ഇത് രാമൻ ഇഫക്ട്; ടിവി സീരിയലുകളിലെ ഈ താരത്തിൻ്റെ പുത്തൻ വാഹനം കണ്ടോ
2008 -ൽ ടെലിവിഷൻ പരമ്പരകളിലൂടെ ഏറെ പ്രശസ്തി നേടിയ ഒരു വ്യക്തിയുണ്ട്. പ്രത്യേകിച്ച് ശ്രീ രാമൻ്റെ വേഷം അഭിനയിച്ച് ജനമനസുകളിലേക്ക് കയറി കൂടിയ താരം ആരാണെന്ന് കുറച്ച് പേർക്കെങ്കിലും മനസിലായി കാണും. പ്രശസ്ത നടൻ ഗുർമീത് ചൗധരിയുടെ കാര്യമാണ് പറഞ്ഞത്. രാമായണ സീരിയലിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച താരം ഒരു മാർഷ്യൽ ആർട്ടിസ്റ്റ് കൂടിയാണ്. താരം പുതിയതായി സ്വന്തമാക്കിയ വാഹനത്തിൻ്റെ വീഡിയോയും ചിത്രങ്ങളും , സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിവൈഡിയുടെ അറ്റോ 3 എന്ന ഇവിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങളറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഇക്കഴിഞ്ഞ ജൂലൈയിലാണ് ചെറിയ ബാറ്ററി പായ്ക്കുമായി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് എന്‍ട്രി ലെവല്‍ വേരിയന്റ് കമ്പനി പുറത്തിറക്കിയത്. അറ്റോ 3 ഇപ്പോള്‍ ഡൈനാമിക്, പ്രീമിയം, സുപ്പീരിയര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ വാങ്ങാനാവും. പുതിയ 49.92kWh ബാറ്ററിയാണ് ഇവിയില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് സിംഗിള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ വരെ ശേഷിയുള്ളതാണെന്നും ബ്രാന്‍ഡ് അവകാശപ്പെടുന്നു.

പ്രീമിയം, സുപ്പീരിയര്‍ വേരിയന്റുകള്‍ മുമ്പുണ്ടായിരുന്ന അതേ 60.48kWh ബാറ്ററി പായ്ക്കില്‍ നിന്നായിരിക്കും പവര്‍ എടുക്കുക. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 521 കിലോമീറ്റര്‍ ഓടുമെന്നാണ് BYD പറയുന്നത്. മൂന്ന് വേരിയന്റുകളും 204 bhp പവറും 310 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ റിയര്‍ ആക്സില്‍ ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി 50 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.
എസി ചാര്‍ജര്‍ ഉപയോഗിച്ച് ചെറിയ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 8 മണിക്കൂര്‍ സമയമെടുക്കും. മറുവശത്ത് വലിയ ബാറ്ററി ചാര്‍ജാവാന്‍ ഏകദേശം 10 മണിക്കൂര്‍ സമയം വേണം. 7kW ഹോം ചാര്‍ജറും 3kW പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ബോക്‌സുമാണ് കമ്പനി ഇവിയുടെ കൂടെ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നത്. 1,680-1,750 കിലോഗ്രാം ഭാരമുള്ള ഈ എസ്‌യുവി 7.3 സെക്കന്‍ഡ് കൊണ്ട് 0-100കിമീ വേഗത്തിലെത്തും.
എല്‍ഇഡി ഹെഡ്ലാംപ്, 18 ഇഞ്ച് അലോയ് വീല്‍, പാനോരമിക് സണ്‍റൂഫ്, പവര്‍ അസിസ്റ്റ് മുന്‍ സീറ്റുകള്‍, ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, വിവിധ ആംഗിളില്‍ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, എല്‍ഇഡി ടെയില്‍ ലാംപ്, പിഎം 2.5 എയര്‍ ഫില്‍റ്റര്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ്, ആംബിയന്റ് ലൈറ്റിങ്, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റഡാര്‍ അടിസ്ഥാനമാക്കിയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം (ADAS), ഫുള്ളി അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, കൊളീഷന്‍ വാണിങ്, ബ്ലൈന്‍ഡ് സ്‌പോര്‍ട്ട് വാണിങ് എന്നീ സേഫ്റ്റി ഫീച്ചറുകളും കാറില്‍ കാണാം.

BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യയിലെ വില തുടങ്ങുന്നത് 26.40 ലക്ഷം രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 35.94 ലക്ഷം വരെ നീളുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്. താരം തെരഞ്ഞെടുത്ത കൃത്യമായ വേരിയന്റ് ഏതാണെന്ന് വ്യക്തമല്ല. എന്തായാലും ഇനി താരത്തിൻ്റെ യാത്രകളിലും എല്ലാം ബിവൈഡിയുടെ സാന്നിധ്യം കാണാൻ സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








