ഭർത്താവിന് 4 ലക്ഷത്തിൻ്റെ സ്നേഹസമ്മാനം നൽകി പ്രശസ്ത യുട്യൂബർ, വൈറൽ വീഡിയോ കാണാം
കേരളത്തിലെ യുട്യൂബർമാരുടെ ഇടയിൽ തങ്ങളുടേതായ ഒരു സ്ഥാനം ഉണ്ടാക്കിയ സോഷ്യൽ മീഡിയ കപ്പിൾസ് ആണ് മനീഷും ഭാര്യ സെൻശ്രീയും. ഒരോ കുടുംബങ്ങളിൽ നടക്കുന്ന തമാശയും അത് പോലെ തന്നെ സങ്കടങ്ങളും എല്ലാം അവർ വീഡിയോയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. പലപ്പോഴും അവരുടെ വീഡിയോകൾ പലർക്കും ഒരു തിരിച്ചറിവ് കൂടിയാണ്. രണ്ട് പേർക്കും പ്രത്യേകം ഒരു ആമുഖം വേണ്ട ആവശ്യം തന്നെയില്ല. 9 മില്യൺ സബ്സ്ക്രൈബേഴ്സുമായി അവർ അവരുടെ ജൈത്രയാത്ര തുടർന്ന് കൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ദമ്പതികളുടെ പുതിയ വാഹനത്തിൻ്റെ ഡെലിവറി വീഡിയോ ആണ്. ഭർത്താവിൻ്റെ ഏറെ നാളത്തെ ആഗ്രഹമായ ബിഎംഡബ്ല്യു ബൈക്കാണ് സെൻശ്രീ സമ്മാനമായി നൽകിയിരിക്കുന്നത്.
കാലിക്കറ്റിലെ ബിഎംഡബ്ല്യുവിൻ്റെ ഷോറൂമിൽ നിന്നാണ് ദമ്പതികൾ വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. ബൈക്കിൻ്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ഓൺറോഡ് വില 4 ലക്ഷം രൂപയോളമാണ് വില. ഡിസൈനിലേക്ക് നോക്കിയാൽ മുന്നിൽ ഉയർന്ന് നിൽക്കുന്ന മഡ്ഗാർഡ്, ഷാർപ് ആയ ഫ്ലൈലൈൻ, വിൻഡ് ഷീൽഡ്, ഉയർന്ന പിൻ അസംബ്ലി എന്നിവയൊക്കെയാണ് പ്രധാന ആകർഷണം. എൽഇഡി ഹെഡ്‍ലാമ്പ് ആണ് ലഭിക്കുന്നത്. ഇൻഡിക്കേറ്ററുകൾക്കും എൽഇഡി ലൈറ്റ് തന്നെ ആണ്. ഗോൾഡൻ കളറിലുളള മുൻ സസ്പെൻഷൻ ഫോർക്ക്, 5-സ്പോക്ക് അലോയ് വീലുകൾ എന്നിവയൊക്കെ ലഭിക്കുന്നുണ്ട്.

BS VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതും പരിഷ്കരിച്ചതുമായ 313 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ ആണ് കരുത്ത് നൽകുന്നത്, 9,700 ആർപിഎമ്മിൽ 34 bhp പവറും, 7,700 ആർപിഎമ്മിൽ 28 nm ടോർക്കും ബൈക്ക് പുറപ്പെടുവിക്കുന്നുണ്ട്. മികച്ച ത്രോട്ടിൽ റെസ്പോൺസ് ലഭിക്കാൻ ഇലക്ട്രോണിക് ത്രോട്ടിൽ ഗ്രിപ് ചേർത്തിട്ടുണ്ട്. ആന്റി-ഹോപ്പിങ് ക്ലച്ച്, നാല് രീതിയിൽ ക്രമീകരിക്കാവുന്ന ക്ലച്ച്,ബ്രേക്ക് ലിവറുകളാണ് മോഡലിന്റെ മറ്റുള്ള ആകർഷണങ്ങൾ.
ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ മറ്റ് വിശേഷങ്ങൾ നോക്കിയാൽ ബ്രാൻഡിൻ്റെ ഇലക്ട്രിക് സ്കൂട്ടറാണ് ഇപ്പോൾ ട്രെൻഡ്. ബിഎംഡബ്ല്യു CE 02 എന്ന മോഡല്‍ 4.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കൂടിയ ഇരുചക്ര വാഹനങ്ങളില്‍ ഒന്നായി ബിഎംഡബ്യു CE 02 മാറി. ബിഎംഡബ്ല്യു CE 04 എന്ന മോഡലിന് ശേഷം ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഉല്‍പ്പന്ന നിരയില്‍ CE 04-ന് താഴെയാണ് CE 02 സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു ഈസി റൈഡ് സിറ്റി സ്‌കൂട്ടര്‍ തേടുന്നവരെയാണ് പ്രീമിയം ബ്രാന്‍ഡ് ലക്ഷ്യംവെക്കുന്നത്. വിദേശ വിപണികളില്‍ ഇതിനകം വില്‍പ്പനയ്ക്കെത്തിയ CE 02 തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടിവിഎസിന്റെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. കോസ്മിക് ബ്ലാക്ക്, കോസ്മിക് ബ്ലാക്ക് 2 എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു CE 02 വാങ്ങാന്‍ സാധിക്കുക.
പ്രീമിയം മോഡല്‍ ആണെങ്കിലും വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് ഈ വാഹനം വരുന്നത്. മറ്റ് ഇരുചക്രവാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച് ബോഡി പാനലുകളോട് കൂടിയ ബെയര്‍ബോണ്‍ ഡിസൈനാണ് ഇവിക്കുള്ളത്. ഇത് ഒരു ഇ-മോട്ടോര്‍ ബൈക്കോ ഇ-സ്‌കൂട്ടറോ അല്ല, മറിച്ച് ഒരു 'ഇപാര്‍ക്കൗറര്‍' ആണെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. ഒരൊറ്റ ഫ്‌ലാറ്റ് സീറ്റും ദീര്‍ഘചതുരാകൃതിയിലുള്ള ഫ്രണ്ട് എല്‍ഇഡി ഹെഡ്ലാമ്പുകളും മറ്റ് സ്‌റൈ്‌ലിംഗ് സൂചകങ്ങളില്‍ ഉള്‍പ്പെടുന്നു.

ഡ്യുവല്‍ ലൂപ്പ് സ്റ്റീല്‍ ഫ്രെയിമിലാണ് ഇവി പണികഴിപ്പിച്ചിരിക്കുന്നത്. സൈക്കിള്‍ പാര്‍ട്‌സുകള്‍ നോക്കിയാല്‍ CE 02 ഇവിയില്‍ ഒരു അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും അഡ്ജസ്റ്റബിള്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും ഉണ്ട്. 239 mm ഫ്രണ്ട് ഡിസ്‌ക്കും 220 mm റിയര്‍ ഡിസ്‌ക്കും സ്‌റ്റോപ്പിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. എബിസും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 120/80 സെക്ഷന്‍ ഫ്രണ്ട്, 150/70 സെക്ഷന്‍ റിയര്‍ ടയറുകള്‍ ഘടിപ്പിച്ച 14 ഇഞ്ച് അലോയ് വീലുകളിലാണ് സ്‌കൂട്ടര്‍ ഓടുന്നത്.
എയര്‍ കൂള്‍ഡ് സിന്‍ക്രണസ് മോട്ടോറാണ് ഇലക്ട്രിക് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 3.9kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന ഇവി ഒറ്റ ചാര്‍ജില്‍ 108 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ CE 02-ന് സാധിക്കുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു.
സ്‌കൂട്ടറിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 95 കിലോമീറ്ററാണ്. ഇത് ഹൈവേ യാത്രകള്‍ സുഖകരമാക്കും. സ്റ്റാന്‍ഡേര്‍ഡ് 0.9kW ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി 5 മണിക്കൂറും 12 മിനിറ്റും കൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാം. അതേസമയം 1.5kW യൂണിറ്റ് ഉപയോഗിക്കുമ്പോള്‍ ചാര്‍ജിംഗ് സമയം 3 മണിക്കൂറും 30 മിനിറ്റുമായി കുറയ്ക്കാന്‍ സാധിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
Source: Maneesh Vishnu/Insta


Click it and Unblock the Notifications








