വാഹനമുടമകള്‍ ജാഗ്രതൈ... ഇത്തരത്തില്‍ ഒരു മെസേജ് വന്നാല്‍ അതില്‍ ക്ലിക്കരുത്!

ഇന്ന് പത്രമാധ്യമങ്ങളില്‍ നിറയെ തട്ടിപ്പ് വാര്‍ത്തകളാണ്. സാങ്കേതികവിദ്യ ഇത്ര കണ്ട് വികസിച്ചത് കള്ളന്‍മാര്‍ക്കും തട്ടിപ്പുകാര്‍ക്കും എളുപ്പമായി എന്നുവേണം കരുതാന്‍. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് സജീവമായ ഒരു തട്ടിപ്പിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. നമ്മുടെ സംസഥാനത്തിന്റെ മുക്കിലും മൂലയിലും വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ക്യാമറകള്‍ സജീവമായതോടെ ഇ-ചലാന്‍ എന്ന വാക്കും സുപരിചിതമായിട്ടുണ്ട്.

ഇ-ചലാന്‍ ലിങ്കുകള്‍ അയച്ചും സര്‍ക്കാര്‍ വെബ്സൈറ്റുകളുടെ വ്യാജന്‍ നിര്‍മിച്ചുമാണ് ഇപ്പോള്‍ തട്ടിപ്പുകാര്‍ ജനങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സൈബര്‍ തട്ടിപ്പുകാരുടെ ഇത്തരം വേലകളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് പൊലീസ് തന്നെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണിപ്പോള്‍.

e challan

ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ഇ-ചലാനും വ്യാജനും തമ്മിലുള്ള മാറ്റം കണ്ടെത്താന്‍ എളുപ്പമാണ്. യഥാര്‍ത്ഥ ചലാനില്‍ വാഹനം ഏതെന്നും അതിന്റെ പൂര്‍ണ ഉടമസ്ഥാവകാശം സംബന്ധിച്ചും നിയമ ലംഘനം സംബന്ധിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും ഉണ്ടാകും. എന്നാല്‍ വ്യാജ ഇ-ചലാനില്‍ ചലാന്‍ നമ്പറും പേയ്മെന്റ് ലിങ്കും മാത്രമായിരിക്കും ഉണ്ടാകുക. നിങ്ങള്‍ക്ക് ഒരു വ്യാജ ഇ-ചലാന്‍ ലഭിച്ചുവെന്ന് കരുതുക. അതിന് ശേഷം ചെയ്യേണ്ട കാര്യങ്ങളാണ് ഇനി വിവരിക്കാന്‍ പോകുന്നത്.

പരിവാഹന്‍ വെബ്സൈറ്റിലേക്ക് പോയി ചലാന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുക. യഥാര്‍ത്ഥ ചലാന്‍ ആണെങ്കില്‍ അത് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ചലാന്‍ വിശദാംശങ്ങള്‍ ഇല്ലെങ്കില്‍ അത് വ്യാജമാണെന്ന് മനസ്സിലാക്കാം. നിങ്ങള്‍ക്ക് ലഭിച്ച ചലാനില്‍ വന്ന പേയ്‌മെന്റ് ലിങ്ക് പരിശോധിക്കുകയാണ് മറ്റൊരു മാര്‍ഗം.

e challan

പേയ്‌മെന്റ് ലിങ്കിന്റെ ഡൊമെയ്ന്‍ gov.in എന്ന് അവസാനിക്കുന്നില്ലെങ്കില്‍ അത് വ്യാജമാണെന്ന് ഉറപ്പിക്കാം. യഥാര്‍ത്ഥ ചലാനില്‍ വാഹനത്തിന്റെ ഫോട്ടോയും നിയമലംഘന വിശദാംശങ്ങളും കൂടാതെ വാഹനത്തിന്റെയും ഉടമയുടെയും മുഴുവന്‍ വിശദാംശങ്ങളും ഉണ്ടായിരിക്കും.നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മറ്റ് വ്യക്തിപരമായ രേഖകള്‍ കൈവശപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ വ്യാജ ഇ ചലാനിനൊപ്പം വരുന്ന ലിങ്കില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്.

'ഇ-ചലാന്‍ എസ്എംഎസിന്റെ അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ചലാന്‍ പരിശോധിക്കാന്‍ ഹെല്‍പ്പ് ലൈനിലെ പൊലീസുകാരെ വിളിക്കുക. മെസേജുകളോടൊപ്പം ഞങ്ങള്‍ ലിങ്കുകളൊന്നും പങ്കുവെക്കാറില്ല' പഞ്ച്കുല ട്രാഫിക് പൊലീസ് ഡിഎസ്പിയായ സുരേന്ദര്‍ സിംഗ് പറഞ്ഞു. മുമ്പ് ഇ-ചലാന്‍ ലഭിച്ച ചില വാഹന ഉടമകള്‍ക്ക് ഇതുകണ്ട മാത്രയില്‍ തന്നെ വ്യാജന്‍ ആണെന്ന് മനസ്സിലായി. അവര്‍ ട്രാഫിക് പൊലീസ് ഓഫീസര്‍മാരെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.

e challan

ഗതാഗത നിയമ ലംഘനത്തെ കുറിച്ച് സന്ദേശത്തില്‍ പറയാത്തതിനാല്‍ വ്യാജ ചലാന്‍ ഗൗനിക്കാതെ ഡിലീറ്റ് ചെയ്തവരുമുണ്ട്. ചലാനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരിവാഹന്‍ വെബ്‌സൈറ്റില്‍ ഉണ്ടെന്നും ചലാന്‍ ഒടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കൂടി അതുവഴി ചെയ്യുന്നതാണ് നല്ലതെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. പിഴ അടക്കാനായി ഇ-ചലാന്‍ വന്നാല്‍ സൈറ്റില്‍ കയറി ക്രോസ്‌ചെക്ക് ചെയ്ത ശേഷം മാത്രം മുന്നോട്ട് പോകുക.

ഹരിയാനയിലെ പഞ്ച്കുല പ്രദേശത്ത് നാല് പേരെങ്കിലും ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സൈബര്‍ ക്രൈം വിഭാഗം ഈ കേസുകള്‍ അനേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഏതെങ്കിലുമൊരു ചലാന്‍ നമ്പറും പേയ്മെന്റ് ലിങ്കും വെച്ചുകൊണ്ടാണ് വാഹന ഉടമകള്‍ക്ക് മെസേജ് വരുന്നത്. രജിസ്‌ട്രേഷന്‍ നമ്പറുമായി ലിങ്ക് ചെയ്ത ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശം വരുന്നതിനാല്‍ ഇത് ഒരു യഥാര്‍ത്ഥ ചലാന്‍ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടവരാണ് അധികവും.

കഴിഞ്ഞ വര്‍ഷം മാത്രം കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢില്‍ 7313 പേരാണ് വിവിധ സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയായത്. ഈ വര്‍ഷം ഏപ്രില്‍ വരെ 2,196 സൈബര്‍ തട്ടിപ്പ് കേസുകളാണ് ചണ്ഡീഗഢില്‍ രജിസ്റ്റര്‍ ചെയ്തത്. ലൈംഗികാതിക്രമം, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് തട്ടിപ്പ്, ഡെബിറ്റ് കാര്‍ തട്ടിപ്പ്, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, ഇ-ചലാന്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇവയില്‍ അധികവും.

More from DriveSpark

Article Published On: Wednesday, September 6, 2023, 12:47 [IST]
English summary
Fake e challan cases increasing in india tips to avoid fraudsters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X