ഇനി ഫുഡ് അടിച്ച് കറങ്ങാൻ അർച്ചനയ്ക്ക് സോനെറ്റിൻ്റെ കൂട്ട്, ഡെലിവറി വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ പ്രശസ്ത ഫുഡ് വ്ളോഗറാണ് അർച്ചന. ലെറ്റ്സ് ഗോ വിത്ത് അർച്ചന ആൻ്റ് അജിത്ത് എന്നാണ് അവരുടെ സോഷ്യൽ മീഡിയ പേജുകൾ. കേരളത്തിലെ വ്യത്യസ്ത രുചികൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുണ്ട് അർച്ചന. രുചികളോടൊപ്പം തന്നെ പ്രേക്ഷർക്ക് അറിയേണ്ടതുമായ നിരവധി കാര്യങ്ങൾ അർച്ചന തൻ്റെ വീഡിയോയിലൂടെ ആളുകളിലേക്ക് എത്തിക്കുന്നുണ്ട്. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ വലിയൊരു സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. അർച്ചന പുതിയ കിയ സോനെറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഒന്നും നടക്കില്ല എന്ന് കരുതിയിടത്തു നിന്ന് ഓരോ ചുവടും എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള സോനെറ്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങളിലേക്ക് നോക്കിയാൽ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു എന്നീ ജനപ്രിയ മോഡലുകള്‍ അണിനരക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലാണ് സോനെറ്റ് മത്സരിക്കുന്നത്. സോനെറ്റിനൊപ്പം മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ് ആദ്യത്തേത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന ഇതിന് 82 bhp കരുത്തിൽ 115 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

രണ്ടാമത്തെ പെട്രോൾ എഞ്ചിൻ ഓപ്ഷൻ 1.0 ലിറ്റർ ടർബോ യൂണിറ്റാണ്. ഇത് 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് സ്വന്തമാക്കാനാവുന്നത്. എഞ്ചിന് 118 bhp പവറിൽ 172 Nm torque നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. 114 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ യൂണിറ്റാണ് ഡീസൽ എഞ്ചിൻ ഓപ്ഷനും ശ്രേണിയിലുണ്ട്.

ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. സെൽറ്റോസിനൊപ്പം ലഭിക്കുന്ന അതേ ഡീസൽ എഞ്ചിൻ യൂണിറ്റാണിത്. 6-സ്പീഡ് iMT, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനാണ് ഇതിനൊപ്പം കമ്പനി നൽകുന്നത്. പുതിയ കിയ സോനെറ്റ് എസ്‌യുവി HTE, HTK, HTK+, HTX, HTX+, GTX and X-ലൈൻ എന്നിങ്ങനെ 7 വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. HTE എന്ന് വിളിക്കപ്പെടുന്ന എസ്‌യുവിയുടെ ബേസ് പതിപ്പ് വരെ മോശമല്ലാത്ത രീതിയിൽ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്.

എൽഇഡി ഹെഡ്‌ലൈറ്റുകൾക്ക് പകരം ഈ വേരിയന്റിന് ഹാലൊജൻ യൂണിറ്റുകളാണ് ലഭിക്കുന്നത്. 16 ഇഞ്ച് അലോയ് വീലുകൾക്ക് പകരം 15 ഇഞ്ച് സ്റ്റീൽ വീലുകളുമായാണ് HTE വരുന്നത്. അകത്തേക്ക് കയറിയാൽ സോനെറ്റ് ബേസ് വേരിയന്റിൽ സീറ്റ് വെന്റിലേഷനോ ഡ്രൈവർമാർക്കുള്ള പവർ സീറ്റുകളോ ഉണ്ടാകില്ല. ഉയർന്ന വേരിയന്റുകളിൽ അവതരിപ്പിച്ച പുതിയ 10.2 ഇഞ്ച് യൂണിറ്റിന് പകരം ചെറിയ 4.2 ഇഞ്ച് ഡിസ്‌പ്ലേയും ഇതിന് ലഭിക്കും.

മറ്റ് വേരിയന്റുകളിൽ, സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിൽ അവതരിപ്പിച്ച മിക്ക പുതിയ ഫീച്ചറുകളും HTK, HTK+ മോഡലുകളിൽ ലഭ്യമാവും. HTX, HTX+, GTX+ എന്നിങ്ങനെ വിളിക്കപ്പെടുന്ന ടോപ്പ്-എൻഡ് ട്രിമ്മുകൾ എല്ലാത്തരം സംവിധാനങ്ങളാലും സമ്പന്നമാണ്. സോനെറ്റ് എസ്‌യുവിയുടെ X-ലൈൻ വേരിയന്റാണ് ഹൈ എൻഡ് പതിപ്പ്. ഇതിലാവും ADAS സാങ്കേതികവിദ്യ ലഭിക്കുക എന്നതും പ്രത്യേകം ഓർമിക്കണം.

ക്ലിയർ വൈറ്റ്, ഗ്ലേസിയർ പേൾ വൈറ്റ്, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, പ്യൂറ്റർ ഒലിവ് എന്നിങ്ങനെ 9 സിംഗിൾ-ടോൺ എക്സ്റ്റീരിയർ നിറങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സിംഗിൾ-ടോൺ നിറങ്ങൾ കൂടാതെ അറോറ ബ്ലാക്ക് പേളിനൊപ്പം ഇന്റെൻസ് റെഡ് കോമ്പിനേഷനിൽ രണ്ട് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ തീമുകളും കിയ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 3, 2024, 14:50 [IST]
English summary
Famous food vlogger archana brings home new kia sonnet video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X