ചായ അടിക്കാൻ മാത്രമല്ല ലംബോർഗിനിയിൽ കറങ്ങാനും അറിയാം, ഡോളി ചായ്‌വാലയുടെ വീഡിയോ വൈറൽ
ഒരു ചായ കുടിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ കാണില്ല, നല്ല ക്ഷീണിച്ച് ഇരിക്കുമ്പോ ചൂടോടെ ഒരു ചായ കിട്ടിയാൽ എന്തൊരു ആശ്വാസമായിരിക്കും അല്ലേ. സോഷ്യൽ മീഡിയയിൽ വളരെ പ്രശസ്തമായ ചായ വിൽക്കുന്ന വൃക്തിയാണ് ഡോളി ചായ്‌വാല. നാഗ്പൂരിൽ നിന്നുള്ള ഡോളി തൻ്റെ തനതായ വസ്ത്രധാരണവും ചായ ഉണ്ടാക്കുന്ന രീതിയും കാരണം ഇൻ്റർനെറ്റി വലിയ സെൻസേഷനായി മാറിയ വ്യക്തിയാണ്. മിസ്റ്റർ ബിൽ ഗേറ്റ്സിനായി അദ്ദേഹം അടുത്തിടെ ഒരു ചായ ഉണ്ടാക്കി കൊടുക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.
എന്നാൽ ഇപ്പോൾ അദ്ദേഹം വൈറലായിരിക്കുന്നത് ഒരു സൂപ്പർകാർ ഓടിച്ചതിലൂടെയാണ്. ഡോളി ചായ്‌വാല ഒരു ലംബോർഗിനി ഹുറാകാൻ പരിശോധിക്കുന്നതും ഡ്രൈവിനായി പുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് വീഡിയോയിൽ. വീഡിയോയിൽ, ഒരു ഡീറ്റെയ്‌ലിംഗ് സ്റ്റുഡിയോയ്ക്കുള്ളിൽ പാർക്ക് ചെയ്തിരുന്ന ലംബോർഗിനി ഹുറാക്കൻ്റെ അരികിലൂടെ ഡോളി നടക്കുന്നത് കാണാം.

അടുത്ത വീഡിയോയിൽ, ഡോളി ലംബോർഗിനി ഓടിക്കുന്നത് കാണാം. ഇതും ഒരു ഹുറാക്കൻ ആണ്, എന്നാൽ അദ്ദേഹം മുമ്പ് പരിശോധിച്ചതിൽ നിന്ന് വ്യത്യസ്തമായി രണ്ടാമത്തെ വീഡിയോയിൽ മറ്റൊരു നിറമാണ്. ഹുറാക്കന് തൊട്ടുപിന്നിൽ ഓറഞ്ച് നിറത്തിലുള്ള ഓഡി R8 നമുക്ക് കാണാം. അദ്ദേഹത്തിന് ലംബോർഗിനിയോട് കൂടുതൽ പ്രിയമുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ടായിരിക്കാം അത് വാങ്ങാനുളള തയ്യാറെടുപ്പുകൾ നടത്തുന്നത്.
ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണിത്. ലംബോയുടെ ഈ സ്പോർട്‌സ് കാറിന് ഏകദേശം നാലരക്കോടിയോളം രൂപ വിലയുണ്ട്. ഗല്ലാർഡോയുടെ പിൻഗാമിയായാണ് ഹുറാക്കൻ രൂപമെടുത്തിരിക്കുന്നത്. 100 കിലോമീറ്ററിന് 11.9 ലിറ്റർ ഇന്ധന ഉപഭോഗമാണ് വാഹനത്തിനുള്ളതെന്നാണ് കമ്പനി പറയുന്നത്.

5.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിനാണ് ഈ സൂപ്പർ കാറിന്റെ ഹൃദയം. ഇത് പരമാവധി 572 bhp കരുത്തിൽ 540 Nm torque വരെ ഉത്പാദിപ്പിക്കാനാവും. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്‌സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.4 സെക്കൻഡ് മാത്രം മതിയാവുന്ന ലംബോർഗിനി ഹുറാക്കൻ LP 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് പരമാവധി 320 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുന്നത്. പാഡിൽ ഷിഫ്റ്റുകൾ, സ്പോർട്ട് മോഡുകൾ തുടങ്ങിയ സംവിധാനങ്ങളും ഈ സൂപ്പർ കാറിന്റെ പ്രത്യേകതകളാണ്.
രണ്ട് സീറ്റർ മോഡലായ ലംബോർഗിനി ഹുറാക്കന്റെ വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 4459 mm നീളം 1924 mm വീതി, 1165 mm ഉയരം 2620 mm വീൽബേസ് എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ലംബോർഗിനിയുടെ നിരയിലെ ആദ്യ എസ്‍യുവിയാണ് ഉറുസ്. സൂപ്പർ എസ്‍യുവി എന്ന പേരിൽ വിപണിയിലെത്തുന്ന മോഡൽ ഏറ്റവും വേഗമുള്ള സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ്.

ഇരട്ട-ടർബോചാർജ്‌ഡ് 4.0 ലിറ്റർ V8 എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. പരമാവധി 641 bhp കരുത്തിൽ 850 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന ഇതിന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഏത് ടെറൈനിലും ഓടിക്കാന്‍ കഴിയുന്ന ആറ് ഡ്രൈവിംഗ് മോഡുകളും ഉറുസിനുണ്ട്. വെറും 3.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനും എസ്‌യുവിക്കാവും. അതേസമയം 12.8 സെക്കൻഡിനുള്ളിൽ വാഹനം 200 കിലോമീറ്റർ വേഗതയും കൈയെത്തിപ്പിടിക്കും. പരമാവധി വേഗത 305 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.
വളരെ പരിമിതമായ അളവില്‍ നിര്‍മിച്ച ലംബോര്‍ഗിനി ഹുറാകാന്‍ സ്റ്റെറാറ്റോ ആദ്യമായി ഇന്ത്യയിലെത്തിച്ചിരുന്നു. ലോകത്താകെ 1,499 ഹുറാകാന്‍ സ്റ്റെറാറ്റോ കാറുകള്‍ മാത്രമേ ലംബോര്‍ഗിനി ഉല്‍പ്പാദിപ്പിക്കൂകയൂള്ളൂ. ഇതില്‍ വെറും 15 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യക്കായി നീക്കിവെച്ചത്. ഈ കാര്‍ നിരത്തിലെത്തുമ്പേഴേക്കും ഏകദേശം 5.30 കോടി രൂപ പൊടിയും.


Click it and Unblock the Notifications








