ജയിച്ചാൽ 2 കോടിയുടെ ജാഗ്വർ നൽകാൻ കോച്ചിങ്ങ് സെൻ്റർ ! ഇങ്ങനെ വേണം പിള്ളേർക്ക് മോട്ടിവേഷൻ കൊടുക്കാൻ

കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാൻ മിക്ക മാതാപിതാക്കളും കോച്ചിങ്ങ് സെൻ്ററുകളിൽ വിടാറുണ്ട്. അവിടുത്തെ ഉപദേശവും മോട്ടിവേഷനും മാതാപിതാക്കളുടെ സമ്മർദ്ദവും എല്ലാം കൂടെ ആകുമ്പോൾ കുട്ടികൾ ഒരു പരുവം ആകാറുണ്ട്. എന്നാൽ പരീക്ഷയിൽ 100 ശതമാനം മാർക്ക് വാങ്ങിയാൽ 2 കോടിയുടെ ജാഗ്വർ കാർ നിങ്ങൾക്ക് നൽകാം എന്ന് ഏതെങ്കിലും കോച്ചിങ്ങ് സെൻ്റർ വാഗ്ദാനം ചെയ്യുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ. ക്യാറ്റ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ iQuanta -യാണ് ഈ വലിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.

സെൻ്ററിൻ്റെ സ്ഥാപകനും സിഇഒയുമായ ഇന്ദ്രജീത് സിംഗ് രണ്ട് കോടി രൂപ വില വരുന്ന തൻ്റെ സ്വകാര്യ ജാഗ്വാർ എക്‌സ്‌ജെഎൽ ആഡംബര കാർ സമ്മാനമായി നൽകുമെന്നാണ് പോസ്റ്റിൽ പറയുന്നത്. തൻ്റെ കോച്ചിംഗ് സെൻ്ററിൽ നിന്ന് 100 ശതമാനം മാർക്ക് സ്കോർ ചെയ്യുന്ന വ്യക്തിക്കായിരിക്കും അദ്ദേഹം ഈ കാർ കൈമാറുക. മുൻപ് ഇതേ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് 100 ശതമാനം നേടിയതിന് ഒരു വിദ്യാർത്ഥിക്ക് റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ സമ്മാനിച്ചിരുന്നു. ഈ പ്രത്യേക സമ്മാനം പുതിയ വിദ്യാർത്ഥികളെ ആകർഷിക്കാൻ സാധ്യതയുണ്ട്, കാരണം ഇത് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച മാർക്കറ്റിംഗ് തന്ത്രം തന്നെയാണ്.

നിലവിൽ, ജാഗ്വാർ XJL ഇന്ത്യയിൽ നിർത്തലാക്കിയ മോഡലാണ്. ജാഗ്വാർ XJL-ൻ്റെ അവസാന തലമുറ 2016-ലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നത്. ബ്രാൻഡിൽ നിന്നുള്ള മുൻനിര സെഡാൻ ആയിരുന്നു ഇത്, അക്കാലത്ത് ഇതിന് 1.16 കോടി രൂപയായിരുന്നു വില. നിരവധി എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്തതിരുന്നത്. എൻട്രി ലെവൽ വേരിയൻ്റിന് കരുത്തേകുന്നത് 2.0 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്.

ഇത് പരമാവധി 237 bhp കരുത്തും 340 Nm ടോർക്കും പുറപ്പെടുവിക്കുന്നു. 296 bhp കരുത്തേകുന്ന 3.0 ലിറ്റർ V6 ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും ഈ മോഡലിന് ഉണ്ടായിരുന്നു. മുൻനിര ലക്ഷ്വറി സെഡാൻ സെഗ്‌മെൻ്റിൽ മത്സരിക്കാൻ തക്ക എല്ലാ ആഡംബര സൗകര്യങ്ങളോടും കൂടിയായിരുന്നു ഈ സെഡാൻ്റെ എല്ലാ സജ്ജീകരണങ്ങളും. മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7-സീരീസ്, ഔഡി എ8 തുടങ്ങിയ ജനപ്രിയ സെഡാനുകളോടാണ് ജാഗ്വാർ എക്‌സ്‌ജെഎൽ മത്സരിച്ചത്.

ഇന്ത്യയിലെ ജാഗ്വാർ XJL-ൻ്റെ ജനപ്രിയ ഉടമകളെ സംബന്ധിച്ചിടത്തോളം, ബോളിവുഡ് സൂപ്പർസ്റ്റാർ രൺവീർ സിംഗ് ഒരെണ്ണം സ്വന്തമാക്കിയിരുന്നു. നിലവിൽ വൈദ്യുത വാഹന രംഗത്തേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ മോഡൽ നിരയിൽ ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിനായുള്ള പദ്ധതികളിലാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ ആദ്യകാല ലക്ഷ്വറി ഇലക്ട്രിക് കാറുകളിൽ ഒന്നായ ഐ-പേസിനെ ജാഗ്വർ നിർത്തലാക്കിയതായാണ് വിവരം.

ഐ-പേസ്, എഫ്-പേസ് എന്നിവയായിരുന്നു ജാഗ്വർ ഇന്ത്യയിൽ പുറത്തിറക്കിയിരുന്ന മോഡലുകൾ. ഇതിൽ ആദ്യ വാഹനം നിർത്തലാക്കിയതോടെ ബ്രിട്ടീഷ് കാർ നിർമാതാക്കൾക്ക് രാജ്യത്ത് ഇനി ഈയൊരു മോഡൽ മാത്രമാവും ഉണ്ടാവുക. ജാഗ്വർ ലാൻഡ് റോവർ (JLR) മൊബിലിറ്റി ഒരു പുതിയ യുഗത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന് നേരത്തെ സൂചന കിട്ടിയിരുന്നെങ്കിലും ഏറെ ആരാധകരുള്ള ഐ-പേസ് നിർത്തലാക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.

ജാഗ്വർ പൂർണമായും ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കുമ്പോൾ ഈ നീക്കം പ്രതീക്ഷിച്ചിരുന്ന ഒരു വിഭാഗം ആളുകളും ഉണ്ടായിരുന്നു. 2021-ലാണ് ഒരു കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ ഐ-പേസിനെ അവതരിപ്പിക്കുന്നത്. പുറത്തിറക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ ആഡംബര ഇലക്ട്രിക് എസ്‌യുവിയായും ഇതറിയപ്പെട്ടു. ഔഡി ഇ-ട്രോൺ, മെർസിഡീസ് EQC പോലുള്ളവയോടാണ് വാഹനം മത്സരിച്ചിരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 14, 2024, 11:00 [IST]
English summary
Famous coaching institute offering jaguar xjl for topper details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X