ഫഹദും നസ്രിയയും ഇനി ഏതുവണ്ടിയിൽ പോകും?!!!!

Posted By:

ഫഹദിൻറെ ആദ്യശ്രമങ്ങളെല്ലാം പരാജയപ്പെടാറാണ് പതിവ്. പ്രേമത്തിൻറെ കാര്യത്തിലും അതുതന്നെ സംഭവിച്ചു. ആൻഡ്രിയ എന്നൊരു പെൺകുട്ടിയുടെ പിന്നാലെയാണ് ആദ്യം പോയത്. കാര്യം അവളെ അറിയിക്കുന്നതിനു മുമ്പ് ഫഹദ് മാധ്യമങ്ങളെ മുഴുവൻ അറിയിച്ചു. മികച്ച നടനായ ഫഹദിൻറെ ഉള്ളിൽ അവിദഗ്ധനും പേടിത്തൊണ്ടനുമായ ഒരു കാമുകൻ ഒളിച്ചിരിക്കുന്ന വിവരം മലയാളി ആദ്യമായി തിരിച്ചറിഞ്ഞത് അന്നായിരുന്നു. എന്തായാലും ഈ സംഭവത്തിൽ നിന്ന് വീട്ടുകാർ ഒരു പാഠം പഠിച്ചു. ആദ്യത്തെ തവണ മാത്രം പരാജയപ്പെടുന്നതാണല്ലോ ഫഹദിൻറെ ഒരു രീതി. രണ്ടാമതൊവസരം ഫഹദിന് കിട്ടുന്നിതുനു മുൻപുതന്നെ നസ്രിയ നസീം എന്ന പെൺകുട്ടിയെ അവരങ്ങിടപെട്ട് ഉറപ്പിച്ചു. 

ഇനി നമ്മുടെയൊക്കെ പ്രധാനപ്പെട്ട ആശങ്ക, ഇരുവരും ചേർന്ന് ഏത് വണ്ടിയിൽ സഞ്ചരിക്കും എന്നതാകുന്നു. ഇക്കാര്യത്തിൽ ഡ്രൈവ്സ്പാർക് ഇടപെട്ട് ഒരു താൽക്കാലികപരിഹാരം കണ്ടെത്തിയിട്ടുണ്ട്. ഫഹദിൻറെ പക്കൽ ഒരു ബിഎംഡബ്ലിയു എക്സ്6 എസ്‍യുവിയുണ്ട്. തൽക്കാലം രണ്ടുപേരും അതിൽ സഞ്ചരിച്ചാൽ മതി!.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

ഈ എസ്‍യുവിയാണ് ഫഹദ് ഫാസിലിന്‍റെ പക്കല്‍ ഇപ്പോഴുള്ളത്. 78,90,000 രൂപയാണ് ബിഎംഡബ്ലിയു എക്സ്6 എസ്‍യുവിയുടെ ദില്ലി എക്സ്ഷോറൂം വില

Image Source: Team BHP

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ വാഹനത്തിന്‍റെ ഒരു ഫേസ്‍ലിഫ്റ്റഡ് പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരുന്നു.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

ഒരു ഡീസല്‍ പതിപ്പും ഒരു പെട്രോള്‍ പതിപ്പുമാണ് ബിഎംഡബ്ലിയു എക്സ്6നുള്ളത്.

ബിഎംഡബ്ലിയു എക്സ്6 എക്സ് ഡ്രൈവ് 40 ഡി

ബിഎംഡബ്ലിയു എക്സ്6 എക്സ് ഡ്രൈവ് 50 ഐ

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

വില

ബിഎംഡബ്ലിയു എക്സ്6 എക്സ് ഡ്രൈവ് 40 ഡി (പെട്രോള്‍) - 78.9 ലക്ഷം രൂപ

ബിഎംഡബ്ലിയു എക്സ്6 എക്സ് ഡ്രൈവ് 50 ഐ (ഡീസല്‍) - 93.4 ലക്ഷം രൂപ

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

പുതിയ പതിപ്പില്‍ നിരവധി കോസ്മെറ്റിക് സര്‍ജറികള്‍ക്ക് വിധേയമായിട്ടാണ് എക്സ്6 വന്നത്. ബംപര്‍ ചെറിയ തോതില്‍ ഘീഡിസൈന്‍ ചെയ്തിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ രൂപം മാറി. പുതിയ 19 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിച്ചു. 20 ഇഞ്ച് ഡബിള്‍ സ്പോക് അലോയ് ഓപ്ഷണല്‍ ആയി ലഭ്യമാക്കുന്നുമുണ്ട്.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

3 ലിറ്ററിന്‍റെ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് എക്സ്6നുള്ളത്. ഇത് 306 കുതിരകളുടെ ശേഷി പകരുന്നു. 630 എന്‍എം ആണ് ടോര്‍ക്ക് നില.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ഘടിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 11.2 കിലോമീറ്ററാണ് മൈലേജ്.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

4395 സിസിയുടെ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 98,40,000 രൂപയാണ് ദില്ലി എക്സ്ഷോറൂം വില.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

5,500 മുതല്‍ 6,400 വരെ ആര്‍പിഎമ്മില്‍ 400 കുതിരകളുടെ കരുത്ത് ഈ പെട്രോള്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു. 600 എന്‍എം എന്ന അന്തം വിട്ട ചക്രവീര്യം 1,750-4,500 ആര്‍പിഎമ്മില്‍ പകരുന്നു.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

ഈ എന്‍ജിന്‍ ലിറ്ററിന് 11.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

നിലവിലുള്ള എന്‍ജിന്‍ തന്നെ കൂടുതല്‍ കരുത്തോടെ അവതരിപ്പിക്കുകയാണ് ഹിഎംഡബ്ലിയു കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെയ്തത്. ഈ വാഹനത്തെ കമ്പനി സ്പോര്‍ട്സ് ആക്ടിവിറ്റി കൂപെ എന്നാണ് വിശേഷിപ്പിക്കുന്നത്.

ബിഎംഡബ്ലിയു എക്സ്6

ബിഎംഡബ്ലിയു എക്സ്6

ട്വിന്‍ ടര്‍ബോ സന്നാഹവും മികവുറ്റ ഇന്‍ജക്ഷന്‍ സാങ്കേതികതയും ചേര്‍ന്ന് വാഹനത്തിന്‍റെ ഇന്ധനക്ഷമത കാര്യക്ഷമമാക്കുന്നു.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

ഫഹദ് ഫാസില്‍ പുതുതായി ബുക്ക് ചെയ്തിട്ടുള്ളത് വോള്‍വോ എസ് 60 ടി6 സെഡാനാണ്.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

ഫഹദ് ഫാസില്‍ പുതുതായി ബുക്ക് ചെയ്തിട്ടുള്ളത് വോള്‍വോ എസ് 60 ടി6 സെഡാനാണ്.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

ഫഹദ് ഫാസില്‍ പുതുതായി ബുക്ക് ചെയ്തിട്ടുള്ളത് വോള്‍വോ എസ് 60 ടി6 സെഡാനാണ്.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

കൊച്ചി അങ്ങാടിയില്‍ 35,39,511 രൂപയാണ് വോള്‍വോ എസ്60 ടി6-ന് എക്സ്ഷോറൂം വില എന്നറിയുന്നു.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

സുരക്ഷാ സന്നാഹങ്ങള്‍ക്ക് പേരുകേട്ടതാണ് വോള്‍വോ വാഹനങ്ങള്‍.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

3.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്‍ഡ് 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വോള്‍വോ എസ് 60ക്കുള്ളത്.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

304 കുതിരകളുടെ ശക്തിയാണ് ഈ എന്‍ജിന്‍ പകരുക.440 എന്‍എം ചക്രവീര്യവും എന്‍ജിനുണ്ട്.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

ഹൈവേയില്‍ ലിറ്ററിന് 9.8 കിലോമീറ്റര്‍ മൈലേജാണ് വാഹനം നല്‍കുന്നത്. സിറ്റിയില്‍ ഇത് 6.5കിമിയാണ്.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

നിറങ്ങള്‍

ഐസ് വൈറ്റ്

സില്‍വര്‍ മെറ്റാലിക്

എമ്പര്‍ ബ്ലാക് മെറ്റാലിക്

ഫ്ലെമെന്‍കോ റെഡ് മെറ്റാലിക്

വൈബ്രന്‍റ് കോപ്പര്‍ മെറ്റാലിക്

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

വാഹനത്തിന്‍റെ 2013 പതിപ്പ് പലയിടങ്ങളിലും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

വോള്‍വോ എസ്60 ടി6

വോള്‍വോ എസ്60 ടി6

ഫഹദിന്‍റെ പക്കല്‍ ഈ കാര്‍ ഇതിനകം എത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കണ്ടവരാരെങ്കിലുമുണ്ടെങ്കില്‍ കമന്‍റിട്ട് സഹായിക്കാന്‍ അപേക്ഷിച്ചുകൊള്ളുന്നു.

ഫഹദിന്റെ പുതിയ വണ്ടി

സുരക്ഷയുടെ കാര്യത്തിൽ വളരെ മുമ്പിൽ നിൽക്കുന്ന വോൾവോ നസ്രിയയ്ക്ക് ഒരു സമ്മാനമെന്ന നിലയിൽ ഫഹദ് വാങ്ങിയേക്കും എന്നാണ് കേൾക്കുന്നത്.

English summary
Rumors are spiraling that Fahadh Fazil has booked a Volvo S60 T6 sedan.
Please Wait while comments are loading...

Latest Photos