ഡ്രൈവർക്ക് 4 സ്റ്റാർ റേറ്റിങ്ങുളള ഹാച്ച്ബാക്ക് സമ്മാനം; മുതലാളിമാരൊക്കെ കണ്ടുപഠിക്കണമെന്ന് സോഷ്യൽ മീഡിയ
ഡ്രൈവർ ജോലി എന്നാൽ ഏറ്റവും മികച്ചൊരു ജോലി തന്നെയാണ്. തൻ്റെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ഡ്രൈവർമാരെ നിസാരരായി കാണുകയും ചെയ്യരുത്. പല ബിസിനസുകാരുടേയും മനസാക്ഷി സൂക്ഷിപ്പുകാർ തങ്ങളുടെ ഡ്രൈവർമാരായിരിക്കും. അത്തരത്തിൽ തൻ്റെ പ്രിയപ്പെട്ട ഡ്രൈവർക്ക് പുതിയ കാർ സമ്മാനിച്ചിരിക്കുകയാണ് ഹൈദരാബാദിലെ ബിസിനസുകാരനും ആർക്കിടെക്ടുമായ അമീർ ശർമ്മ. അമീറിൻ്റെ ഗാരേജിൽ കോടികളുടെ ആഡംബര വാഹനങ്ങളാണുളളത്. തൻ്റെ ഒപ്പം 18 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറിന് പുത്തൻ കാർ നൽകിയത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വിപണിയിലെത്തി 10 വര്‍ഷത്തിനുള്ളില്‍ ബലേനോ 10 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പന നേടി എന്നറിയുമ്പോള്‍ തന്നെ ഈ കാറിന്റെ ജനപ്രീതി മനസ്സിലാക്കാമെല്ലോ. കംഫര്‍ട്ടബിള്‍ സീറ്റിംഗ്, ഇന്ധനക്ഷമത, മൊത്തത്തിലുള്ള ഡ്രൈവിംഗ് എക്‌സ്പീരിയന്‍സ് എന്നിവയാണ് ബലേനോയെ ജനപ്രിയമാക്കുന്ന ഘടകം. സാധാരണ ചെറുകാറില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യുന്ന ഇടത്തരം കുടുംബങ്ങളുടെ ആദ്യത്തെ ചോയ്‌സ് ആണ് ബലേനോ.

മാരുതി ബലേനോ സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് ഓഫര്‍ ചെയ്യുന്നത്. പെട്രോള്‍, സിഎന്‍ജി എന്നീ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ കാര്‍ തെരഞ്ഞെടുക്കാം. നിലവില്‍ ബേസ് മോഡലായ സിഗ്മയില്‍ നിന്ന് തുടങ്ങി ടോപ് സ്‌പെക് ആല്‍ഫ എഎംടി വരെ 6.70 ലക്ഷം മുതല്‍ 9.92 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.
ഏറ്റവും ഉയര്‍ന്ന സിഎന്‍ജി വേരിയന്റായ സീറ്റ എംടി സിഎന്‍ജിയുടെ വില 10.93 ലക്ഷം രൂപയാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ബലേനോ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്. ഓട്ടോമാറ്റിക് (എഎംടി) ട്രാന്‍സ്മിഷനുള്ള ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ബലേനോയുടെ വില 9.40 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന ഓട്ടോമാറ്റിക് ഓപ്ഷന് 11.55 ലക്ഷം രൂപയാണ് വില.
ബലേനോയിലെ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 88 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. സിഎന്‍ജി മോഡില്‍ 76 bhp പവറും 98.5 Nm ടോര്‍ക്കുമാണ് നല്‍കുക. പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും സിഎന്‍ജി പതിപ്പുകള്‍ക്ക് മൈലേജ് കൂടും. മാരുതി സുസുക്കി ബലേനോയുടെ പെട്രോള്‍/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.
അതേസമയം സിഎന്‍ജി/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്‌ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്.
നിലവില്‍ വില്‍പ്പനയിലുള്ള ബലേനോ കാറിന് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-ല്‍ 4-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ ഹാച്ച്ബാക്കിന് 4 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തില്‍ 3 സ്റ്റാറും ലഭിച്ചു. എന്നിരുന്നാലും, മുതിര്‍ന്നവരുടെ സേഫ്റ്റി റേറ്റിംഗ് ഏറ്റവും പ്രധാനപ്പെട്ടതിനാല്‍ ബലേനോയെ 4-സ്റ്റാര്‍ റേറ്റഡ് കാറായി പ്രഖ്യാപിച്ചു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








