രാജ്യമെങ്ങും മഹീന്ദ്രമയം; യൂട്യൂബർ വാങ്ങിയ ഇന്ത്യൻ ടെസ്‌ല കണ്ടോ,വീഡിയോ വൈറൽ
ഇന്ത്യൻ വാഹന വിപണിയിൽ ഇപ്പോൾ രാജാക്കൻമാരിയിരിക്കുന്നത് ഇന്ത്യൻ ടെസ്‌ലകൾ എന്നറിയപ്പെടുന്ന മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങളാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികൾ പോലും തെരഞ്ഞെടുക്കുന്ന മോഡലായി മാറിയിരിക്കുകയാണ് മഹീന്ദ്ര XEV 9E എന്ന കാളക്കുറ്റനെ. ഓട്ടോമോട്ടീവ് വ്ലോഗർമാർക്കിയടിലെ പ്രമുഖനാണ് അനുരാഗ് ദോബലും മഹീന്ദ്രയുടെ പുതിയ ഇവി സ്വന്തമാക്കിയിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് സോഷ്യ മീഡിയയിലൂടെ ഡെലിവറി വീഡിയോ പങ്കുവച്ചത്. മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും ഫീച്ചറുകളുള്ളതും സാങ്കേതികമായി പുരോഗമിച്ചതുമായ ഇലക്ട്രിക് എസ്‌യുവിയായാണ് XEV 9e ഇവിയെ വിശേഷിപ്പിക്കുന്നത് തന്നെ.
59 kWh, 79 kWh ബാറ്ററി പായ്ക്കുകളാണ് ഇവിയിലുള്ളത്. ഇതിൽ ടോപ്പ് എൻഡ് വേരിയന്റുകളുടെ ഡെലിവറിയാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ചെറിയ ബാറ്ററി പതിപ്പ് 228 bhp കരുത്തും 380 Nm ടോർക്കും നൽകുമ്പോൾ സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യും. വലിയ 79 kWh വേരിയന്റുകൾ 282 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

59 kWh, 79 kWh ബാറ്ററി പായ്ക്കുകളാണ് ഇവിയിലുള്ളത്. ഇതിൽ ടോപ്പ് എൻഡ് വേരിയന്റുകളുടെ ഡെലിവറിയാണ് കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ ചെറിയ ബാറ്ററി പതിപ്പ് 228 bhp കരുത്തും 380 Nm ടോർക്കും നൽകുമ്പോൾ സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യും. വലിയ 79 kWh വേരിയന്റുകൾ 282 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.
ഡിസൈനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ഹോളിവുഡ് സിനിമകളിൽ കണ്ടിരിക്കുന്ന അന്യഗ്രഹ ജീവികളുടെ വാഹനത്തിന് സമാനമായ രൂപം ആരേയും ഞെട്ടിക്കുന്നതാണ്. മുൻവശത്ത് കണക്റ്റിംഗ് എൽഇഡി ബാറുള്ള ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎല്ലുകളാണ് കമ്പനി കൊടുത്തിരിക്കുന്നത്. എൽഇഡി ടെയിൽ ലാമ്പുകളും വാഹനത്തിന്റെ വീതിയിലുടനീളം പ്രവർത്തിക്കുന്ന ഒരു കണക്റ്റിംഗ് ബാറും ഉള്ള ഒരു കൂപ്പെ പോലുള്ള ഡിസൈൻ മഹീന്ദ്ര XEV9e ഇലക്‌ട്രിക് എസ്‌യുവിയെ കിടിലമാക്കുന്ന സംഗതിയാണ്.
മഹീന്ദ്രയുടെ മിക്ക ആധുനിക വാഹനങ്ങളെയും പോലെ XEV 9e ഫീച്ചറുകളാൽ സമ്പന്നമാണെന്ന് ഊഹിക്കാല്ലോ. ഇന്റീരിയറിലേക്ക് കയറിയാൽ പലരുടേയും കണ്ണ്തള്ളിയേക്കാനും സാധ്യതയുണ്ട്. മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് ഡാഷ്‌ബോർഡിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ഇതിനെ മഹീന്ദ്ര സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിളിക്കുന്നതും. കൂടാതെ പിൻസീറ്റ് യാത്രക്കാർക്ക് വിനോദം നഷ്‌ടപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ മഹീന്ദ്ര രണ്ട് സ്‌ക്രീനുകളും കൊടുത്തിട്ടുണ്ട് കേട്ടോ.
വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, മഹീന്ദ്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആർക്കിടെക്ചർ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഇവിയിലെ പ്രധാന സവിശേഷതകൾ. 7-എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയിലെ മറ്റ് ഫീച്ചറുകൾ.

നിരവധി സെലിബ്രിറ്റികൾ മഹീന്ദ്ര be6 സ്വന്തമാക്കുന്നുണ്ട്. ഇവിയുടെ ബേസ് പായ്ക്ക് വൺ വേരിയന്റിന് 18.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. തുടർന്നുവരുന്ന പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു വേരിയന്റുകൾക്ക് യഥാക്രമം 20.50 ലക്ഷം രൂപയും 21.90 ലക്ഷം രൂപയുമാണ് എക്‌സ്ഷോറൂം വില വരുന്നത്. പാക്ക് ത്രീ സെലക്ട്, പാക്ക് ത്രീ വേരിയന്റുകൾക്ക് യഥാക്രമം 24.50 ലക്ഷം രൂപയും 26.90 ലക്ഷം രൂപയും വിലയുണ്ട്.
ചെറിയ ശേഷിയുള്ള മോഡലുകൾ സിംഗിൾ ചാർജിൽ 556 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ ഉയർന്ന ശേഷിയുള്ളവ ഫുൾ ചാർജിൽ 682 കിലോമീറ്റർ റേഞ്ചാണ് നൽകുകയെന്നും കമ്പനി വിശദീകരിച്ചിട്ടുണ്ട്. ഇനി പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ BE 6 ഇലക്ക്ട്രിക് എസ്‌യുവിയുടെ താഴ്ന്ന വേരിയന്റുകളിൽ 228 bhp കരുത്തിൽ പരമാവധി 380 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഒരുക്കുന്നത്.


Click it and Unblock the Notifications








