പേരുകേട്ട രാഷ്ട്രീയക്കാരനും സെലിബ്രിറ്റിയും, പപ്പു യാദവിൻ്റെ കാർ കളക്ഷൻ കണ്ടോ

ബോളിവുഡിലെ സെലിബ്രിറ്റികളിൽ കാർ കളക്ഷനുള്ള നിരവധി പേരുണ്ട്. അതിൽ പ്രമുഖനാണ് ബീഹാറിൽ നിന്നുള്ള ഇന്ത്യൻ രാഷ്ട്രീയക്കാരനും ബീഹാറിലെ പൂർണിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെൻ്റ് അംഗവുമാണ് അദ്ദേഹം. പപ്പു യാദവിൻ്റെ കാർ ശേഖരത്തിലെ ആദ്യ വാഹനം ടൊയോട്ട ഫോർച്യൂണറാണ്. പഴയ തലമുറയാണ് അദ്ദേഹത്തിനുളളത്. വാഹനത്തിന് അന്നത്തെ കാലത്ത് ഏകദേശം 38 ലക്ഷം രൂപയായിരുന്നു. ഇതിന് ഒരു ഡീസൽ എഞ്ചിൻ ആയിരുന്നു, 171 bhp 343 nm പീക്ക് പവറും ടോർക്കും പുറപ്പെടുവിക്കുന്നതാണ്.

അടുത്തതായി, അദ്ദേഹത്തിൻ്റെ ഗാരേജിലും ഒരു മഹീന്ദ്ര സ്കോർപ്പിയോ ഉണ്ട്. നിലവിൽ സ്കോർപിയോ ക്ലാസിക് എന്ന പേരിൽ വിൽക്കുന്ന പഴയ മോഡൽ അദ്ദേഹത്തിൻ്റെ പക്കലുണ്ട് എന്നതാണ് പ്രത്യേകത. വളരെക്കാലമായി ഇത് ഇന്ത്യയിലെ ഒരു ഐക്കണിക്ക് എസ്‌യുവിയാണ്. 140 PS നും 320 Nm പീക്ക് പവറും ടോർക്കും നൽകുന്ന ശക്തമായ 2.2-ലിറ്റർ mHawk ടർബോ ഡീസൽ എഞ്ചിൻ ആണ് വാഹനത്തിൽ ലഭിക്കുന്നത്. ഈ എഞ്ചിൻ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുന്നു.

എംജി ഗ്ലോസ്റ്ററാണ് പപ്പു യാദവിൻ്റെ കാർ ശേഖരത്തിലെ ഏറ്റവും പുതിയ വാഹനം. ബ്രിട്ടീഷ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള മുൻനിര എസ്‌യുവിയാണിത്. സിംഗിൾ ടർബോ അല്ലെങ്കിൽ ഡ്യുവൽ ടർബോ ഉള്ള 2.0 ലിറ്റർ ഡീസൽ എഞ്ചിനിലാണ് വാഹനത്തിൽ ലഭിക്കുന്നത്. 163 bhp യും 375 Nm ടോർക്ക്, 218 PS / 480 Nm ഔട്ട്പുട്ടുകൾ. ഈ രണ്ട് വേരിയൻ്റുകളും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് വരുന്നത്. 2WD അല്ലെങ്കിൽ 4WD കോൺഫിഗറേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ ഓപ്ഷനുകൾ ഉണ്ട്.

അദ്ദേഹത്തിൻ്റെ കളക്ഷനിൽ പഴയ ഒരു ടാറ്റ സഫാരിയും ഉണ്ട്. വാസ്തവത്തിൽ, പല രാഷ്ട്രീയക്കാരും സഫാരിയിൽ യാത്ര ചെയ്യാറുണ്ടായിരുന്നു. നമ്മുടെ വിപണിയിലെ ഒരു ഐതിഹാസിക എസ്‌യുവി തന്നെയായിരുന്നു ഇത്. 2.2 ലിറ്റർ 138 bhp യുംഎഞ്ചിൻ ഉണ്ടായിരുന്നു, അത് 320 Nm ടോർക്ക് ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കുന്നവയാണ് കൂടാതെ 4×4 കോൺഫിഗറേഷനുമുണ്ട്.

പുതിയ സഫാരിയിലേക്ക് നോക്കിയാൽ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് തെരഞ്ഞെടുക്കാനാവുക. സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മാനുവലിന് 16.30 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 14.50 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് ടാറ്റ മോട്ടോർ‌സ് അവകാശപ്പെടുന്നത്. 7-സീറ്റർ എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി അൽകാസർ, 7-സീറ്റർ XUV700, എംജി ഹെക്ടർ പ്ലസ് എന്നിവയോടാണ് ടാറ്റ സഫാരി മാറ്റുരയ്ക്കുന്നത്.

ടാറ്റ സഫാരിക്ക് സേഫര്‍ ചോയ്സ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു ഗ്ലോബല്‍ NCAP. ഗ്ലോബല്‍ NCAP സേഫര്‍ ചോയ്സ് അവാര്‍ഡ് ആദ്യമായി അവതരിപ്പിച്ചത് 2018-ല്‍ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ പ്രകടനം നടത്തുന്ന കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് കൈമാറുന്നത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷയില്‍ ഫുള്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് സ്‌കോര്‍ ചെയ്യുക മാത്രമല്ല, അവരുടെ പ്രകടനത്തിന് ഗ്ലോബല്‍ NCAP-ന്റെ ഉയര്‍ന്ന സ്‌കോറുകള്‍ നേടുകയും ചെയ്തു.

7 എയര്‍ബാഗുകള്‍ (6 സ്റ്റാന്‍ഡേര്‍ഡായി), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ബ്ലൈന്‍ഡ് വ്യൂ മോണിറ്ററിങ് ഉള്ള 360-ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് ഈ എസ്‌യുവികളുടെ സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളുടെ (ADAS) ഫുള്‍ സ്യൂട്ടും ഈ എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ വരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 1, 2024, 14:40 [IST]
English summary
Famous car collection of rajesh ranjan politician fortuner to tata safari
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X