നക്ഷത്ര കണ്ണുള്ള രാജകുമാരനും സുന്ദരി ഭാര്യയും;2 കോടിയുടെ കാറിൽ കയറുന്നവരെ കണ്ടോ

മലയാള സിനിമയിലെ ലക്കി കപ്പിൾസ് എന്ന ടാഗിൽ അറിയപ്പെടുന്നവരാണ് ഫഹദും നസ്രിയയും. വാഹനപ്രേമത്തിൻ്റെ കാര്യത്തിൽ ഒട്ടും പിന്നില്ല അല്ല ഇവർ. സോഷ്യൽ മീഡിയയിൽ കപ്പിൾസിൻ്റെ വീഡിയോകൾ എപ്പോഴും വൈറലാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ താരങ്ങൾ അമൽ നീരദിൻ്റെ വീട്ടിൽ നിന്ന് ഇറങ്ങി പോർഷയിൽ കയറുന്നതാണ്. 2020 ലാണ് ഫഹദ് 911 കരേര എസ് സ്വന്തമാക്കിയത്.കരേരയുടെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറമായിരുന്നു ഫഹദ് തെരഞ്ഞെടുത്തത്.തെരഞ്ഞെടുക്കുന്ന വേരിയ്റിന് അനുസരിച്ച് വാഹനത്തിന് 1.90 കോടി രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

വാഹനപ്രേമത്തിൻ്റെ കാര്യത്തിൽ ഫഹദും നസ്രിയയും ഒട്ടും പിന്നിൽ അല്ല എന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ. ഒരു വർഷത്തിനിടെ രണ്ട് ആഡംബര വാഹനങ്ങളായിരുന്നു ഫഹദ് സ്വന്തമാക്കിയത്. ഫഹദ് കഴിഞ്ഞ മാസം സ്വന്തമാക്കിയത് റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയായിരുന്നു. നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.

ഓട്ടോബയോഗ്രഫിയുടെ കറുപ്പ് നിറമാണ് താരം തെരഞ്ഞെടുത്തത്. നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വരുന്നത്.

13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.

ഇതിന് മുൻപ് താരം സ്വന്തമാക്കിയത് മെർസിഡീസ് ബെൻസ് ജി വാഗൺ. ബെന്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവിയാണ് ജി വാഗണിന്റെ പെര്‍ഫോമന്‍സ് പതിപ്പ് G 63 AMG ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 3.6 കോടി രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. നസ്രിയ പുതിയ കാറിന്റെ വളയം പിടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ആഡംബര എസ്‌യുവിയുടെ റൂബെലൈറ്റ് റെഡ് മെറ്റാലിക് കളര്‍ ഓപ്ഷനാണ് ഫഹദ്‌-നസ്രിയ ദമ്പതികള്‍ തെരഞ്ഞെടുത്തത്. മെര്‍സിഡീസ് AMG G63-യെ കുറിച്ച് പറയുമ്പോള്‍ ഇത് ആഡംബരത്തിന് മാത്രമല്ല പ്രകടന ശേഷിയിലും വേറിട്ടുനില്‍ക്കുന്ന എസ്‌യുവിയാണ്. ഇതിലെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ 585 hp പവറും 850 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് AMG സ്പീഡ്ഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, April 4, 2025, 13:40 [IST]
English summary
Fahad fazil and nazriya spotted in porsche 911 checkout the images inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X