നോ ഹേറ്റേർസ്! ഒൺലി ഫാൻസ്; ടാറ്റ നെക്സോൺ സ്വന്തമാക്കിയ പ്രമുഖ ഇന്ത്യക്കാർ
വിപണിയിൽ പലവിധ കാർ മോഡലുകൾ, പ്രത്യേകിച്ച് എസ്‌യുവികൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. ബിൽഡ് ക്വാളിറ്റിക്ക് വളരെ പേരുകേട്ടതാണ് ബ്രാൻഡ്, മുൻകാലങ്ങളിൽ നിരവധി സംഭവങ്ങൾ ഈ ക്വാളിറ്റി നിസംശയം തെളിയിച്ചിട്ടുമുണ്ട്. ടാറ്റയുടെ മോഡൽ നിരയിലെ മിന്നും താരങ്ങളിൽ ഒന്നാണ് കോംപാക്ട് എസ്‌യുവി മോഡലായ നെക്സോൺ.
മഹീന്ദ്ര XUV300, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ തുടങ്ങിയ കാറുകളോട് മത്സരിക്കുന്ന ടാറ്റ നെക്‌സോൺ നിലവിൽ പെട്രോൾ, ഡീസൽ & ഇലക്ട്രിക് പതിപ്പുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കാറുമായിരുന്നു നെക്സോൺ. അതിനാൽ തന്നെ കോംപാക്ട് എസ്‌യുവി വളരെയധികം ഫാൻബേസുണ്ട്. ടാറ്റ നെക്സോൺ സ്വന്തമാക്കിയ പ്രമുഖ ഇന്ത്യൻ വ്യക്തിത്വങ്ങൾ ആരെല്ലാം എന്ന് നമുക്ക് നോക്കാം.

രത്തൻ ടാറ്റ: യാതൊരു ആമുഖവും പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത വ്യക്തിത്വമാണ് രത്തൻ ടാറ്റ. 85 വയസ്സുകാരനായ അദ്ദേഹം ടാറ്റയുടെ നിരവധി മികവുറ്റ സംരംഭങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ്. കൂടാതെ ടാറ്റ പാസഞ്ചർ വാഹന സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ കാരണമായതും അദ്ദേഹമാണ്. ടാറ്റ സൺസിന്റെ മുൻ ചെയർമാന്റെ ഗാരേജിൽ നിരവധി കാറുകളുടെ ഒരു ശേഖരം തന്നെയുണ്ട്.
ഫെറാറി അടക്കം വിലയേറിയതും ആകർഷകവുമായ കാറുകളുടെ കൂട്ടത്തിൽ ടാറ്റ നെക്‌സോൺ കോംപാക്ട് എസ്‌യുവിയും അദ്ദേഹത്തിനുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഫൈവ്-സ്റ്റാർ റേറ്റിംഗുകൾ നേടിയതിന് ശേഷം നെക്‌സോണിന്റെ ഫാൻ ബേസ് വൻ തോതിൽ ഉയർന്നു. ബ്ലൂ ഷേഡിലുള്ള പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലാണ് രത്തൻ ടാറ്റയുടെ കൈവശമുള്ളത്. 108 bhp പവറും 260 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ പതിപ്പാണിത്.

എൻ ചന്ദ്രശേഖരൻ: 2020 -ലാണ് ടാറ്റ മോട്ടോർസ് നെക്‌സണിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ചത്. നെക്‌സോൺ ഇവി പുറത്തിറക്കിയപ്പോൾ, നിലവിലെ ടാറ്റ സൺസ് & ടാറ്റ മോട്ടോർസിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ തനിക്കായി ഒരു നെക്‌സോൺ ഇവി സ്വന്തമാക്കി. കഴിഞ്ഞ വർഷം, ഫാക്ടറിയിൽ നിന്ന് 50,000 യൂണിറ്റ് ഇവിയുടെ പ്രൊഡക്ഷൻ പൂർത്തിയാക്കിയതോടെ ടാറ്റ മോട്ടോർസ് വലിയൊരു നാഴികക്കല്ലും പിന്നിട്ടു.
ഈ അവസരത്തിൽ എൻ ചന്ദ്രശേഖരൻ തന്റെ രണ്ടാമത്തെ നെക്‌സോൺ ഇവിയുടെ ഡെലിവറി എടുക്കാൻ തീരുമാനിച്ചു. ഇത്തവണ, മൾട്ടി-മോഡ് റീജൻ, ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള കുറച്ച് അധിക സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന നെക്സോൺ ഇവി പ്രൈം മോഡലാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഒന്നിനു പകരം രണ്ട് നെക്സോൺ ഇവി എസ്‌യുവികൾ സ്വന്തമാക്കിയിട്ടുള്ള ഈ ലിസ്റ്റിലെ ഏക വ്യക്തി മിസ്റ്റർ ചന്ദ്രശേഖരനായിരിക്കും.

മന്ദിര ബേദി: ജനപ്രിയ ടിവി അവതാരകയും നടിയുമായ മന്ദിര ബേദി 2020 -ലാണ് ഒരു ടാറ്റ നെക്‌സോൺ ഇവി സ്വന്തമാക്കിയത്. നെക്‌സോൺ ഇവി വാങ്ങിയ ആദ്യ സെലിബ്രിറ്റികളിൽ ഒരാളായിരുന്നു ബേദി. ടോപ്പ് സ്പെക്ക് XZ+ വേരിയന്റാണ് താരം തെരഞ്ഞെടുത്തത്. സിംഗിൾ ചാർജിൽ 312 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചുള്ള, 129 PS മാക്സ് പവറും 245 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന നോർമൽ നെക്‌സോൺ ഇവി മോഡലാണിത്.
ശ്രീറാം നേനെ: പ്രശസ്ത നടി മാധുരി ദീക്ഷിതിന്റെ ഭർത്താവ് ശ്രീറാം നേനെ ഒരു വാഹന പ്രേമിയാണ്. പോർഷ 911 കരേര S, മെർസിഡീസ് മെയ്ബാക്ക് S 500 തുടങ്ങിയ മോഡലുകളും മറ്റ് നിരവധി കാറുകളും ദമ്പതികൾക്ക് സ്വന്തമായുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ശ്രീറാം നേനെ ഒരു ടാറ്റ നെക്‌സോൺ ഇവി വാങ്ങിയത്. എസ്‌യുവിയുടെ ഡാർക്ക് എഡിഷൻ പതിപ്പാണ് അദ്ദേഹം സവ്യന്തമാക്കിയത്. ഇവിയുടെ ഡാർക്ക് എഡിഷന്റെ വില ആരംഭിക്കുന്നത് 16.29 ലക്ഷം രൂപ മുതലാണ്.

ഉൽക ഗുപ്ത: തന്റെ ജന്മദിനത്തിൽ ഒരു പുതിയ ടാറ്റ നെക്‌സോൺ ഇവി സ്വന്തമാക്കിയ ടെലിവിഷൻ താരമാണ് ഉൽക ഗുപ്ത. നടി തന്റെ പുതിയ ഇലക്ട്രിക് കാർ ഡെലിവറി എടുക്കുന്ന വീഡിയോയും ഓൺലൈനിൽ ലഭ്യമാണ്. മറ്റു നിരവധി ഉപഭോക്താക്കളേയും പോലെ, ടീൽ ബ്ലൂ ഷെയ്‌ഡിലുള്ള നെക്‌സോൺ ഇവിയാണ് ഉൽക വാങ്ങിയത്. വീഡിയോയിൽ നിന്ന്, ഉൽക്കയും മാക്സ് അല്ലാതെ നെക്‌സോൺ ഇവി പ്രൈമാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് തോന്നുന്നു.


Click it and Unblock the Notifications








