ഏറ്റവും സംതൃപ്തരായ ഡീലര്‍മാര്‍ മാരുതിയുടേയോ ടാറ്റയുടേയോ അല്ല; സര്‍വേ ഫലങ്ങള്‍ അറിയാം

വിവിധ വാഹന വിഭാഗങ്ങളിലായി ഓരോ ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനായി ഡീലര്‍ഷിപ്പുകളുണ്ടാകും. വില്‍പ്പനയീം വില്‍പ്പനാനന്തര സേവനങ്ങളുമെല്ലാം ഡീലര്‍ഷിപ്പിന് കീഴിലൂടെയാണ് നടത്തിപ്പോരുന്നത്. ഇന്ത്യയില്‍ ഒരു വാഹന ഡീലര്‍ഷിപ്പ് നടത്തുന്നവര്‍ എത്രത്തോളം സന്തുഷ്ടരാണെന്ന് മനസ്സിലാക്കാന്‍ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) ഒരു സര്‍വേ നടത്താറുണ്ട്. 5 വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഈ സര്‍വേയുടെ 2025-ലെ ഫലങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ തൃപ്തികരമായ ഡീലര്‍ഷിപ്പുകളെക്കുറിച്ചുള്ള ഒരു സര്‍വേ കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് നടത്തിയത്. അതില്‍ ഇന്ത്യയില്‍ ഏറ്റവും സംതൃപ്തരായ ഡീലര്‍മാര്‍ ഏത് കമ്പനിയുടേതാണെന്ന് നമുക്ക് നോക്കാം.

സിംഗപ്പൂരില്‍ നിന്നുള്ള പ്രെമോണ്‍ ഏഷ്യ എന്ന കമ്പനിയുമായി സഹകരിച്ചായിരുന്നു FADA ഈ സര്‍വേ സംഘടിപ്പിച്ചത്. ഇന്ത്യയിലുടനീളം 9 പ്രാദേശിക ഭാഷകളിലായി നടത്തിയ സര്‍വേയില്‍ 5000 ഡീലര്‍ഷിപ്പുകള്‍ നടത്തുന്ന 1800 ഡീലര്‍മാരില്‍ നിന്ന് വിവരങ്ങളുമ അഭിപ്രായങ്ങളും ശേഖരിച്ചു. 1000 പോയിന്റുകള്‍ക്കാണ് ഈ സര്‍വേ നടത്തിയത്. ഓരോ ഡീലറും നല്‍കുന്ന ഉത്തരത്തെ അടിസ്ഥാനമാക്കിയാണ് പോയിന്റുകള്‍ നല്‍കുന്നത്.

വാഹന നിര്‍മ്മാതാക്കളുടെ ശരാശരി സ്‌കോര്‍ കണക്കിലെടുത്ത്, ആ കമ്പനിയുടെ ഡീലര്‍ഷിപ്പുകള്‍ എത്രത്തോളം സന്തുഷ്ടരാണെന്ന് കണക്കാക്കാന്‍ ഈ പോയിന്റുകള്‍ ഉപയോഗിക്കുന്നു. ഈ സര്‍വേയില്‍, ഡീലര്‍ സംതൃപ്തിയെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിന്, വില്‍പ്പനാനന്തര സേവനം, ലാഭം, ദീര്‍ഘകാല ഡീലര്‍ഷിപ്പ് നടത്താനുള്ള സാധ്യത, വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളെ മറികടക്കല്‍ എന്നിവയെക്കുറിച്ച് ഡീലര്‍മാരോട് ചോദിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്തപ്പോള്‍, ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ 4-വീലര്‍ വിഭാഗത്തില്‍ ഒന്നാമതെത്തി. കമ്പനി 868 പോയിന്റുകള്‍ നേടി. 832 പോയിന്റുകളുമായി മഹീന്ദ്രയും 812 പോയിന്റുകളുമായി ടാറ്റ മോട്ടോര്‍സുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 736 പോയിന്റുകളുമായി കിയയും 734 പോയിന്റുകളുമായി ഹ്യുണ്ടായിയും 727 പോയിന്റുകളുമായി മാരുതിയും തൊട്ടുപിന്നില്‍ സ്ഥാനങ്ങൾ നേടി.

royal enfield himalayan 450

ആഡംബര കാര്‍ വിഭാഗത്തില്‍ വോള്‍വോ 884 പോയിന്റുമായി ഒന്നാം സ്ഥാനം നേടി.2-വീലര്‍ വിഭാഗം നോക്കുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഡീലര്‍മാര്‍ക്കാണ് ഏറ്റവും കൂടുതല്‍ സംതൃപ്തിയുള്ളത്. 852 പോയിന്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് നേടിയത്. 817 പോയിന്റുകളുമായി ഹീറോയും 747 പോയിന്റുകളുമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍സും 632 പോയിന്റുകളുമായി ടിവിഎസ് മോട്ടോര്‍ കമ്പനിയും തൊട്ടുപിന്നാലെയുണ്ട്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 140 പോയിന്റുകളാണ് റോയല്‍ എന്‍ഫീല്‍ഡും ഹീറോ മോട്ടോകോര്‍പ്പും നേടിയത്.വാണിജ്യ വാഹന വിഭാഗത്തില്‍, അശോക് ലെയ്ലാന്‍ഡ് 786 പോയിന്റുകളുമായി ഒന്നാം സ്ഥാനം നേടി. ത്രീ-വീലര്‍ വിഭാഗത്തില്‍ അതുല്‍ ഓട്ടോ 924 പോയിന്റുമായി ഒന്നാം സ്ഥാനം നേടി. വിറ്റുപോകാത്ത കാറുകള്‍ തിരികെ വാങ്ങുകയോ ഡീലര്‍മാരില്‍ നിന്ന് പണം കുറയ്ക്കുകയോ ചെയ്യുന്നതുപോലുള്ള പരിപാടികള്‍ വാഹന നിര്‍മ്മാതാക്കള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സര്‍വേയില്‍ അഭിപ്രായമുയര്‍ന്നു.

car dealer

അതുപോലെ മിക്ക ഡീലര്‍മാരും പരിശീലന ഫീസുകളില്‍ മാറ്റങ്ങള്‍, വാഹനങ്ങളുടെയും സ്‌പെയര്‍ പാര്‍ട്സിന്റെയും കുറഞ്ഞ മാര്‍ജിനുകള്‍, നയപരമായ വഴക്കം എന്നിവ ആഗ്രഹിക്കുന്നുണ്ടെന്നും സര്‍വേ വെളിപ്പെടുത്തി. ഉയര്‍ന്ന ഇന്‍വെന്ററികള്‍ നിലനിര്‍ത്തുന്നതിനുള്ള ചെലവ്, കുറഞ്ഞ പ്രവര്‍ത്തന ബജറ്റുകള്‍, ദീര്‍ഘകാലത്തേക്ക് ഒരു ഡീലര്‍ഷിപ്പ് നടത്തുന്നതിലുള്ള ആത്മവിശ്വാസക്കുറവ് എന്നിവയാണ് വാഹന നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കേണ്ട ചില പ്രശ്‌നങ്ങളായി സര്‍വേയില്‍ സൂചിപ്പിച്ചത്. ഇതിന്റെ ഫലങ്ങള്‍ ഇത് തീര്‍ച്ചയായും വാഹന നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുമെന്നും അനുകൂലമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, September 18, 2025, 10:40 [IST]
English summary
Fada dealership satisfaction study 2025 jsw mg motor royal enfield ashok leyland took top spot
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X