ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

വളരെ സാധാരണമായതിനാൽ ഇപ്പോൾ നമ്മിൽ പലരും അവഗണിക്കുന്ന തലത്തിൽ എത്തിയിട്ടുള്ള നിരവധി ഫീച്ചറുകൾ ഇന്നത്തെ വാഹനങ്ങളിലുണ്ട്, അത്തരത്തിലൊന്നാണ് ഗ്ലോവ് ബോക്സ്. അധിക സ്റ്റോറേജ് ആവശ്യമുള്ളപ്പോൾ ഗ്ലോവ് ബോക്സ് കമ്പാർട്ട്മെന്റ ശരിക്കും പ്രയോജനകരമാണ്.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

എന്നാൽ ഇതുമായി ബന്ധപ്പെട്ട് സമ്പന്നമായ ഒരു ചരിത്രമുണ്ട്, ഈ ലേഖനത്തിലൂടെ ആ ചരിത്രം വിവരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇതിഹാസ ഫീച്ചറായ ഗ്ലോവ് ബോക്സിന്റെ ചരിത്രത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

ഗ്ലോവ് ബോക്സ് എന്താണ്?

ഒരു വാഹനത്തിലെ മറ്റൊരു കബ്ബി ഹോൾ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന ഗ്ലോവ് ബോക്സ് അതിനേക്കാൾ കൂടുതലായ ഒന്നാണ്. സാങ്കേതികമായി, ഇത് ഒരു ഓട്ടോമൊബൈലിലെ സീൽ ചെയ്ത അല്ലെങ്കിൽ അടയ്ക്കാത്ത കണ്ടെയ്നറാണ്, അത് ഇപ്പോൾ പ്രാഥമികമായി അവശ്യവസ്തുക്കളായ ഡോക്യുമെന്റുകൾ, ഭക്ഷ്യവസ്തുക്കൾ, ഒരു അധിക ജോഡി ഗോഗിളുകൾ എന്നിവയും അതിലേറെയും സംഭരിക്കുന്നതിന് ഉപയോഗിക്കുന്നു.

എന്നാൽ ചരിത്രപരമായി പറഞ്ഞാൽ, കയ്യുറകൾ (ഗ്ലൗസുകൾ) സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഇടമായാണ് ഗ്ലോവ് ബോക്സ് തുടക്കത്തിൽ രൂപകൽപ്പന ചെയ്തത്!

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

ഗ്ലോവ് കമ്പാർട്ട്മെന്റിന്റെ ചരിത്രം

17, 18 നൂറ്റാണ്ടുകളുടെ അവസാനത്തിൽ കാറുകൾക്ക് റൂഫ് ഇല്ലായിരുന്നു. പിന്നീട് റൂഫുകൾ ചേർത്തപ്പോഴും വിൻഡോകൾ ഉടനടി അവതിപ്പിച്ചിരുന്നില്ല. എന്നാൽ ഈ കാലഘട്ടങ്ങിലൊന്നും എയർകണ്ടീഷണറുകളും ഹീറ്ററുകളും വാഹനങ്ങളിൽ എവിടെയും കണ്ടെത്താനായിരുന്നില്ല.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

അതിനാൽ തന്നെ അന്ന് ഒരു കാർ ഓടിക്കുന്നത് ഇപ്പോഴത്തേതുപോലെ സുഖകരമായിരുന്നില്ല. വീശുന്ന കാറ്റിനും കാലാനുസൃതമായ മാറ്റങ്ങൾക്കും വിധേയമായി, തണുപ്പിനെ മറികടക്കാൻ നല്ല ജോഡി ഗ്ലൗസുകൾ ആവശ്യമായിരുന്നു.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

വാഹനത്തിൽ സംഭരിച്ചിരിക്കുന്ന ഗ്ലൗസുകൾ‌ ഉണങ്ങിയതും സുരക്ഷിതവുമായിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന്, മഴ, ഈർപ്പം എന്നിവയിൽ‌ നിന്നും പൂർണ്ണമായും കാത്ത് പരിപാലിക്കുന്ന ഒരു കമ്പാർട്ട്മെന്റിൽ‌ സൂക്ഷിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് പാക്കാർഡിലെ ആദ്യത്തെ ഗ്ലോവ് ബോക്സ് ജനിച്ചതും സ്റ്റോരേജ് സ്പെയ്സിന് ​​അതിന്റെ പേര് ലഭിച്ചതും.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, നിർമ്മാതാക്കൾ ആദ്യത്തെ ഹീറ്റിംഗ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ വിജയിച്ചു, പക്ഷേ ഡ്രൈവിംഗ് ഗ്ലൗസുകൾ അപ്പോഴും ഫാഷനിൽ തുടർന്നു.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

50 -കളുടെ അവസാനവും 60 -കളുടെ തുടക്കവും വരെ ഇത് തുടർന്നു, അതിനുശേഷം കാർ നിർമ്മാതാക്കൾ പാനീയങ്ങളും മറ്റ് ഡ്രിങ്കുകളും സ്ഥാപിക്കുന്നതിനുള്ള ഇൻഡന്റേഷനോടുകൂടിയ ഗ്ലോവ് ബോക്സുകൾ നൽകാൻ തുടങ്ങി. ഇതോടെ വലുപ്പം വലുതായി മാറി.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

എന്നിരുന്നാലും, കാലക്രമേണ, നിർമ്മാതാക്കൾ കമ്പാർട്ട്മെന്റിന്റെ വലുപ്പം മറച്ച ഫ്ലാഷ്ലൈറ്റുകൾ, വാഹന ലോക്കുകൾ മുതലായവ സൂക്ഷിക്കുന്നതിനായി കുറച്ചു.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

ആധുനിക കാല പരിണാമം

ഗ്ലോവ് കമ്പാർട്ടുമെന്റുകൾ അടിസ്ഥാനപരമായി മാറിയിട്ടില്ലെങ്കിലും, അവ ഉപയോഗിക്കുന്ന ഉദ്ദേശ്യങ്ങൾ ഇപ്പോൾ അനന്തമാണ്. ഒരുപക്ഷേ പല നിർമ്മാതാക്കളും ചാർജിംഗ് പോക്കറ്റുകൾ മുതൽ സ്റ്റീരിയോ കണക്ഷനുകൾ വരെ ഇതിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുന്നത് ഇതിനാലാണ്.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

മാത്രമല്ല, യൂട്ടിലിറ്റിയുടെ ആവശ്യകത കാർ നിർമ്മാതാക്കളെ രണ്ടോ ചിലപ്പോൾ മൂന്ന് ഗ്ലോവ് ബോക്സുകൾ പോലും മോഡലിൽ ഉൾപ്പെടുത്താൻ നിർബന്ധിതരാക്കിയിട്ടുണ്ട്. ഗ്ലോവ് ബോക്സിന്റെ ഏറ്റവും പുതിയ പരിണാമത്തിൽ ഡ്രിങ്കുകൾ, ക്യാനുകൾ, മറ്റ് വസ്തുക്കൾ എന്നിവ തണുപ്പിക്കാൻ എയർ കണ്ടീഷനിംഗ് വെന്റുകളുണ്ട്.

ഗ്ലോവ് ബോക്സ്! വളരെ സാധാരണമായ സ്റ്റോറേജ് കമ്പാർട്ട്മെന്റിന് ഈ പേര് വന്നതെങ്ങനെ? ഒരു കുഞ്ഞ് ചരിത്രം

കയ്യുറകൾ‌ സംഭരിക്കുന്നതുമുതൽ‌ കോൾഡ് ഡ്രിങ്കുകൾ തണുപ്പിച്ച്‌ സംഭരിക്കുന്നതുവരെയുള്ള സേവനങ്ങൾ നിർവ്വഹിക്കുന്ന, ഗ്ലോവ് ബോക്സ് തീർച്ചയായും ഒരു കബ്ബി ഹോളിനേക്കാൾ‌ കൂടുതലാണ്!

Most Read Articles

Malayalam
English summary
Facts And History Behind The Name And Usage Of Glove Box In Cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X