കൂടെ തുള്ളാൻ ഇ കോണ്ടസയും റെഡി; റാപ്പർമാരുടെ പ്രിയപ്പെട്ട വാഹനം, വൈറൽ വീഡിയോ കാണാം
രാജ്യത്തെ റാപ്പ് സംഗീതത്തിന് ഒരുപാട് ആരാധകരുണ്ട്. റാപ്പ് കേട്ടാൽ ആർക്കായാലും ഒന്ന് തുള്ളാൻ ഒക്കെ തോന്നും എന്നാൽ നിങ്ങളുടെ വാഹനം കൂടെ തുളളിയാലോ. അത്തരത്തിലൊരു ഹിന്ദുസ്ഥാൻ മോട്ടോർസിൻ്റെ കോണ്ടസയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ഇ കോണ്ടസയുടെ വീഡിയോ വാക്ക്അറൗണ്ട് വീഡിയോ മിഹിർ ഗലാറ്റ് തന്റെ ചാനലിൽ യൂട്യൂബിൽ പങ്കിട്ടതോടെയാണ് വൈറലാകുന്നത്. ഉടമ ഈ സെഡാന്റെ പിൻഭാഗം അമർത്തിയപ്പോഴേക്കും, അത് ബൗൺസ് ചെയ്യാൻ തുടങ്ങുന്നത കാണാം. പിന്നിൽ ചെറുതായി പോലും അമർത്തിയാൽ കാറിന് ബൗൺസ് ചെയ്യാൻ കഴിയുമെന്നാണ് ഉടമ അവകാശപ്പെടുന്നത്.
ഇതിനായി കോണ്ടെസ്സയുടെ പിൻഭാഗത്തെ ഷോക്ക് അബ്സോർബറുകൾ നീക്കം ചെയ്യുകയും അതോടൊപ്പം തന്നെ. ഷോക്ക് അബ്സോർബറുകൾ നീക്കിയത് മൂലം വാഹനത്തിന്റെ സസ്പെൻഷൻ സ്പ്രിംഗുകൾ ബൗൺസിംഗ് ഇഫക്റ്റ് കാരണം പുറത്തുവരാതിരിക്കാൻ വെൽഡ് ചെയ്തിരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ആദ്യമായി ഇത് ഉപയോഗിച്ച് ഒരു വീഡിയോ ഷൂട്ട് ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ കാർ വളരെ ശ്രദ്ധ നേടി.

അതോടൊപ്പം തന്നെ നിരവധി റാപ്പർമാരും മറ്റ് സംഗീതജ്ഞരും അവരുടെ സംഗീത വീഡിയോകളിൽ ഈ കാർ ഉപയോഗിക്കാൻ വേണ്ടി ഉടമയോട് ആവശ്യപ്പെടുകയും ചെയ്തതോടെ വാഹനത്തിൻ്റെ ഡിമാൻ്റ് വളരെ അധികം വർധിച്ചുവെന്നാണ് ഉടമ അവകാശപ്പെടുന്നത്. പ്രശസ്ത റാപ്പർമാർ തങ്ങളുടെ വീഡിയോകളിൽ വാഹനം ഉപയോഗിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
കോണ്ടസയുടെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ 1980-കൾ മുതൽ 2000-ത്തിൻ്റെ തുടക്കം വരെ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ഇന്ത്യയിൽ വിറ്റഴിച്ച പ്രീമിയം സെഡാൻ ആയിരുന്നു കോണ്ടസ. കമ്പനിയുടെ അന്നത്തെ ജനപ്രിയ മോഡലായ അംബാസഡറിനേക്കാൾ മുകളിലായിരുന്നു കോണ്ടസ്സയുടെ സ്ഥാനം. എല്ലാ വാഹന പ്രേമികളുടെ നെഞ്ചിലും കൊത്തിവെയ്ക്കപ്പെട്ട ഒരു പേരായിരുന്നു കോണ്ടസ.
ബാഹ്യ രൂപകൽപ്പന കാരണം ഇതിനെ ഇന്ത്യൻ മസിൽ കാർ എന്നും വിളിക്കാറുണ്ട്. അഞ്ച് യാത്രക്കാർക്ക് സുഖമായി യാത്ര ചെയ്യാവുന്ന ഒരു സെഡാനാണ് HM കോണ്ടസ.വിന്റേജ് കാലത്തിലെ മറ്റ് പല വാഹനങ്ങളെയും പോലെ കോണ്ടസയും ഒരു കളക്ടേർസ് ഐറ്റമായി മാറുകയാണ്, കൂടാതെ രാജ്യത്തുടനീളമുള്ള നിരവധി കാർ പ്രേമികൾ മികച്ച രീതിയിൽ സൂക്ഷിച്ചതും പരിഷ്കരിച്ചതുമായ നിരവധി ഉദാഹരണങ്ങളുണ്ട്.
അംബാസഡര്‍ കാറുകള്‍ക്ക് പേരുകേട്ട ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് ഒരു ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായി ഉടന്‍ കളത്തില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ. വ്യവസായി സികെ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള കാര്‍ നിര്‍മ്മാണ കമ്പനി തങ്ങളുടെ യൂറോപ്യന്‍ പങ്കാളിയുമായി സഹകരിച്ച് നിര്‍ദ്ദിഷ്ട ഇലക്ട്രിക് ഇരുചക്രവാഹന പദ്ധതിക്ക് അന്തിമരൂപം നല്‍കി തിരിച്ചുവരവിലേക്ക് ഒരു പടികൂടി അടുക്കുകയാണ് എന്നാണ് സൂചനകൾ ലഭിക്കുന്നത്.

ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് പതിനൊന്ന് വര്‍ഷം മുമ്പാണ് 2,500-ത്തോളം ജീവനക്കാര്‍ ജോലി ചെയ്തിരുന്ന പ്ലാന്റ് അടച്ചുപൂട്ടിയത്. കുറഞ്ഞ ഉല്‍പ്പാദനക്ഷമത, അച്ചടക്കമില്ലായ്മ, ഗുരുതരമായ ഫണ്ട് ക്ഷാമം, പ്രധാന ഉല്‍പന്നമായ അംബാസഡറിനുള്ള ആവശ്യക്കുറവ്, ബാധ്യതകളുടെ വന്‍ കൂമ്പാരം എന്നിവ കാരണമാണ് ഉല്‍പ്പാദനം നിര്‍ത്തി പ്ലാന്റ് പൂട്ടാന്‍ കാര്‍ നിര്‍മ്മാതാവ് തീരുമാനിച്ചത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








