'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച ടിയാഗോ ഉടമ

കാറിന്റെ സുരക്ഷ വിലയിരുത്താന്‍ ക്രാഷ് ടെസ്റ്റ് നടത്തുന്നത് നാം കണ്ടിട്ടുണ്ട്. ക്രാഷ്ടെസ്റ്റില്‍ സ്റ്റാറുകള്‍ വാരിക്കൂട്ടി അടുത്തകാലത്തായി വാഹനപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചവരാണ് ടാറ്റ. ടാറ്റയുടെ ബില്‍ഡ് ക്വാളിറ്റിയെ കുറിച്ച് ഇപ്പോള്‍ വലിയ തര്‍ക്കങ്ങളൊന്നുമില്ല. ക്രാഷ് ടെസ്റ്റിനെ കൂടാതെ ഉപയോക്താക്കളുടെ അനുഭവസാക്ഷ്യങ്ങള്‍ കൂടിയാണ് ടാറ്റക്ക് കരുത്തേകുന്നത്.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

ക്രാഷ് ടെസ്റ്റിന് സമാനമായ രീതിയില്‍ 25 അടി താഴ്ചയിലേക്ക് പതിച്ച ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട ശേഷം ടാറ്റ കമ്പനിക്ക് നന്ദി പറയുകയാണ് ഒരു മലയാളി കുടുംബം. വാഹനത്തിന്റെ കരുത്തുകൊണ്ട് മാത്രം വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവന്‍ തിരിച്ചുകിട്ടിയ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് കൊട്ടാരക്കര സ്വദേശിയായ ജോണ്‍ തങ്കച്ചന്‍.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

റാന്നിക്കടുത്ത് മന്ദമരുതിയിലായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായ വാഹനം റോഡില്‍ നിന്നും തെന്നിമാറി 25 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ പാതയില്‍ ചെല്ലക്കാടിനും മന്ദമരുതിക്കും മധ്യേ കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവം.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

25 അടിയോളം താഴ്ചയിലേക്ക് ഒരു വീടിന്റെ കോണ്‍ക്രീറ്റ് സണ്‍ഷേഡിനു മുകളേക്കാണ് കാര്‍ ചെന്ന് ഇടിച്ചത്. പിന്നാലെ മറിഞ്ഞ് അതേ ശക്തിയില്‍ പിന്നിലേക്ക് വന്ന് ഇടിക്കുകയും കരണം മറിഞ്ഞ് താഴെ മുറ്റത്തെ കരിങ്കല്‍ കെട്ടിലേക്ക് പതിച്ചു.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

ജോണിനെ കൂടാതെ മൂന്ന് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഭാര്യ മുന്‍ സീറ്റിലും രണ്ട് പെണ്‍കുട്ടികള്‍ പിന്‍ സീറ്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച കാര്‍ 25 അടി താഴ്ചയിലേക്ക് പതിച്ചെങ്കിലും കാറിനുള്ളില്‍ ഒരുപോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു. തങ്ങള്‍ക്ക് ഒരു ബാന്‍ഡ് എയ്ഡ് പോലും ആവശ്യമായി വന്നില്ലെന്നാണ് ജോണ്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

അപകടത്തില്‍ കാറിനേറ്റ ആഘാതം എത്രത്തോളം കഠിനമായിരുന്നുവെന്ന് ഫോട്ടോകള്‍ വ്യക്തമാക്കുന്നു. ടാറ്റ ടിയാഗോയുടെ മുന്‍വശത്തെ രണ്ട് എയര്‍ബാഗുകള്‍ തുറന്നിരിക്കുന്നതാണ് ചിത്രങ്ങള്‍ കാണിക്കുന്നത്. ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും വാഹനത്തില്‍ നിന്ന് സ്വയം പുറത്തിറങ്ങാനായെന്നും ഉടമ പറയുന്നു.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

ടാറ്റ ടിയാഗോ വാങ്ങാന്‍ തീരുമാനിച്ച സമയം പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നിങ്ങള്‍ ഇന്ന് ജീവിച്ചിരിക്കുന്നത് ഈ വണ്ടി ആയതുകൊണ്ട് മാത്രമാണെന്നാണ് ആ ചോദിച്ചവരെല്ലാം ഇന്ന് തന്നോട് പറയുന്നതെന്ന് അദ്ദേഹം എഴുതി.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

നിലവില്‍ ഒരു പുതിയ കാര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലെങ്കിലും അടുത്തതായി വാങ്ങാന്‍ ആഗ്രഹിക്കുന്നത് ടാറ്റയുടെ തന്നെ നെക്സോണ്‍ ആണെന്ന് അദ്ദേഹം പറയുന്നു. 'നിങ്ങള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ (ഈ സെഗ്മെന്റില്‍) നിങ്ങള്‍ ഒരു ടാറ്റ ടിയാഗോ വാങ്ങണം'ജോണ്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

ഗ്ലോബൽ NCAP-യുടെ റേറ്റിംഗ് പ്രകാരം ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ കാറാണ് ടിയാഗോ. നാല് സ്റ്റാറുകളാണ് വാഹനത്തിന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് ആകെയുള്ള 17 പോയിന്റില്‍ 12.72 പോയന്റ് ടിയാഗോ സ്വന്തമാക്കിയിരുന്നു. ആകെയുള്ള 49 പോയന്റില്‍ 34.15 പോയന്റും വാഹനം കരസ്ഥമാക്കി. എന്നാല്‍ കുട്ടികളുടെ സുരക്ഷയില്‍ ത്രീ സ്റ്റാര്‍ റേറ്റിംഗ് മാത്രമാണ് നേടാനായത്.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

അടുത്തിടെയാണ് വില്‍പനയുടെ കാര്യത്തില്‍ നാല് ലക്ഷം യൂണിറ്റെന്ന നാഴികക്കല്ല് ടാറ്റ ടിയാഗോ പിന്നിട്ടത്. 2016 ഏപ്രിലില്‍ ആണ് ടാറ്റ ടിയാഗോയെ അവതരിപ്പിച്ചത്. ഡീസല്‍, പെട്രോള്‍ വകഭേദങ്ങളില്‍ നിരത്തിലിറങ്ങിയ ടിയാഗോ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഹിറ്റായി മാറി. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എഞ്ചിന്‍, 1.05 ലീറ്റര്‍ ത്രീ സിലിണ്ടര്‍ റെവൊടോര്‍ക് ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് വാഹനത്തിന് ലഭ്യമായിട്ടുള്ളത്.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍ റെവൊട്രോണ്‍ പെട്രോള്‍ എഞ്ചിൻ 85 bhp വരെ കരുത്തും 114n Nm torque സൃഷ്ടിക്കാനാവും. കാറിലെ 1.05 ലീറ്റര്‍, ത്രീ സിലിണ്ടര്‍ റെവൊടോര്‍ക് ഡീസല്‍ എഞ്ചിനാവട്ടെ 70 bhp വരെ കരുത്തും 140 Nm ടോര്‍ക്കുമാണു സൃഷ്ടിക്കുക. ഡീസല്‍ എഞ്ചിനൊപ്പം അഞ്ചു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സ് മാത്രമാണു ട്രാന്‍സ്മിഷന്‍. എന്നാല്‍ പെട്രോള്‍ എഞ്ചിന്‍ അഞ്ചു സ്പീഡ് മാനുവല്‍, AMT ഗീയര്‍ബോക്‌സുകളോടെ ലഭിക്കും.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

ഇന്ത്യയിലെ ഏറ്റവും മികച്ച സുരക്ഷാ-റേറ്റഡ് മോഡല്‍ ലൈനപ്പുകളില്‍ ഒന്നാണ് ടാറ്റ മോട്ടോഴ്സ്. ടാറ്റ ടിയാഗോയ്ക്കും ടിഗോറിനും ഫോര്‍ സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ടാറ്റ ആള്‍ട്രോസിനും ടാറ്റ നെക്സോണിനും ഫുള്‍ ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുകളാണുള്ളത്. ഹാരിയര്‍, സഫാരി തുടങ്ങിയ മറ്റ് വാഹനങ്ങള്‍ സുരക്ഷാ റേറ്റിംഗ് ഏജന്‍സി ഇതുവരെ പരീക്ഷിച്ചിട്ടില്ല.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

ടാറ്റ മോട്ടോര്‍ കാറുകളുടെ പല ഉടമകളും മുന്‍കാലങ്ങളില്‍ വാഹനങ്ങളുടെ ബില്‍ഡ് ക്വാളിറ്റിക്ക് നന്ദി പറഞ്ഞിട്ടുണ്ട്. പലരും തങ്ങള്‍ നേരിട്ട അപകടങ്ങളെക്കുറിച്ച് പോസ്റ്റുചെയ്യുകയും തുടര്‍ന്ന് കാറിന്റെ ഗുണനിലവാരത്തിന് നന്ദി പറയുകയും ചെയ്യുന്നു. നിലവില്‍ 4-സ്റ്റാര്‍, 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗുള്ള ഏറ്റവും കൂടുതല്‍ കാറുകള്‍ ടാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്.

'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച് രക്ഷപ്പെട്ട ടിയാഗോ ഉടമ

രാജ്യത്തെ ഏറ്റവും സുരക്ഷിതമായ സിഎന്‍ജി കാര്‍ കൂടിയാണ് ടാറ്റ മോട്ടോഴ്സിന്റെ ടിയാഗോ ഐസിഎന്‍ജി. ടാറ്റ ടിയാഗോയെ അടിസ്ഥാനമാക്കിയുള്ള സെഡാന്‍, ടിഗോര്‍ നാല്-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ആസ്വദിക്കുന്നു. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ സെഡാനണിത്.

More from DriveSpark

Article Published On: Tuesday, August 23, 2022, 18:31 [IST]
English summary
Falls 25 feet not even a band aid needed tiago owner praising tata after escaping from accident
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X