അധികാരികളുടെ മൂക്കിന്‍ തുമ്പത്ത് പ്രവര്‍ത്തിച്ചത് 1.5 കൊല്ലം; വ്യാജ ടോള്‍ പ്ലാസ വഴി തട്ടിയത് കോടികള്‍

വാഹന ഉടമകള്‍ക്ക് ചിരപരിചിതമായ പേരാണ് ടോള്‍. അന്തര്‍സംസ്ഥാന പാതകളിലൂടെയും എക്‌സ്പ്രസ് ഹൈവേകളിലൂടെയും സഞ്ചരിക്കുമ്പോള്‍ വാഹനങ്ങള്‍ ടോള്‍ നികുതി നല്‍കേണ്ടതുണ്ട്. കേരളത്തിലെയടക്കം പല പാതകളിലെയും ടോള്‍ പ്ലാസകള്‍ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. സര്‍ക്കാര്‍ ഏല്‍പ്പിച്ച ഏജന്‍സികളിലേക്ക് ഈ തുക പോകുകയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ടോള്‍ ബൂത്തിലും വ്യാജന്‍മാരുണ്ടെങ്കില്‍ എന്താ ചെയ്യാ.

ടോര്‍ ബൂത്തിലും വ്യാജന്‍മാരോ എന്ന് ചോദിക്കാന്‍ വരട്ടെ സംഗതി ഉള്ളതാണ്. അതിന് മുമ്പ് നമുക്ക് എന്താണ് ടോള്‍ ബൂത്ത് അല്ലെങ്കില്‍ ടോള്‍ പ്ലാസകള്‍ എന്ന് നോക്കാം. ദേശീയ പാത, എക്‌സ്പ്രസ് ഹൈവേകള്‍, മറ്റ് റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമുള്ള ചെലവിനായി ഈടാക്കുന്ന ഫീസിനെയാണ് ടോള്‍ എന്ന് വിളിക്കുന്നത്. ഒരു ഹൈവേയോ എക്‌സ്പ്രസ് വേയോ നിര്‍മ്മിച്ചുകഴിഞ്ഞാല്‍ സര്‍ക്കാര്‍ തന്നെയാണ് ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുന്നത്.

no need to pay toll

Note: Images are representative purpose only.

അധികൃതര്‍ തന്നെ നിരക്ക് നിശ്ചയിച്ച ശേഷം നികുതി പിരിക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാറാണ് പതിവ്. റോഡുകളിലെ ഭീമമായ ടോള്‍ ഒഴിവാക്കാനായി വാഹന ഉടമകള്‍ ഊടുവഴികളിലൂടെ സഞ്ചരിക്കുന്ന പ്രവണത നമ്മുടെ നാട്ടിലും കണ്ടുവരാറുണ്ട്. ഇത്തരക്കാരെ മുന്നില്‍ കണ്ടാണ് ഗുജറാത്തിലെ ബമന്‍ബോര്‍-കച്ച് ദേശീയ പാതയില്‍ സ്വകാര്യ ഭൂമിയില്‍ ഹൈവേ ഒഴിവാക്കി വ്യാജ ടോള്‍ പ്ലാസ സ്ഥാപിച്ച് ചിലര്‍ സര്‍ക്കാറിനെ കബളിപ്പിച്ചത്.

ഒന്നര വര്‍ഷത്തിലേറെയായി പ്രവര്‍ത്തി തുടര്‍ന്ന ഇവര്‍ സമൂഹത്തില്‍ വലിയ സ്വാധീനമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ മോര്‍ബിയില്‍ ദേശീയ പാത ഒഴിവാക്കി സ്വകാര്യ ഭൂമിയില്‍ വ്യാജ ടോള്‍ പ്ലാസ സ്ഥാപിച്ച ഇവര്‍ സ്വന്തം 'ടോള്‍ ബൂത്തില്‍' പകുതി നിരക്ക് മാത്രമാണ് ഈടാക്കിയിരുന്നത്. ജനങ്ങളെ മാത്രമല്ല പൊലീസിനെയും ജില്ലയിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമടക്കം നോക്കുകുത്തികളാക്കിക്കൊണ്ടാണ് ഒന്നര വര്‍ഷമായി ഇവര്‍ വഞ്ചന തുടര്‍ന്നത്.

no need to pay toll

സ്വന്തമായി ടോള്‍ ടാക്‌സ് ബൂത്ത് സ്ഥാപിച്ച് 18 മാസത്തിനുള്ളില്‍ പ്രതികള്‍ യാത്രക്കാരില്‍ നിന്ന് ഏകദേശം 82 കോടി രൂപ പിരിച്ചെടുത്തതായി ഗുജറാത്തിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ രമേഷ് സവാനി ഫേസ്ബുക്ക് പോസ്റ്റില്‍ അവകാശപ്പെട്ടു. ഇത്രയും കാലം ജില്ലാ അധികാരികള്‍ അറിയാതെ ഇരുന്നത് എങ്ങനെയെന്ന് അദ്ദേഹം അത്ഭുതപ്പെട്ടു.

യഥാര്‍ത്ഥ റൂട്ടില്‍ നിന്ന് വര്‍ഗാസിയ ഗ്രാമത്തിലെ വൈറ്റ് ഹൗസ് സെറാമിക് കമ്പനിയുടെ അടച്ചുപൂട്ടിയ ഫാക്ടറി സ്ഥിതി ചെയ്യുന്ന സ്ഥലത്തിലൂടെ ഗതാഗതം തിരിച്ചുവിട്ടായിരുന്നു തട്ടിപ്പ്. പകുതി ടോള്‍ മാത്രം മുടക്കിയാല്‍ മതിയെന്ന കാരണം കൊണ്ട് തന്നെ ട്രക്ക് ഡ്രൈവര്‍മാര്‍ വ്യാജ ടോള്‍ ബൂത്ത് വഴി കടന്ന്‌പോകാന്‍ തുടങ്ങി. ഇത് നിയമവിരുദ്ധമായ ടോള്‍ പിരിവ് ഒരുവര്‍ഷത്തോളം ശ്രദ്ധിക്കപ്പെടാതെ പോകാന്‍ കാരണമായി.

no need to pay toll

'വര്‍ഗാസിയ ടോള്‍ പ്ലാസയുടെ യഥാര്‍ത്ഥ റൂട്ടില്‍ നിന്ന് ചില വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ടോള്‍ ടാക്‌സ് ഈടാക്കുകയും ചെയ്യുന്നതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി വിശദമായ പരാതി സ്വീകരിച്ചു' മോര്‍ബി ജില്ലാ കളക്ടര്‍ ജിടി പാണ്ഡ്യ പറഞ്ഞു.

വൈറ്റ് ഹൗസ് സെറാമിക് കമ്പനി ഉടമ അമര്‍ഷി പട്ടേല്‍, വനരാജ് സിംഗ് ജാല, ഹര്‍വിജയ് സിംഗ് ജാല, ധര്‍മേന്ദ്ര സിംഗ് ജാല, യുവരാജ് സിംഗ് ജാല എന്നിവരടക്കമുള്ള പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൗരാഷ്ട്ര മേഖലയില്‍ സ്വാധീനമുള്ള പട്ടീദാര്‍ സമുദായ നേതാവിന്റെ മകനടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. യഥാര്‍ത്ഥ ടോള്‍ ബൂത്തിലേക്കാള്‍ വളരെ കുറച്ച് പണം നല്‍കിയാല്‍ മതി എന്നതിനാല്‍ വ്യാജ ടോള്‍ പ്ലാസയെക്കുറിച്ച് ഒരു യാത്രക്കാരും പരാതിപ്പെടുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മോര്‍ബിയെ കച്ചുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 8A യിലാണ് വഗാസിയ ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്. പ്രതികള്‍ ടോള്‍ ബൂത്തിനെ മറികടന്ന് ബൈപാസ് റോഡുകള്‍ സൃഷ്ടിക്കുകയും വഴിയാത്രക്കാരില്‍ നിന്ന് യഥാര്‍ത്ഥ ടോള്‍ ടാക്സിനേക്കാള്‍ വളരെ കുറച്ച് തുക ഈടാക്കുകയും ചെയ്തു. ദേശീയ പാതയിലെ യഥാര്‍ത്ഥ ടോള്‍ പ്ലാസയില്‍ കാറുകള്‍ക്കും ട്രക്കുകള്‍ക്കും യഥാര്‍ത്ഥ ടോള്‍ നികുതിയായ 110 രൂപ മുതല്‍ 595 രൂപ വരെയാണ് ഈടാക്കുന്നത്.

അതേസമയം വ്യാജ ടോള്‍ പ്ലാസയില്‍ 20 മുതല്‍ 200 രൂപ വരെ മുടക്കിയാല്‍ മതി. പ്രധാന ടോള്‍ പ്ലാസ പ്രവര്‍ത്തിക്കുന്ന ഏജന്‍സി സ്വകാര്യ ടോള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ പരാതി നല്‍കാന്‍ വിസമ്മതിച്ചതായി കലക്ടര്‍ പറഞ്ഞു. വ്യാജ സര്‍ക്കാര്‍ ഓഫീസ് സ്ഥാപിച്ച് ഏകദേശം മൂന്ന് വര്‍ഷത്തോളം അത് പ്രവര്‍ത്തിപ്പിച്ച് 4 കോടിയിലധികം സര്‍ക്കാര്‍ ഫണ്ട് പിരിച്ചെടുത്ത വ്യക്തി അറസ്റ്റിലായി അധികം താമസിയാതെയാണ് സംസ്ഥാനത്തിന് നാണക്കേടായി മറ്റൊരു തട്ടിപ്പ് കഥ കൂടി പുറത്ത് വരുന്നത്.

More from DriveSpark

Article Published On: Saturday, December 9, 2023, 12:42 [IST]
English summary
Fake toll plaza in gujarat unnoticed for 18 months duped government officials and collected crores
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X