എതിരാളികളെ കശക്കിയെറിഞ്ഞ് വീഴ്ത്തുന്നവൻ!അശ്വിൻ്റെ ഗാരേജ് കണ്ടാൽ ആരും ക്ലീൻ ബൗൾഡ് ആകും

ടെസ്റ്റ് ക്രിക്കറ്റിൽ എതിരാളികളെ കൈകൊണ്ടും തൻ്റെ നാവ് കൊണ്ടും നിലംപരിശാക്കുന്ന വലംകൈയ്യൻ ഓഫ് സ്പിൻ ബൗളറും മികച്ച ലോവർ ഓർഡർ ബാറ്റ്‌സ്മാനുമാണ്. കുംബ്ലൈയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ആളാണ് അശ്വിൻ.ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് 2011 ക്രിക്കറ്റ് ലോകകപ്പും 2013 ചാമ്പ്യൻസ് ട്രോഫിയും നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.ഇപ്പോൾ അദ്ദേഹം ഇൻ്റർനാഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ക്രിക്കറ്റർ എന്നതിലുപരി അദ്ദേഹം ഒരു വാഹന പ്രേമി കൂടിയാണ്. അദ്ദേഹത്തിൻ്റെ കാർ കളക്ഷനിൽ ഏതൊക്കെ വാഹനങ്ങളാണുളളത് എന്നാണ് നമ്മൾ പരിശോധിക്കാൻ പോകുന്നത്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

132 കോടിയുടെ ആസ്തിയുളള അശ്വിൻ്റെ ഗാരേജിൽ രണ്ട് ആഡംബര വാഹനങ്ങളാണ് ഉളളത്. റോൾസ് റോയ്സും ഔഡി ക്യു 7-ഉം. 6 കോടിയോളം വില വരുന്ന റോൾസ് റോയ്സ് തന്നെയാണ് ഗാരേജിലെ രാജാവ് എന്ന് വേണം പറയാൻ. റോൾസ് റോയ്സിൻ്റെ ഏത് മോഡലാണ് എന്ന കാര്യത്തിൽ വ്യക്തമല്ല, നിലവിൽ ഇന്ത്യയിൽ 6 കോടിക്ക് ബ്രാൻഡിൻ്റെ ഒരു വാഹനം ലഭ്യമല്ല, പക്ഷേ അശ്വിൻ വാങ്ങുമ്പോൾ ആ വിലയ്ക്കാണ് ലഭിച്ചതെന്ന് വേണം കരുതാൻ.

അശ്വിന്റെ ശേഖരത്തിലുള്ള മറ്റൊരു ആഡംബര വാഹനം ഓഡി ക്യു7 ആണ്. നിർഭാഗ്യവശാൽ, അശ്വിന്റെ ഓഡി ക്യു7 ന്റെ ചിത്രങ്ങൾ ലഭ്യമല്ല. ഇന്ത്യയിൽ, ഓഡി ക്യു7 രണ്ട് വേരിയന്റുകളിലാണ് വരുന്നത്,പ്രീമിയം പ്ലസ്, ടെക്നോളജി, 88.66 ലക്ഷം രൂപയും 97.81 ലക്ഷം രൂപയുമാണ് വില. കഴിഞ്ഞ മാസം മോഡലിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ലഭിച്ചിരുന്നു. നിലവിലെ മോഡലിലെ തിരശ്ചീന സ്ലാറ്റുകൾക്ക് പകരമായി ഒക്ടഗണൽ ഫ്രണ്ട് ഗ്രില്ലാണ് പ്രധാന ആകർഷണം.

ഗ്രില്ലിലെ പുതിയതും വലുതുമായ മെഷിന് സാറ്റിൻ സിൽവർ ഫിനിഷ് കമ്പനി കൊടുത്തിരിക്കുന്നത് പ്രീമിയംനെസ് ഉയർത്താൻ സഹായിച്ചിട്ടുണ്ട്. എൽഇഡി ഡിആർഎല്ലുകൾ ഇപ്പോൾ പുതിയ 'മാട്രിക്സ് എച്ച്ഡി' എൽഇഡി ലാമ്പുകൾക്കൊപ്പമാണ് കൊടുത്തിരിക്കുന്നത്. പുതിയ ലോവർ സെൻട്രൽ എയർ ഇൻടേക്കും സൈഡ് എയർ കർട്ടനുകളും സഹിതം മുന്നിലേയും പിന്നിലേയും ബമ്പറുകളും കമ്പനി പരിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്.

വശക്കാഴ്ച്ചയിൽ പുതിയ അലോയ് വീൽ ഡിസൈനായിരിക്കും മുന്നിട്ട് നിൽക്കുക. സഖീർ ഗോൾഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയർ വൈറ്റ് എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് 2025 ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയുടെ കാര്യത്തിൽ പുതിയ Q7 ഫെയ്‌സ്‌ലിഫ്റ്റിൽ എട്ട് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഇബിഡി ഉള്ള എബിഎസ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.

3.0 ലിറ്റർ V6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ Q7 എസ്‌യുവിയുടെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന എഞ്ചിന് 335 bhp പവറിൽ പരമാവധി 500 Nm torque വരെ നൽകാനാവും. മെച്ചപ്പെട്ട കാര്യക്ഷമതയ്ക്കായി 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി പെട്രോൾ എഞ്ചിൻ ജോടിയാക്കിയിട്ടുമുണ്ട്. പെർഫോമൻസിലേക്ക് നോക്കിയാൽ 5.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 ​​kmph വരെ വേഗത കൈവരിക്കാനും പരമാവധി 250 കി.മീ. വേഗത കൈവരിക്കാനും വണ്ടിക്കാവും.

വാഹനത്തിൻ്റെ വിലയിലേക്ക് വരികയാണെങ്കിൽ രണ്ട് വേരിയൻ്റിലാണ് ലഭ്യമാകുക. പ്രീമിയം പ്ലസ് എന്ന വേരിയൻ്റിന് 88.66 ലക്ഷവും ടെക്നോളജി എന്ന വേരിയൻ്റിന് 97.81 ലക്ഷവുമാണ്.എക്സ്ഷോറൂം വിലയാണ് പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പുതിയ സംരംഭങ്ങളിലേക്ക് രവിചന്ദ്രൻ അശ്വിൻ ചുവടുവെക്കുമ്പോൾ, അദ്ദേഹത്തിൻ്റെ മുന്നോട്ടുളള സംരഭങ്ങളുടെ വിജയത്തിനായി ഡ്രൈവ്സ്പാർക്ക് മലയാളിത്തിൻ്റെ എല്ലാവിധ ആശംസകളും നേരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 18, 2024, 20:33 [IST]
English summary
Famous cricketer ravichandran ashwins car collection explained in malayalam
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X