ഇന്ത്യയിലെ ആദ്യ ഷോപ്പിങ്ങ് മാൾ ഉടമ,നിർമാതാവ്; 2 കോടിയുടെ ആഡംബര സെഡാൻ സ്വന്തമാക്കിയ ആളെ മനസിലായോ
ബിഎംഡബ്ല്യുവിൻ്റെ ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് മോഡലായ i7 സെലിബ്രിറ്റികളുടേയും ബിസിനസുകാരുടേയും പ്രിയപ്പെട്ട വാഹനമാണ്. അത് മറ്റൊന്നും കൊണ്ടല്ല, ഒരു വിമാനത്തിൻ്റെ കോക്പിറ്റിനോട് സമാനമായ സ്പേസാണ് വാഹനത്തിൻ്റെ ഉളളിലുളളത്. ഏറ്റവും വില കൂടിയ ഇലക്ട്രിക് കാറുകളിലൊന്നായ ഇതിന് ഏകദേശം 2.13 കോടി രൂപയാണ് ഈ മോഡലിന്റെ അടിസ്ഥാന വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും. ടാക്സും ഇൻഷുറൻസുമെല്ലാമായി ഓൺ-റോഡിൽ ഇറക്കുമ്പോൾ കാറിന് ഏകദേശം 2.14 കോടി രൂപയോളം വരും ഓൺ-റോഡ് വില. 101.7 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് ലക്ഷ്വറി സെഡാന്റെ ഹൃദയം. 544 bhp പവറിൽ പരമാവധി 745 Nm torque നൽകുന്നതിനായി i7 xDrive 60 മോഡലിന്റെ ഓരോ ആക്‌സിലിലും രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
അങ്ങനെ സിംഗിൾ ചാർജിൽ 591 മുതൽ 625 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാനും വിജയ്‌യുടെ പുത്തൻ കാറിനാവും. ബിഎംഡബ്ല്യു പറയുന്നതനുസരിച്ച് i7 ഇവിക്ക് 239 കിലോമീറ്ററിന്റെ പരമാവധി വേഗതയുണ്ട്. വെറും 4.7 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇത്രയും വില കൂടിയ കാറായതിനാൽ തന്നെ എല്ലാത്തരത്തിലുള്ള ആഡംബരങ്ങളും കോർത്തിണക്കിയാണ് ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്യു തങ്ങളുടെ ഇലക്ട്രിക് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സ്വന്തമാക്കിയ വ്യക്തി ആരാണെന്ന് വച്ചാൽ പ്രശസ്തനായ ബിസിനസുകാരനും സിനിമ നിർമാതാവുമായ അഭിരാമി രാമനാഥൻ എന്ന വ്യക്തിയാണ്. രാജ്യത്ത് ആദ്യമായി ആരംഭിച്ച ഷോപ്പിങ്ങ് മാൾ ഇദ്ദേഹത്തിൻ്റേതായിരുന്നു.അഭിരാമി മെഗാ മാളിന്റെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. മാളിലെ നാല് സിനിമാ ഹാളുകളിൽ നിരവധി ആധുനികവും സമകാലികവുമായ സാങ്കേതിക വിദ്യകൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് തിരികെ വന്നാൽ വലിയതും താഴ്ന്നതുമായ ഗ്രില്ലും ചെരിഞ്ഞ റൂഫ്‌ലൈനുമാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൊത്തത്തിൽ അതിന്റെ ഡിസൈൻ നിലവിലെ തലമുറയിലുള്ള പെട്രോൾ, ഡീസൽ 7 സീരീസ് മോഡലുകൾക്ക് സമാനമാണെന്ന് വേണം പറയാൻ. എന്നാൽ ഇലക്ട്രിക്കായതിനാൽ തന്നെ യുണീക് ബ്ലൂ ആക്‌സന്റുകൾ, പുതിയ അലോയ് വീലുകൾ, "i" ലോഗോകൾ എന്നിവ ഉപയോഗിച്ച് ഇവിയെ വേറിട്ടു നിർത്താനുള്ള ശ്രമവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
അകത്തേക്ക് കയറിയാൽ ഫ്ലാഗ്ഷിപ്പ് സെഡാനായ 7 സീരീസിന്റെ ഏറ്റവും പുതിയ തലമുറയ്ക്ക് സമാനമാണ് i7 ഇവിയുടെ ഇന്റീരിയർ. 14.9 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ചും വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി കർവ്‌ഡ് ഡിസ്‌പ്ലേയാണ് ബിഎംഡബ്ല്യു ഒരുക്കിയിട്ടുള്ളത്. ആമസോൺ ഫയർ ടിവിയിലൂടെ മീഡിയ സ്ട്രീമിംഗ് നൽകുന്നതിന് 31.3 ഇഞ്ച്, 8K "സിനിമ" സ്‌ക്രീനും കാറിന്റെ റൂഫിലായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
പിൻഡോറുകളിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, സീറ്റിംഗ് എന്നിവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും നൽകിയിട്ടുണ്ട്. 7 സീരിസിനോട് സമാനമാണ് i7-ഉം. ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ ഫ്‌ലാഗ്ഷിപ്പ് സെഡാനാണ് 7 സീരീസ്. മെര്‍സിഡീസ് ബെന്‍സ് S-ക്ലാസ്, ഔഡി A8L എന്നീ കാറുകളുമായിട്ടാണ് ഇത് ഇന്ത്യയില്‍ മത്സരിക്കുന്നത്. നിലവില്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളിലായി 740i M സ്‌പോര്‍ട്, 740d M സ്‌പോര്‍ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് 7 -സീരീസ് വാഗ്ദാനം ചെയ്യുന്നത്.
നിലവില്‍ പെട്രോള്‍ പതിപ്പായ 740i M സ്‌പോര്‍ട്ടിന് 1.84 കോടി രൂപയും 740d M സ്‌പോര്‍ട്ടിന് 1.87 കോടി രൂപയുമാണ് വില വരുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇന്‍ഷൂറന്‍സും മറ്റ് നികുതികളുമെല്ലാം ചേരുമ്പോള്‍ കൊച്ചിയില്‍ ഈ കാറിന്റെ ഓണ്‍-റോഡ് വില 2 കോടിക്ക് മുകളിലാകും.

കാര്‍ബണ്‍ ബ്ലാക്ക് മെറ്റാലിക്, ബ്ലാക്ക് സഫയര്‍ മെറ്റാലിക്, ഇന്‍ഡിവിജുവല്‍ ടാന്‍സാനൈറ്റ് ബ്ലൂ മെറ്റാലിക്, ഇന്‍ഡിവിജുവല്‍ ട്രാവെര്‍ട്ടൈന്‍ ഗ്രേ മെറ്റാലിക്, ബ്രൂക്ലിന്‍ ഗ്രേ മെറ്റാലിക്, ഓക്‌സൈഡ് ഗ്രേ മെറ്റാലിക്, മിനറല്‍ വൈറ്റ് മെറ്റാലിക് എന്നിവയുള്‍പ്പെടെയുള്ള കളര്‍ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഈ ബിഎംഡബ്ല്യു കാര്‍ തെരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








