ജീപ്പിന്റെ കുട്ടി കൊമ്പൻ! കൊമ്പസ് സ്വന്തമാക്കിയ പ്രമുഖ ഇന്ത്യൻ താരങ്ങൾ

സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ്, ഓഫ്-റോഡ് എസ്‌യുവി വിഭാഗത്തിലെ എക്കാലത്തേയും ആചാര്യന്മാരിൽ ഒന്നായി കണക്കാക്കപ്പെടുന്നതാണ്. 2016 -ലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. തുടക്കത്തിൽ, കമ്പനി തങ്ങളുടെ പ്രീമിയം എസ്‌യുവി മോഡലുകളായ റാങ്‌ലർ, ഗ്രാൻഡ് ചെറോക്കി എന്നിവയാണ് രാജ്യത്ത് വാഗ്ദാനം ചെയ്തിരുന്നത്.

എന്നാൽ പിന്നീട് മാർക്കറ്റിന്റെ പൾസും ആവശ്യകതയും മനസ്സിലാക്കി അമേരിക്കൻ ബ്രാൻഡ് തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന മോഡലായ കോമ്പസ് പുറത്തിറക്കി. ജീപ്പ് കോമ്പസ് പിന്നീട് ഇന്ത്യയിലെ ബ്രാൻഡിന്റെ തലവര തന്നെ മാറ്റി. മികച്ച പെർഫോമെൻസും ജനപ്രീതിയും കാരണം രാജ്യത്തെ ഏറ്റവും പ്രശസ്തരായ ചില സെലിബ്രിറ്റികളുടെ ഗാരേജുകളിൽ പോലും എത്താൻ വാഹനത്തിന് കഴിഞ്ഞു. ഇന്ത്യയിൽ മിഡ്-സൈസ് ജീപ്പ് കോമ്പസ് എസ്‌യുവി സ്വന്തമാക്കിയ സെലിബ്രിറ്റികൾ ആരെല്ലാം എന്ന് നമുക്ക് നോക്കാം:

ജീപ്പിന്റെ കുട്ടി കൊമ്പൻ! കൊമ്പസ് സ്വന്തമാക്കിയ പ്രമുഖ ഇന്ത്

അക്ഷയ് കുമാർ: ബെന്റ്‌ലി, റേഞ്ച് റോവർ, റോൾസ് റോയ്‌സ് എന്നിവയുൾപ്പെടെ രാജ്യത്തെ ഏറ്റവും ആകർഷകമായ ചില കാറുകളോടുള്ള ഇഷ്ടത്തിന് പേരുകേട്ട ബോളിവുഡിലെ "ഖിലാഡി" എന്ന് അറിയപ്പെടുന്ന താരമാണ് അക്ഷയ് കുമാർ. എന്നിരുന്നാലും, ആക്ഷൻ ഹീറോയ്ക്ക് ഹൈ എൻഡ് വാഹനങ്ങൾ മാത്രമല്ല വളരെ ഹമ്പിളായ വാഹനങ്ങളുടെ ഒരു നിരയും ഉണ്ട്. ജനപ്രിയ താരം അടുത്തിടെ ഒരു ബ്ലാക്ക് ജീപ്പ് കോമ്പസും സ്വന്തമാക്കി. അദ്ദേഹത്തിന്റെ ഗാരേജിലെ മറ്റൊരു നോർമൽ മോഡൽ എന്നത് ഒരു ഹോണ്ട CR-V -യാണ്, പല തവണയും ഈ വാഹനത്തിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

സാറാ അലി ഖാൻ: ഈ ലിസ്റ്റിൽ അടുത്തത് താര സുന്ദരികളിൽ ഒരാളായ സാറാ അലി ഖാനാണ്. പ്രശസ്ത നടൻ സെയ്ഫ് അലി ഖാന്റെ മകളെ പലപ്പോഴും ഒരു ബ്ലൂ ഷെയ്ഡുള്ള ജീപ്പ് കോമ്പസിൽ കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഈ വാഹനം താരത്തിന്റെ അമ്മയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യത്തെ സാധാരണക്കാരന്റെ കാറുകളിലൊന്നായ ആൾട്ടോ 800 -ലും നടിയെ പലപ്പോഴും കണ്ടിട്ടുണ്ട്. മറുവശത്ത്, താരം പല അവസരങ്ങളിലും വൈറ്റ് മെർസിഡീസ് G 350d -യിലും എത്തിയിട്ടുണ്ട്.

ജീപ്പിന്റെ കുട്ടി കൊമ്പൻ! കൊമ്പസ് സ്വന്തമാക്കിയ പ്രമുഖ ഇന്ത്

ഉണ്ണി മുകുന്ദൻ: ഈ ലിസ്റ്റിൽ മലയാളി താരമായ നമ്മുടെ സ്വന്തം ഉണ്ണി മുകുന്ദനുമുണ്ട്. വളരെ തീക്ഷ്ണമായ ഒരു വാഹന പ്രേമി കൂടിയാണ് താരം. 2017 -ൽ ഡാർക്ക് റെഡ് ഷെയ്ഡിലുള്ള ഒരു ജീപ്പ് കോമ്പസാണ് താരം സ്വന്തമാക്കിയത്. പല തവണയും അദ്ദേഹത്തെ ഈ വാഹനത്തിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ, താരം ഒരു പുതിയ ജാവ മോട്ടോർസൈക്കിളും തന്റെ വാഹന നിരയിലേക്ക് ചേർത്തു.

റിയ ചക്രബർത്തി: പ്രശസ്ത ചലച്ചിത്ര നടിയും ടെലിവിഷൻ താരവുമായ റിയ ചക്രബർത്തി, ജീപ്പ് കോമ്പസ് സ്വന്തമാക്കിയ രാജ്യത്തെ മറ്റൊരു സെലിബ്രിറ്റിയാണ്. നടി ജീപ്പ് വാങ്ങിയിട്ട് കുറച്ചു കാലമായെങ്കിലും ഈ എസ്‌യുവി സ്ഥിരമായി ഉപയോഗിക്കുന്നത് കാണാറുണ്ട്. താരത്തിന്റെ എസ്‌യുവിയുടെ കൃത്യമായ വേരിയന്റ് അറിയില്ല, എങ്കിലും ചിത്രങ്ങളിൽ നിന്ന്, ഇത് മിഡ്-സ്പെക്ക് വേരിയന്റുകളിൽ ഒന്നാണെന്ന് മനസ്സിലാക്കാം.

ജീപ്പിന്റെ കുട്ടി കൊമ്പൻ! കൊമ്പസ് സ്വന്തമാക്കിയ പ്രമുഖ ഇന്ത്

സുദീപ്: കഴിഞ്ഞ വർഷമാണ്, തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ പ്രമുഖരിൽ ഒരാളായ 'കിച്ച' സുധീപ് ഒരു ബ്ലാക്ക് നിറത്തിലുള്ള ജീപ്പ് കോമ്പസ് വാങ്ങിയത്. ഇതോടെ രാജ്യത്ത് ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ജീപ്പ് മോഡൽ തെരഞ്ഞെടുത്ത ഇന്ത്യയുടെ തെക്കൻ മേഖലയിലെ നിരവധി സെലിബ്രിറ്റികളിൽ ഒരാളായി അദ്ദേഹം മാറി. താരത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ കൃത്യമായ വേരിയന്റ് വ്യക്തമല്ലെങ്കിലും സുദീപ് പല അവസരങ്ങളിലും തന്റെ ബ്ലാക്ക് ജീപ്പ് ഓടിക്കുന്നത് കണ്ടിട്ടുണ്ട്. ടൊയോട്ടയുടെ ഏറ്റവും വില കൂടിയ എംപിവിയായ വെൽഫയറും തെന്നിന്ത്യൻ താരം സ്വന്തമാക്കിയിട്ടുണ്ട്.

രോഹിത് റോയ്: ജനപ്രിയ ടിവി, സിനിമാ താരമായ റോണിത് റോയിയുടെ സഹോദരനായ പ്രശസ്ത ടെലിവിഷൻ താരം രോഹിത് റോയാണ് ജീപ്പ് കോമ്പസ് ഉടമയായ മറ്റൊരു സെലിബ്രിറ്റി. രോഹിത് ഒരു വലിയ വാഹന പ്രേമിയാണ്, പ്രീമിയം മോട്ടോർസൈക്കിളുകളും കാറുകളും താരം ഇഷ്ടപ്പെടുന്നു. അദ്ദേഹം അടുത്തിടെയാണ് ഒരു വൈറ്റ് നിറത്തിലുള്ള ജീപ്പ് കോമ്പസ് വാങ്ങുകയും തന്റെ പുതിയ റൈഡിന്റെ ചിത്രം ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത്.

ജീപ്പിന്റെ കുട്ടി കൊമ്പൻ! കൊമ്പസ് സ്വന്തമാക്കിയ പ്രമുഖ ഇന്ത്

ഊർഫി ജാവേദ്: വിചിത്രമായ ഫാഷൻ സെൻസിന് പേരുകേട്ട സെലിബ്രിറ്റിയായ ഉർഫി ജാവേദിനും ഒരു ജീപ്പ് കോമ്പസ് ഉണ്ട്. എസ്‌യുവിയുടെ ഒരു ബ്ലൂ ഷെയ്ഡാണ് താരത്തിന്റെ കൈവശമുള്ളത്. ഊർഫി ഒരു ജീപ്പ് ഫാൻ ആണെന്ന് തോന്നുന്നു. അടുത്തിടെ കോമ്പസിന്റെ ഏഴ് സീറ്റ് പതിപ്പായ മെറിഡിയൻ എസ്‌യുവിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

ജാക്വലിൻ ഫെർണാണ്ടസ്: ഏറ്റവും അവസാനമായി, ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായ ശ്രീലങ്കൻ താരം ജാക്വലിൻ ഫെർണാണ്ടസും ഒരു ജീപ്പ് കോമ്പസ് വാങ്ങിയിട്ടുണ്ട്. നടി തനിക്കായി ഒരു ജീപ്പ് കോമ്പസ് വാങ്ങുക മാത്രമല്ല, തന്റെ മേക്കപ്പ് ആർട്ടിസ്റ്റിനായി ഒരെണ്ണം വാങ്ങി നൽകുകയും ചെയ്തു. ഇത് കൂടാതെ ജാക്വലിൻ ഫെർണാണ്ടസിന് ഒരു റേഞ്ച് റോവർ, മെർസിഡീസ് മെയ്ബാക്ക് S500 എന്നിവയുമുണ്ട്.

More from DriveSpark

Article Published On: Sunday, May 21, 2023, 15:04 [IST]
English summary
Famous indian celebrities who owns jeep compass suv details
കൂടുതല്‍... #ജീപ്പ് #jeep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X