ബോളിവുഡ് നടിമാർ പോലും മാറി നിൽക്കും, മൂന്ന് കോടിയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കിയ സുന്ദരിയെ കണ്ടോ
പ്രശസ്തർ ആഡംബര വാഹനങ്ങൾ സ്വന്തമാക്കുന്ന വാർത്തകളും വീഡിയോകളും ചിത്രങ്ങളും എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. ജനപ്രിയ ഫാഷൻ ഡിസൈനറായ ടാനിയ ഷിറോഫ് അടുത്തിടെ ഒരു പുതിയ റേഞ്ച് റോവർ വാങ്ങിയത് ഇൻ്റർനെറ്റിൽ വൻ വൈറലാണ്. മോഡലും ഡിസൈനറുമായി ടാനിയ വ്യവസായി ജയ്ദേവിൻ്റെയും റൊമില ഷിറോഫിൻ്റെയും മകളാണ്. സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയ്‌ക്കൊപ്പം പലപ്പോഴും കാണാറുണ്ട് എന്നാണ് ബോളിവുഡ് പാപ്പരാസികൾ പറയുന്നത്. വാസ്തവത്തിൽ, ഇരുവരും 11 വർഷമായി ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ട്.
യുട്യൂബിൽ കാർസ് ഫോർ യു ആണ് താരത്തിൻ്റെ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പുതിയതായി വാങ്ങിയ റേഞ്ച് റോവർ ലോങ്ങ് വീൽ ബേസിൽ ടാനിയ വന്നിറങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവർ ലോങ്ങ് വീൽ ബേസ്. ഏറ്റവും പുതിയ റേഞ്ച് റോവർ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും നിറഞ്ഞതാണ്.

പിവി പ്രോ ഒഎസോടുകൂടിയ ഭീമാകാരമായ 13.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്‌പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വോയ്‌സ് കമാൻഡുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഫോർ സോൺ ഓട്ടോമാറ്റിക് എച്ച്‌വിഎസി, ഡിജിറ്റൽ ഓഡിയോ ബ്രോഡ്‌കാസ്റ്റ് (DAB), വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് എന്നിവ പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
ഓട്ടോ, പ്രീമിയം മെറിഡിയൻ സൗണ്ട് സിസ്റ്റം, മസാജ് ഫംഗ്‌ഷനോടുകൂടിയ 24-വേ ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകളും മറ്റുമാണ് വാഹനത്തിൻ്റെ മറ്റ് സവിശേഷതകളായി എടുത്തു പറയേണ്ടത്.പവർ ട്രെയിനിലേക്ക് വന്നാൽ 4.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ 523 bhp പരമാവധി പവറും 750 Nm ടോർക്കും പുറപ്പെടുവിക്കുന്നു. അതിനോടൊപ്പം തന്നെ 3.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 346 hp പവറും 700 Nm ഉം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത് 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്. ഇത് മാന്യമായ ഓഫ്-റോഡിംഗിനും വഴിവയ്ക്കുന്നുണ്ട്. എസ്‌യുവിക്ക് 5.2 മീറ്ററിലധികം നീളവും 2.9 മീറ്ററിലധികം വീൽബേസും ഉണ്ട്. ഇന്ത്യയിൽ 2.36 കോടി മുതൽ 2.60 കോടി വരെയാണ് എക്‌സ് ഷോറൂം വില. ഇതോടെ ഓൺറോഡ് വില 3 കോടി രൂപയിൽ കൂടുതലായി.
സെലിബ്രിറ്റികളുടെ ഇടയിൽ ഏറെ പ്രചാരമുളള മറ്റൊരു മോഡലാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന 3.0 ലിറ്റർ ഡീസൽ എഞ്ചിനാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി LWB എസ്‌യുവിക്ക് തുടിപ്പേകുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള വേരിയന്റുകളിൽ ഒന്നാണിത് എന്നതും ശ്രദ്ധേയമാണ്. 346 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന ആറ് സിലിണ്ടർ ഇരട്ട-ടർബോചാർജ്ഡ് എഞ്ചിനാണ് ഈ ആഡംബര എസ്‌യുവിക്ക് തുടിപ്പേകുന്നത്.
നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായ ലക്ഷ്വറി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിഗ്നേച്ചർ ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ, ഹീറ്റഡ് വിൻഡ്‌സ്‌ക്രീൻ, എൽിഡി ഫോഗ് ലൈറ്റുകൾ എന്നിവ പോലുള്ള മൊഞ്ചൻ സെറ്റപ്പുകളാണ് പ്രധാനമായും ലഭിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








