'തങ്ക'പ്പെട്ട സഹോദരങ്ങളുടെ പുതിയ വണ്ടി കണ്ടോ; വിൻഡ്സർ ഇവി ഇവർ പൊന്നു പോലെ നോക്കും

സ്വർണത്തിനൊക്കെ ഇപ്പോൾ ഓരോ ദിവസവും ചെല്ലുംന്തോറും വില കൂടി വരികയാണ്. കൈയിലും കഴുത്തിലും കിലോക്കണക്കിന് സ്വർണം ധരിച്ച് നടക്കുന്ന പുരുഷൻമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. അത്തരത്തിലൊരു തങ്കപ്പെട്ട രണ്ട് സഹോദരങ്ങൾ എംജി വിൻഡ്സർ ഇവി ഡെലിവറി എടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിൻഡ്‌സർ ഇവി പ്രോയുടെ എക്സ്ഷോറൂം വില 18.09 ലക്ഷം രൂപയാണ്. മറുവശത്ത് BaaS തെരഞ്ഞെടുക്കുന്നവർക്ക് 13.10 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. പുതിയ വേരിയന്റിന് ആഡംബര ഭാവം നൽകുന്നതിനായി പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക്, ഐവറി നിറത്തിലാണ് അകത്തളം പൂർത്തിയാക്കിയത്.

ഗോൾഡൻ സഹോദരങ്ങളുടെ വാഹന ഡെലിവറി വാർത്ത ചെയ്തിരിക്കുന്നത് Cartoq ആണ്. കുടുംബവുമൊത്താണ് സഹോദരങ്ങൾ തങ്ങളുടെ പുതിയ വാഹനം സ്വന്തമാക്കാൻ എത്തിയത്. വാഹനത്തിൻ്റെ കൂടുതൽ വിശേഷങ്ങളിലേക്ക് നോക്കിയാൽ താഴ്ന്ന വേരിയന്റുകളിൽ നിലവിലുള്ള എയ്‌റോ വീലുകളിൽ നിന്ന് വ്യത്യസ്തമായി പ്രോയ്ക്ക് പുതിയൊരു രൂപം നൽകുന്ന പുതിയ ഡയമണ്ട്-കട്ട് അലോയ് വീലുകളും കമ്പനി സമ്മാനിക്കുകയുണ്ടായി.

golden brothers took delivery mg Windsor

സെലാഡൺ ബ്ലൂ, ഗ്ലേസ് റെഡ്, അറോറ സിൽവർ എന്നീ മൂന്ന് പുതിയ കളർ ഓപ്ഷനുകളോടെയാണ് എംജി വിൻഡ്‌സർ ഇവി പ്രോ വാഗ്ദാനം ചെയ്യുന്നത്. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിംഗ്, 9-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 6 എയർബാഗുകൾ എന്നിവയാണ് വിൻഡ്‌സർ ഇവി പ്രോയിലെ പ്രധാന ഫീച്ചറുകൾ.

ഇതുകൂടാതെ ട്രാഫിക് ജാം അസിസ്റ്റുള്ള ലെവൽ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS), ഫോർവേഡ് കൊളീഷൻ അലേർട്ട്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ പുതിയ സവിശേഷതകളും എംജി വിൻഡ്‌സർ ഇവി പ്രോ വേരിയന്റിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. വെഹിക്കിൾ-ടു-ലോഡ് (V2L) സവിശേഷതയും വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗും മോഡലിന് കൂടുതൽ വൈവിധ്യം നൽകുയും ചെയ്യുന്നുണ്ടിപ്പോൾ.

golden brothers took delivery mg Windsor

52.9 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് എം‌ജി വിൻഡ്‌സർ ഇവി പ്രോയിൽ ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളെ അപേക്ഷിച്ച് ബാറ്ററിയുടെ ശേഷി കൂടിയിട്ടുണ്ടെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടുണ്ടാവില്ല. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിന് 134 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.

ഒറ്റ ചാർജിൽ 449 കിലോമീറ്റർ വരെ റേഞ്ചാണ് എംജി വിൻഡ്‌സർ ഇവി പ്രോയിൽ അവകാശപ്പെടുന്നത്. ചാർജിംഗിനെ സംബന്ധിച്ചിടത്തോളം വിൻഡ്‌സർ ഇവി പ്രോയിൽ 7.4kWh AC ചാർജറാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 9.5 മണിക്കൂർ സമയമാണ് വേണ്ടിവരിക. എന്നാൽ 50 മിനിറ്റിനുള്ളിൽ 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ അനുവദിക്കുന്ന 60kW DC ഫാസ്റ്റ് ചാർജിംഗിനെയും വാഹനം പിന്തുണയ്ക്കുന്നുണ്ട്.

golden brothers took delivery mg Windsor

സീറ്റുകളിലെ പുതിയ ബീജ് അപ്ഹോൾസ്റ്ററി, ഫ്രണ്ട് ആംറെസ്റ്റ്, റൂഫ്, കോളം ലൈനറുകൾ എന്നിങ്ങനെ ഇന്റീരിയറിൽ ചെറിയ ചില പരിഷ്ക്കാരങ്ങളും എംജി വിൻഡ്‌സർ പ്രോയിൽ കാണാനാവും. ടാറ്റ നെക്‌സോൺ ഇവി, ടാറ്റ കർവ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, വരാനിരിക്കുന്ന മാരുതി സുസുക്കി ഇ വിറ്റാര എന്നിവയ്‌ക്കെതിരെയായിരിക്കും എംജി വിൻഡ്‌സർ പ്രോ മത്സരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 26, 2025, 12:05 [IST]
English summary
Famous golden brothers brings home new mg windsor video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X