ഇലക്ട്രോണിക് ബ്ലൂ നിറത്തിൽ തിളങ്ങി ഹോണ്ട സിവിക്; വീഡിയോ വൈറൽ

ഹോണ്ട മോട്ടോർസിന് ഇന്ത്യയിൽ സെഡാൻ സെഗ്മെൻ്റിൽ വലിയ വിപണി പിടിക്കാൻ സഹായിച്ച മോഡലായിരുന്നു സിവിക്. 2006 -ലാണ് ആദ്യ തലമുറ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അന്നത്തെ രാജാവായിരുന്ന കാർ ഇപ്പോഴും പലരും പൊന്ന് പോലെ സൂക്ഷിക്കുന്നു. അന്ന് ഇറങ്ങിയ ഏറ്റവും മികച്ച ഒരു സ്പോർടി കാർ തന്നെയായിരുന്നു.

മോഡിഫിക്കേഷൻ ചെയ്താലും പുതിയ പെയിൻ്റ് അടിച്ചാലും കാറിന് അത് നന്നായി ഇണങ്ങും. അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഹോണ്ട സിവിക്കിന് പുതിയ പെയിൻ് അടിച്ചിരിക്കുകയാണ് ഉടമ. മഹീന്ദ്ര XUV 7OO -ൽ ലഭിക്കുന്ന ഇലക്ട്രോണിക് ബ്ലു എന്ന നിറമാണ് തൻ്റെ ഹോണ്ട സിവിക്കിന് നൽകിയിരിക്കുന്നത്.

ഇലക്ട്രോണിക് ബ്ലൂ നിറത്തിൽ തിളങ്ങി ഹോണ്ട സിവിക്; വീഡിയോ വൈറൽ

ഇപ്പോൾ പഴയ കാറുകളെല്ലാം റീസ്റ്റോർ ചെയ്യുന്നതാണ് ട്രെൻഡ്. കാർ മുഴുവനായി പൊളിച്ചു മാറ്റി പെയിൻ്റിങ്ങ് ബൂത്തിലേക്ക് കൊണ്ട് പോകുന്നതെല്ലാം വീഡിയോയിൽ കാണാം. തങ്ങളുടെ പക്കൽ വാഹനം എത്തുമ്പോൾ പൂർണമായും മോശം രീതിയിലായിരുന്നു. അങ്ങിങ്ങായി പെയിൻ്റുകൾ അടർന്നു വീഴുന്ന സ്ഥിതിയായിരുന്നുവെന്നും വാഹനം റീസ്റ്റോർ ചെയ്ത കടയുടമ പറയുന്നു. വാഹനത്തിൻ്റെ ഇൻ്റീരിയറിലേക്ക് നോക്കിയാൽ ബീജിൽ നിന്ന് കറുപ്പിലേക്ക് പൂർണ്ണമായി മാറിയിരിക്കുകയാണ്.

കറുപ്പ് ഒരു സ്പോർട്ടി ലുക്കാണ് വാഹനത്തിന് നൽകുന്നത്.കറുത്ത ലെതറിൽ ചുവപ്പ് സ്റ്റിച്ചിങ്ങും നൽകിയിട്ടുണ്ട്. ഇൻ്റീരിയറിൽ ഒരു ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങാണ് കൊടുത്തിരിക്കുന്നത്. ഔഡി, ബിഎംഡബ്ല്യു, മെഴ്‌സിഡസ് തുടങ്ങിയ പ്രീമിയം ആഡംബര വാഹനങ്ങളിൽ ഉപയോഗിക്കാറുളള അതേ മെറ്റീരിയൽ തന്നെയാണ് സിവിക്കിലും ഉപയോഗിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് ബ്ലൂ നിറത്തിൽ തിളങ്ങി ഹോണ്ട സിവിക്; വീഡിയോ വൈറൽ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ വമ്പൻമാർ വാഴുന്ന മിഡ് സൈസ് എസ്‍യുവി സെഗ്മെന്റാണ് ഹോണ്ടയുടെ ഉന്നം. അതിനായുള്ള എല്ലാ തയാറെടുപ്പുകളും ജാപ്പനീസ് ബ്രാൻഡ് പൂർത്തിയാക്കിയതായാണ് വിവരം. 2023 ജൂൺ ആറിന് ന്യൂഡൽഹിയിൽ വെച്ച് ഇന്ത്യക്കായി നിർമിച്ച പുത്തൻ എസ്‌യുവിയുടെ ആഗോള അവതരണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ഹോണ്ടയിപ്പോൾ. ഇന്ത്യയ്‌ക്ക് വേണ്ടി നിർമിച്ച മോഡൽ എന്ന ഖ്യാതിയോടെയാണ് കമ്പനി വാഹനത്തെ കൊണ്ടുവരുന്നത് തന്നെ.

എലിവേറ്റ് എന്ന് പേരിട്ടാവും പുതിയ മിഡ്-സൈസ് എസ്‌യുവിയെ അവതരിപ്പിക്കുക. പേര് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ ധാരണയായെന്നാണ് സൂചന. വിപണിയിൽ പരാജയപ്പെട്ടുപോയ BR-V-യിൽ നിന്നും ചില പാഠങ്ങളും ഉൾക്കൊണ്ടാണ് പുതിയ മോഡലിനെ പണികഴിപ്പിച്ചിരിക്കുന്നത്. അതായത് യഥാർഥ എസ്‌യുവി ഡിസൈൻ തന്നെയാവും വാഹനത്തിനുണ്ടാവുക. ഇത് പരീക്ഷണ ചിത്രങ്ങളിൽ നിന്നും വ്യക്തവുമായിട്ടുണ്ട്.

വിദേശ വിപണികളിലുള്ള CR-V, HR-V എന്നിവയ്ക്ക് സമാനമായ സ്റ്റൈലിംഗോടെയാവും മിഡ്-സൈസ് എസ്‌യുവി അണിഞ്ഞൊരുങ്ങുക. തായ്‌ലൻഡിൽ നടന്ന ഒരു സ്വകാര്യ പ്രിവ്യൂവിൽ എസ്‌യുവി പ്രദർശിപ്പിച്ചപ്പോൾ ഹോണ്ട ഡീലർമാർ ഈ ഡിസൈനിൽ സന്തുഷ്ടരായിരുന്നുവെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഈ പുതിയ വാഹനം ഇന്ത്യയിൽ വൻഹിറ്റാവുമെന്ന അഭിപ്രായങ്ങളും ഉയർന്നുവെന്നാണ് വിവരം. ചങ്കി ക്ലാഡിംഗ്, മസ്ക്കുലാർ വീൽ ആർച്ചുകൾ, ധാരാളം ക്രോം എന്നിവയെല്ലാം ഇതിൽ പ്രതീക്ഷിക്കാം.

ഹോണ്ടയുടെ പുതിയ ട്വിൻ ക്യാം 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ എസ്‌യുവിയിൽ ഉണ്ടാവുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. ഗിയർബോക്‌സ് ഓപ്‌ഷനുകൾ സിറ്റിയിൽ ഇതിനകം നൽകിയതിന് സമാനമായിരിക്കും. 6-സ്പീഡ് മാനുവലും 1.5-പെട്രോളിന് ഒരു സിവിടി ഓട്ടോമാറ്റിക്കുമാണ് ലഭിക്കുക.

സേഫ്റ്റി പ്രധാന പരിഗണനയായതിനാൽ സിറ്റിയിൽ അവതരിപ്പിച്ച ADAS ഫീച്ചറും ഹോണ്ട എലിവേറ്റിൽ ഇടംപിടിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോ ഹൈ ബീം തുടങ്ങിയ ഫീച്ചറുകളാവും ഇതിലുണ്ടാവുക. 6 എയർബാഗുകൾ, ESC, VSM, ഹിൽ ലോഞ്ച് അസിസ്റ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ എന്നിവയും വാഹനത്തിന് അകമ്പടിയേകും.

More from DriveSpark

Article Published On: Tuesday, May 9, 2023, 18:15 [IST]
English summary
Fabulous modification old honda civic painted with electronic blue mahindra xuv 7oo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X