കണ്ണുകൊണ്ട് വിസ്മയിപ്പിച്ച ഫഹദിന്റെ കണ്ണുതള്ളിക്കുന്ന വിലയുള്ള വണ്ടി! മോളിവുഡിൽ ഓട്ടോബയോഗ്രഫി തരംഗം
റേഞ്ച് റോവർ ഓട്ടോബയോഗ്രഫിക്ക് കേരളത്തിലും അങ്ങ് ബോളിവുഡിലും വരെ ആരാധകരുണ്ട്. കൂടുതലും സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട മോഡലായി മാറിയിട്ടുണ്ട് ഇത്. മോളിവുഡിൽ മോഹൻലാൽ മുതൽ ഇങ്ങോട്ട് നിരവധി നടൻമാർ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഈ ആഡംബര എസ്‌യുവി കാര്‍ നിലവില്‍ 2.60 കോടി രൂപ എക്സ്ഷോറൂം വിലയിലാണ് വില്‍ക്കുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 3 കോടി രൂപ പൊടിക്കണം. ഓഫ് റോഡ് ശേഷിയും മികച്ച പെര്‍ഫോമന്‍സുമുള്ള കാര്‍ ആണെങ്കില്‍ കൂടി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ക്യാബിനില്‍ ആഡംബരത്തിന് ഒട്ടും കുറവില്ല.
മോളിവുഡിൽ പുതിയതായി ഓട്ടോബയോഗ്രഫി വാങ്ങിയിരിക്കുന്നത് മറ്റാരുമല്ല, കണ്ണുകൾ കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന നടനായ ഫഹദ് ഫാസിലാണ്.അടുത്തിടെയാണ് ടൊവിനോ തോമസും ഓട്ടോബയോഗ്രഫി സ്വന്തമാക്കിയത്. ഇതിനെ പിന്നാലെ നക്ഷത്രക്കണ്ണുളള ഫഹദും വാങ്ങിയിരിക്കുന്നത്. ആവേശത്തിലെ രംഗണ്ണനും, പുഷ്പയിലെ ഭൻവർ സിങ്ങ് ഷെഖാവത്തിനെ ഒന്നും ആരാധകർ ഒരിക്കലും മറക്കില്ല. കണ്ണിൽ കുസൃതിയും അത് പോലെ തന്നെ തീക്ഷണതയും ഒളിപ്പിക്കാൻ കഴിവുളള അതുല്യപ്രതിഭയാണ് ഫഹദ് എന്നത് അദ്ദേഹത്തിൻ്റെ ട്രാൻസ് എന്ന ചിത്രത്തിലൂടെ തെളിയിച്ചതാണ്.

അദ്ദേഹത്തിൻ്റെ പുത്തൻ വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ ഓട്ടോബയോഗ്രഫിയുടെ കറുപ്പ് നിറമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്. നിരവധി വ്യത്യസ്ത ഇന്റീരിയർ ഓപ്ഷനുകളിലാണ് റേഞ്ച് റോവർ വരുന്നത്.
13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, കാർവേ ലെതർ സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 24-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് ഫ്രണ്ട് സീറ്റുകൾ, എക്സിക്യൂട്ടീവ് റിയർ സീറ്റുകൾ, മറ്റ് നിരവധി ഉയർന്ന ഫീച്ചറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ശക്തമായ 3.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. പരമാവധി 394 bhp പവറും 550 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ കാറിന്റെ 4 ചക്രങ്ങളിലേക്കും പവര്‍ എത്തിക്കുന്നു. ഓഫ്-റോഡ് സാഹസികതകള്‍ക്ക് അനുയോജ്യമായ കാര്‍ ആയതിനാലാണ് സെലിബ്രിറ്റികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും അതിനാല്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വെറും 5.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഇതിനോടകം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, ലംബോര്‍ഗിനി ഉറൂസ്, ബിഎംഡബ്ല്യു 740i എന്നീ ആഡംബര കാറുകള്‍ സ്വന്തമാക്കിയ ഫഹദ് കഴിഞ്ഞ വർഷമാണ് ഗാരേജിലേക്ക് ബെന്‍സ് നിരയിലെ ഏറ്റവും കരുത്തന്‍ എസ്‌യുവിയായ ജി വാഗണിന്റെ പെര്‍ഫോമന്‍സ് പതിപ്പ് G 63 AMG സ്വന്തമാക്കിയത്.

ഏകദേശം 3.6 കോടി രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. ഇത് ആഡംബരത്തിന് മാത്രമല്ല പ്രകടന ശേഷിയിലും വേറിട്ടുനില്‍ക്കുന്ന എസ്‌യുവിയാണ്. ഇതിലെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിന്‍ 585 hp പവറും 850 Nm ടോര്‍ക്കും നല്‍കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 9-സ്പീഡ് ഓട്ടോമാറ്റിക് AMG സ്പീഡ്ഷിഫ്റ്റ് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ഇണചേര്‍ക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








