ജനിച്ചത് അമേരിക്കയിൽ, ഇഷ്ടം ഇന്ത്യൻ പൈതൃകം! നാട്യമയൂരി വന്നിറങ്ങിയത് 1.50 കോടിയുടെ ഡിഫൻഡറിൽ
നൃത്തത്തിനോട് പ്രത്യേക താൽപ്പര്യമുളളരെല്ലാം തന്നെ കണ്ടിരിക്കുന്ന ചില ചിത്രങ്ങളുണ്ട്.അതിൽ മുൻപന്തിയിലുണ്ട് 2013 -ൽ ഇറങ്ങിയ എനിബഡി കാൻ ഡാൻസ് എന്ന ചിത്രം. അതിൽ പ്രധാന വേഷം കൈകാര്യം ചെയ്ത് നടിയാണ് അമേരിക്കൻ നർത്തകിയും നടിയുമായ ലോറൻ ഗോട്ലീബ്. താരം ഒരു മികച്ച കൊറിയോഗ്രാഫർ കൂടിയാണ്. ജനിച്ചു വളർന്നത് അമേരിക്കയിലാണെങ്കിലും ഇന്ത്യയയോടും ഇന്ത്യൻ പൈതൃകത്തിനോടും ഒരുപാട് സ്നേഹമാണ് താരത്തിന്. ഇപ്പോൾ താരത്തിൻ്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യൻ പൈതൃക വേഷം ധരിച്ച് താരം ലാൻഡ് റോവർ ഡിഫൻഡറിൽ വന്നിറങ്ങുന്നതിന് ആരാധകരുടെ കമൻ്റ് പ്രവാഹമാണ്.
വണ്ടിപ്രാന്തൻമാർക്ക് ഒരു ആമുഖം പോലും ആവശ്യമില്ലാത്ത ഒരു എസ്‌യുവിയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എന്നറിയാമല്ലോ. ഇന്നുവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഓഫ്‌റോഡര്‍ എസ്‌യുവികളുടെ പട്ടികയെടുത്താല്‍ തീര്‍ച്ചയായും അതില്‍ ഡിഫെന്‍ഡര്‍ നെഞ്ചുവിരിച്ച് മുന്നിൽ തന്നെ ഉണ്ടാകും. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റികളുടെയും അതിസമ്പന്നരുടെയും ഗരാജിലെ സ്ഥിരം സാന്നിധ്യമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എന്നത് എല്ലാവർക്കും അറിയാമല്ലോ.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളില്‍ ഒന്ന് കൂടിയാണ് ലാൻഡ് റോവർ ഡിഫൻഡർ. അടുത്തിടെയാണ് ബ്രാൻഡ് 2025 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ വിപണിയില്‍ എത്തിച്ചത്. പഴയ ടര്‍ബോര്‍ഡ് പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ കൂടാതെ പുതിയ V8 എഞ്ചിന്‍ നല്‍കുന്ന 2025 ഡിഫെന്‍ഡര്‍ 1.39 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിഫെന്‍ഡര്‍ 90, ഡിഫെന്‍ഡര്‍ 110, ഡിഫെന്‍ഡര്‍ 130 എന്നിങ്ങനെ മൂന്ന് വേരിയന്റുകളുമായാണ് പുതിയ എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നത്.
ഡിഫെന്‍ഡറിന്റെ MY25 അപ്‌ഡേറ്റിന്റെ ഹൈലൈറ്റ് പുതിയ V8 എഞ്ചിന്‍ കൂട്ടിച്ചേര്‍ത്തതാണ്. പുതിയതും കൂടുതല്‍ ശക്തവുമായ V8 P425 5.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 425 bhp പവറും 610 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. ഡിഫെന്‍ഡര്‍ നിരയില്‍ 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിഫെന്‍ഡര്‍ നിരയിലെ ഏറ്റവും ശക്തമായ 4.4 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് ടോപ് സ്പെക് ഒക്ട വേവരിയന്റില്‍ വരുന്നത്.

ഡിആര്‍എല്ലുകളോട് കൂടിയ മാട്രിക്സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ബ്ലാക്ക് കോണ്‍ട്രാസ്റ്റ് റൂഫ്, 20 ഇഞ്ച് ഓള്‍-ടെറൈന്‍ സാറ്റിന്‍ ഡാര്‍ക്ക് ഗ്രേ അലോയ് വീലുകള്‍ എന്നിവ ഉപയോഗിച്ച് എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. വിന്‍ഡ്‌സര്‍ ലെതര്‍ സീറ്റുകള്‍, മെമ്മറി ഫംഗ്ഷനും വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളുമുള്ള 14-വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വിംഗ്ഡ് ഹെഡ്‌റെസ്റ്റുകളുള്ള രണ്ടാം നിരയിലെ ക്ലൈമറ്റ് കണ്‍ട്രോള്‍ഡ് സീറ്റുകള്‍, നുബക്ക് എഡ്ജ്ഡ് കാര്‍പെറ്റ് മാറ്റുകള്‍ എന്നിവ ചേർത്ത് ക്യാബിന്‍ പരിഷ്‌കരിച്ചു.
11.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 3D സറൗണ്ട് ക്യാമറ, സ്ലൈഡിംഗ് പനോരമിക് സണ്‍റൂഫ്, മെറിഡിയന്‍ സൗണ്ട് സിസ്റ്റം, ഫ്രണ്ട് സെന്റര്‍ കണ്‍സോളില്‍ റഫ്രിജറേറ്റര്‍ കമ്പാര്‍ട്ട്‌മെന്റ് എന്നിവയും കാറില്‍ ലഭിക്കുന്നു. പുതിയ ഡിഫന്‍ഡര്‍ ഇപ്പോള്‍ ടെറൈന്‍ റെസ്‌പോണ്‍സ്, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ടെറൈന്‍ റെസ്‌പോണ്‍സ് ഫീച്ചറുകളോടെയാണ് വരുന്നത്. മെച്ചപ്പെട്ട റൈഡ് നിലവാരത്തിനായി ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷനും അഡാപ്റ്റീവ് ഡൈനാമിക്സും ഇത് വാഗ്ദാനം ചെയ്യുന്നു.

കരീന കപൂര്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ കപൂര്‍, സണ്ണി ഡിയോള്‍, മുകേഷ് അംബാനി, എംകെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ ബിസിനസുകാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാള സിനിമാ ലോകത്ത് മമ്മൂട്ടിയടക്കം ഒരു ഡസനിലേറെ നടനമാര്‍ക്ക് ഈ വാഹനമുണ്ട്. താരത്തിൻ്റെ ഇന്ത്യൻ വേഷത്തിൽ ഡിഫൻഡറിൽ വന്നിറങ്ങിയ ലുക്ക് എങ്ങനെയുണ്ടെന്ന് കമൻ്റ് ചെയ്യാൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








