ഒരു പാട്ടിന് 10 ലക്ഷം രൂപ! മുപ്പത്തിയൊന്നാം വയസിൽ 85 കോടിയുടെ ആസ്തി, ഗാരേജിൽ 3 കോടിയുടെ ബിഎംഡബ്ല്യു

തലക്കെട്ട് വായിക്കുമ്പോൾ നിങ്ങൾ വിചാരിക്കും ഏതെങ്കിലും മുതിർന്ന ഗായകനോ അല്ലെങ്കിൽ സംഗീത സംവിധാനയകൻ്റെയോ പ്രതിഫലമായിരിക്കും എന്ന്. എന്നാൽ അല്ല, എപി ധില്ലൺ എന്ന ഇന്തോ കനേഡിയൻ റാപ്പറിൻ്റെ ഒരു പാട്ടിൻ്റെ പ്രതിഫലമാണ് 10 ലക്ഷം രൂപ എന്നത്. മുപ്പത്തിയൊന്നൊം വയസിൽ താരത്തിന് ഇപ്പോൾ തന്നെ 86 കോടിയുടെ ആസ്തിയുണ്ട്. മജ്ഹൈൽ, ബ്രൗൺ മുണ്ടെ എന്നിവയാണ് യു.കെ, എഷ്യൻ ചാർട്ടുകളിൽ ഒന്നാമതെത്തിയത്. തുടക്കകാലത്തെ കുറിച്ച് പറഞ്ഞാൽ 2019-ൽ ഷിൻദാ കഹ്‌ലോണിനൊപ്പം ഫെയ്‌ക്ക് എന്ന സിംഗിൾ ട്രാക്കുമായാണ് ധില്ലൺ അവരുടെ സ്വന്തം സ്വതന്ത്ര ലേബൽ റൺ-അപ്പ് റെക്കോർഡ്സ് ആരംഭിച്ചത്. ഇന്ന് അദ്ദേഹം ഏറെ ആരാധകരുള ഒരു റാപ്പറായി മാറിയിരിക്കുകയാണ്.

താരം പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. കാർസ് ഫോർ യു എന്ന യുട്യൂബ് ചാനലിൽ നിന്നാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. പുത്തൻ ബിഎംഡബ്ല്യു 740i എം സ്പോർടാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പല സ്ഥലങ്ങളിലും പരിപാടികളിലും അദ്ദേഹത്തിൻ്റെ പുതിയ കാറിൽ കണ്ടിരുന്നു. ജർമൻ വാഹന നിർമാതാക്കളുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഇത്. കാറിന്റെ ടോപ്പ് വേരിയന്റായ 740i M സ്പോർട്ടാണ് താരം തെരഞ്ഞെടുത്തിരിക്കുന്നതും.

singer ap dhillon bmw 740i m sport

വാഹനത്തിൻ്റെ പേൾ വൈറ്റ് നിറമാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പോയ വർഷം ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഒരുപാട് ആഡംബര ഫീച്ചറുകൾക്കൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധകൊടുത്താണ് ഈ കാറിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈനും ചുറ്റും എൽഇഡി ലൈറ്റോടുകൂടിയ വലിയ കിഡ്‌നി ഗ്രില്ലുമാണ് സെഡാന്റെ ഭംഗി വർധിപ്പിക്കുന്നത്.

ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളും 19 ഇഞ്ച് എയ്‌റോ ബ്ലേഡ്-സ്റ്റൈൽ അലോയ് വീലുകളും ബിഎംഡബ്ല്യു 7 സീരീസിന് പുറത്തുനിന്നും ആഡംബരം നൽകുന്ന സവിശേഷതകളാണ്. ഡാർക്ക് ടാൻ നിറത്തിലുള്ള ഇൻ്റീരിയറാണ് നടിയുടെ 7 സീരീസിനുള്ളത്. ജർമൻ വാഹന നിർമാതാക്കളുടെ പുതിയ കർവ്‌ഡ് ഡിസ്പ്ലേയാണ് പ്രത്യേകത. 14.9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായും 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായും ലഭിക്കും.

singer ap dhillon bmw 740i m sport

16:9 ഇഞ്ച് ആമസോൺ ഫയർടിവി വഴി വീഡിയോ സ്ട്രീമിംഗിനായി 31.3 ഇഞ്ച് 8K സിനിമാ സ്‌ക്രീൻ, റിയർ ഡോർ പാഡുകളിലെ 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ, സോഫ്റ്റ് ക്ലോസിംഗ് ഡോറുകൾ, എൽഇഡി ലൈറ്റിംഗ് ഘടകങ്ങളുള്ള പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഗിയർ സെലക്ടർ, പരമ്പരാഗത റോട്ടറി ഐഡ്രൈവ് കൺട്രോളർ, ടച്ച് സെൻസിറ്റീവ് കൺട്രോൾ എന്നിവയുള്ള ഒരു കൺട്രോൾ പാനൽ എന്നിവയെല്ലാം എപി ധില്ലൻ്റെ പുത്തൻ ലക്ഷ്വറി കാറിലെ ഫീച്ചറുകളാണ്.

ഇത്രയും വിലക്കൂടിയ കാറായതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിലും 7 സീരീസ് കിടുവാണ്. ബി‌എം‌ഡബ്ല്യുവിന്റെ CLAR പ്ലാറ്റ്‌ഫോമിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പിലാണ് ഈ ആഡംബര സെഡാൻ പണികഴിപ്പിച്ചിരിക്കുന്നത്. 7 സീരീസിന് അഡാപ്റ്റീവ് എയർ സസ്‌പെൻഷനും ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളും സ്റ്റാൻഡേർഡായി തന്നെ ലഭിക്കുന്നുണ്ട്. ടയറിലെ വായു പൂര്‍ണമായും നഷ്ടമായാല്‍ പോലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന പ്രത്യേകതരം ടയറുകളാണ് ബിഎംഡബ്ല്യു 7 സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്.

singer ap dhillon bmw 740i m sport

3.0 ലിറ്റർ, ഇൻലൈൻ-ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു 7 സീരീസ് സെഡാന്റെ 740i M സ്‌പോർട്ട് വേരിയന്റിന് തുടിപ്പേകുന്നത്. കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഹൈബ്രിഡ് സംവിധാനവും കോർത്തിണക്കിയിരിക്കുന്ന എഞ്ചിന് 48V ഇലക്ട്രിക് മോട്ടറിന്റെ സഹായത്തോടെ 375.4 bhp പവറിൽ 520 Nm torque വരെ നിർമിക്കാനാവുമെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 17, 2024, 9:43 [IST]
English summary
Famous indo canadian rapper ap dhillon brings home new bmw 740i m sport
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X