സ്ഥാനാർത്ഥിയേക്കാളും പോപ്പുലർ ഇവരാണ്; ഇലക്ഷൻ പ്രചാരണങ്ങളിലെ താരങ്ങളെ അറിയാം
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വെറും രാഷ്ട്രീയ പോരാട്ടം മാത്രമായിരുന്നില്ല. സ്ഥാനാർത്ഥികളെ ഗ്രാമങ്ങളുടെ ഉളളിലേക്ക് കൊണ്ട് പോകാനും ദുരിതം അനുഭവിക്കുന്ന ജനങ്ങളുമായി അടുത്ത് ഇടപെഴുകാനും കൂടെയുളള അവസരം കൂടിയായിരുന്നു. അതിന് സ്ഥാനാർത്ഥികളെ സഹായിച്ചത് ജനപ്രിയ കാറുകളും എസ്‌യുവികളുമാണ് എന്നതാണ് പ്രധാന കാര്യം. അവയെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.
ടൊയോട്ട ഫോർച്ച്യുണർ : ഏതൊരു രാഷ്ട്രീയ നേതാവിൻ്റേയും ഇഷ്ടവാഹനമാണ് ടൊയോട്ട ഫോർച്ച്യുണർ. 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. ആദ്യത്തെ എഞ്ചിന്‍ 164 bhp പവറില്‍ പരമാവധി 245 Nm ടോര്‍ക്ക് നല്‍കുമ്പോള്‍ രണ്ടാമത്തേത് 201 bhp കരുത്തില്‍ 500 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ഓപ്ഷണല്‍ 4x4 സിസ്റ്റമുള്ള 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 33.43 ലക്ഷം രൂപയായി ഉയര്‍ന്നു. ഇന്ത്യന്‍ വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക്ക്, ഫോക്സ്‍വാഗണ്‍ ടിഗുവാന്‍ എന്നീ മോഡലുകള്‍ക്കെതിരെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ മത്സരിക്കുന്നത്.
ഇന്നോവാ ക്രിസ്റ്റ : 2023ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും വലിയ സ്ഥാനം വഹിച്ചിട്ടുണ്ട്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. 7 സീറ്റര്‍, 8 സീറ്റര്‍ രണ്ട് സീറ്റിംഗ് ലേഔട്ടില്‍ ഇത് വാങ്ങാം. ക്രിസ്റ്റയുടെ ഫീച്ചറുകളിലും ടൊയോട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ഡ്രൈവര്‍ സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സെക്കന്‍ഡ് റോയിലെ പിക്‌നിക് ടേബിള്‍, ലെതർ സീറ്റുകള്‍ എന്നിവയുണ്ട്.

കൂടാതെ 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗുകള്‍, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ ഫീച്ചറുകളും ക്രിസ്റ്റയില്‍ കാണാം. സൂപ്പർ വൈറ്റ്, അവന്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിൽ എംപിവി സ്വന്തമാക്കാനാവും.
ഇന്നോവാ ഹൈക്രോസ് : ടൊയോട്ടയുടെ ഇപ്പോഴത്തെ താരമായ ഹൈക്രോസും ഇലക്ഷൻ പ്രചാരണങ്ങളിൽ വളരെ സജീവമാണ്. ഇന്നോവ ഹൈക്രോസിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പിൽ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുക. ഇതിന് പരമാവധി 183 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനാവും. ഹൈബ്രിഡ് വേരിയന്റിന് 23.24 കിലോമീറ്ററിന്റെ ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നത്. ഇത് ഈ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്നതാണ്. മറുവശത്ത് സാധാരണ പെട്രോൾ പതിപ്പ് 171 bhp നൽകുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനും ഉപയോഗിക്കുന്നു.

ഈ മോഡലിന് പരമാവധി 16.13 കിലോമീറ്ററിന്റെ മൈലേജാണ് ടൊയോട്ട അവകാശപ്പെടുന്നത്. കമ്പനിയുടെ മോഡുലാർ TNGA-C: GA-C പ്ലാറ്റ്‌ഫോമിലാണ് പുത്തൻ മൾട്ടി പർപ്പസ് വാഹനം ഒരുങ്ങിയിരിക്കുന്നത്. വാസ്തവത്തിൽ, ഇതിന് ലാഡർ-ഓൺ-ഫ്രെയിം ബോഡിക്ക് പകരം ഒരു മോണോകോക്ക് നിർമാണത്തിലേക്ക് മാറുകയുണ്ടായി. ആകെ 8 വേരിയന്റുകളാണ് ഹൈക്രോസിനുള്ളത്. അതിൽ 4 പെട്രോളും 4 ഹൈബ്രിഡുമാണ് ഉൾപ്പെടുക.
മഹീന്ദ്ര സ്കോർപിയോ : ഇലക്ഷൻ പ്രചാരണങ്ങളിലായാലും സിനിമയിൽ അഭിനയിക്കാനാണ് എങ്കിലും ആദ്യം ചോയിസ് മഹീന്ദ്രയുടെ സ്കോർപിയോ തന്നെ ആയിരിക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. Z2, Z4, Z6, Z8, Z8 L എന്നി വേരിയന്റ് തലങ്ങളിലാണ് പുതുതലമുറ സ്കോർപിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. 12.74 മുതൽ 24.05 ലക്ഷം രൂപ വരെയാണ് നിലവിൽ എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വിലയും. ബൊലേറോയ്ക്ക് ശേഷം 2023 ഫെബ്രുവരിയിൽ കമ്പനി ലൈനപ്പിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ മോഡലാണ് സ്കോർപിയോ.

2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ രണ്ട് എഞ്ചിൻ തരങ്ങളിലാണ് സ്കോർപിയോ N എസ്‌യുവി വിപണിയിൽ എത്തുന്നത്. പെട്രോൾ എഞ്ചിനിലെ മാനുവൽ വേരിയന്റുകൾക്ക് 203 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഓട്ടോമാറ്റിക്കിൽ ടോർക്ക് 380 Nm ആയി ഉയരുകയും ചെയ്യുന്നു.
അതേസമയം മറുവശത്ത് 2.2 ലിറ്റർ ഡീസൽ എഞ്ചിന് 173 bhp പവറിൽ 400 Nm torque വരെ ഉത്പാദിപ്പിക്കാനാവും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് വരുന്നത്. 2023 ഏപ്രിൽ 1 മുതൽ നടപ്പിലാകുന്ന കർശനമായ രണ്ടാം ഘട്ട് ബിഎസ്-VI മലിനീകരണ നിലവാരത്തിലേക്ക് എഞ്ചിൻ മഹീന്ദ്ര പുതുക്കിയിട്ടുണ്ട്. പക്ഷേ പവറിലും ടോർക്ക് കണക്കുകളും മാറ്റമൊന്നും ഉണ്ടായിട്ടില്ല.

മഹീന്ദ്ര ബൊലേറോ : സെമി-അർബൻ, റൂറൽ സ്ഥലങ്ങളിൽ മഹീന്ദ്ര ബൊലേറോ വളരെ ജനപ്രിയമാണ്. അതിന്റെ റഗ്ഗഡ് പ്രൊഫൈലാണ് ഇവിടങ്ങളിൽ ഇത്രയുമധികം ശ്രദ്ധേയമാക്കിയതും. എസ്‌യുവി കടുപ്പമേറിയതും മൂന്ന് വരി സീറ്റിംഗ് കോൺഫിഗറേഷൻ വാഗ്ദാനം ചെയ്യുന്നതുമാണ്.8.48 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാല്‍ എത്തി വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ടച്ച്സ്‌ക്രീന്‍ സിസ്റ്റത്തിന് 6.8 ഇഞ്ച് വലുപ്പമുണ്ട്, അതേസമയം എസ്‌യുവിയുടെ ടോപ്പ്-സ്‌പെക്ക് N10 (O) വേരിയന്റിന് 7.0 ഇഞ്ച് യൂണിറ്റ് ലഭിക്കുന്നു. ബ്ലൂടൂത്ത് ഓഡിയോ, ഫോണ്‍ കണക്റ്റിവിറ്റി, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, റേഡിയോ, AUX, യുഎസ്ബി എന്നിവയുമായാണ് ലഭിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിട്ടുള്ള 100 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ബൊലേറോ നിയോയ്ക്ക് കരുത്തേകുന്നത്.



Click it and Unblock the Notifications








