ഇതാണോ സിംപിൾ ലൈഫ് എന്ന് പറയുന്നത്! 3.34 കോടിയുടെ എംപിവി ഗാരേജിലെത്തിച്ച് മോളിവുഡിൻ്റെ രാജകുമാരൻ
മലയാള സിനിമ ഇൻഡസ്ട്രിയിൽ വാഹനപ്രേമികൾക്ക് ഒരു പഞ്ഞവുമില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. വാഹനപ്രേമികളിലെ വല്യേട്ടനായ മമ്മൂക്ക് തൊട്ട് ഇങ്ങോട്ട് പുതുമുഖ നടൻമാർ പോലും വണ്ടിപ്രാന്തൻമാരാണ്. എന്നാൽ അതിൽ തന്നെ മോളിവുഡിൻ്റെ നക്ഷത്രകണ്ണുളള രാജകുമാരനായ ഫഹദ് ഫാസിൽ തൻ്റെ പ്രിയപ്പെട്ട വാഹനങ്ങളെല്ലാം സ്വന്തമാക്കുന്നുണ്ട്. റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, മെർസിഡീസ് ബെൻസ് ജി വാഗൺ എന്തിനധികം പറയുന്നു അടുത്തിടെ ഇറങ്ങിയ ഗോൾഫ് ജിടിഐ പോലും സ്വന്തമാക്കിയിട്ടുണ്ട്. വാഹനകമ്പത്തിൽ ഒട്ടും പിന്നില്ല ഭാര്യ നസ്രിയയും. ഇപ്പോഴിതാ താരം നസ്ലിൻ്റെ പുതിയ സിനിമയുടെ പൂജയ്ക്കായി എത്തിയത് ലെക്സസിൻ്റെ ആഡംബര എംപിവിയായ LM 350H -ലാണ്.
ജാപ്പനീസ് വാഹന നിർമാതാക്കളുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ടൊയോട്ട ലെക്‌സസ് LM 350h കാഴ്ച്ചയിലാണെങ്കിലും കിടിലൻ എന്ന് മാത്രമേ പറയാനുളളു. വലിയ സ്പിൻഡിൽ ഗ്രിൽ, ഷാർപ്പ്-സ്റ്റൈൽഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ലംബമായി അടുക്കിയിരിക്കുന്ന ഫോഗ് ലാമ്പുകൾ, പിൻഭാഗത്ത് ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ്, ബോക്‌സി ബോഡി സ്റ്റൈൽ എന്നിവയെല്ലാമാണ് എംപിവിയുടെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

ഇന്റീരിയറിലെ പ്രത്യേകതകളാണ് ലെക്‌സസ് LM 350h എംപിവിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 4 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനിൽ വിപണത്തിന് എത്തുന്ന ലക്ഷ്വറി മൂവർ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എയർക്രാഫ്റ്റ്-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, 23-സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റം, തലയിണ-സ്റ്റൈൽ ഹെഡ്‌റെസ്റ്റുകൾ, ഒരു റഫ്രിജറേറ്റർ, 48 ഇഞ്ച് ടെലിവിഷൻ എന്നിവ പോലുള്ള കിടിലൻ സൌകര്യങ്ങളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഇതിനൊപ്പം തന്നെ ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഒരു അംബർല ഹോൾഡർ എന്നിവയും ലെക്‌സസിന്റെ ആഡംബര എംപിവിയുടെ ഭാഗമാണ്. അഡാപ്റ്റീവ് സസ്പെൻഷനോടെയാണ് വരുന്നത് എന്നതിനാൽ യാത്രകളെല്ലാം അങ്ങേയറ്റത്തെ സുഖകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

യാത്രക്കാരുടെ ശരീരത്തിനനുസരിച്ച് ക്യാബിൻ ടെംപ്രേച്ചർ ക്രമീകരിക്കുന്ന പുതിയ സെൻസർ അധിഷ്ഠിത ക്ലൈമറ്റ് കൺട്രോൾ ഫീച്ചറും ലെക്‌സസ് LM 350h മോഡലിലുണ്ട്. നോയ്‌സ്-റിഡക്ഷൻ ടയറുകൾ, ആക്റ്റീവ് നോയ്‌സ് കൺട്രോൾ, ഡിജിറ്റൽ റിയർവ്യൂ മിറർ എന്നിവ ഉപയോഗിച്ച് സുഗമമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിൽ ലെക്സസ് പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്. ലെക്സസ് സേഫ്റ്റി സിസ്റ്റം+ 3 ADAS സ്യൂട്ടും ഈ മൾട്ടി പർപ്പസ് വാഹനത്തിൽ കോർത്തിണക്കിയിട്ടുണ്ട്.
246 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് LM 350h മോഡലിന് കരുത്ത് നൽകുന്നത്. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഉയർന്ന കാര്യക്ഷമതയ്ക്കായി ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററിയും പ്രവർത്തിക്കുന്നുണ്ട്. അതേസമയം ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും കാറിനെ വേറെ ലെവലാക്കുന്ന സംഗതികളാണ്.

ലംബോര്‍ഗിനി ഉറൂസ്, പോര്‍ഷ 911 കരേര എസ്, ടൊയോട്ട വെല്‍ഫയര്‍, ലാൻഡ് റോവർ ഡിഫൻഡർ, ബിഎംഡബ്ല്യു 7 സീരീസ്, റേഞ്ച് റോവർ വോഗ്, മിനി കൺട്രിമാൻ, ജി വാഗൺ, ഗോൾഫ് ജിടിഐ, മെർസിഡീസ് ബെൻസ് GLS 450 എന്നിങ്ങനെ ആഡംര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് മോളിവുഡിൻ്റെ രാജകുമാരനായ ഫഹദ് ഫാസിലിൻ്റെ ഗാരേജിൽ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








