കാൻ സാധിക്കും, അങ്ങനെ രാജ്യത്ത് പുതിയ പ്ലാന്റ് അല്ലെങ്കിൽ മോഡലിന്റെ പ്രൊഡക്ഷൻ ആരംഭിക്കാം എന്ന് ഔഡി വക്താവ് വ്യക്തമാക്കുന്നു.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

കൺക്യൂഷൻ

CBU (കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റുകൾ) റൂട്ട് വഴി ഇന്ത്യയിൽ പ്രവേശിക്കുന്ന കാറുകൾക്ക് നിലവിൽ 100 ശതമാനം വരെ കസ്റ്റംസ് നികുതിയാണ്. എഞ്ചിൻ കപ്പാസിറ്റിയും CIF (കോസ്റ്റ്, ഇൻഷുറൻസ്, ഫ്രെയിറ്റ്) മൂല്യം 40,000 ഡോളറിൽ താഴെയോ അതിന് തുല്യമോ എന്നത് ഉൾപ്പെടെയുള്ള നിരവധി പാരാമീറ്ററുകളാണ് ഈ തീരുവകൾ നിർണ്ണയിക്കുന്നത്.

ഉയർന്ന ടാക്സ് ഇന്ത്യയിൽ ആഢംബര കാർ വിപണിക്ക് അന്തകനാകുമോ?

ഇലക്‌ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിന് അതാത് സംസ്ഥാന സർക്കാരുകളുടെ സഹായത്തോടൊപ്പം അഞ്ച് ശതമാനം കുറഞ്ഞ GST -യും ഇലക്ട്രിക് കാർ വിഭാഗത്തിന് പ്രയോജനകരമായിരുന്നത് പോലെ IC എഞ്ചിനുകളുള്ള കാറുകളിൽ ധാരാളം നിക്ഷേപം നടത്തിയതിനാൽ, ആഢംബര കാർ നിർമ്മാതാക്കൾ ഇതേ ആനുകൂല്യങ്ങൾ അഭ്യർത്ഥിക്കുന്നു.

Most Read Articles

Malayalam
English summary
Extremely high taxes may shut down luxury car market in india
Story first published: Thursday, November 11, 2021, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X