ഇരുപത്തിയൊന്നാം വയസ്സിൽ സുന്ദരി സ്വന്തമാക്കിയത് ബിവൈഡി സീൽ! കേരളത്തിലെ ആദ്യ വനിത ഉടമ, വീഡിയോ വൈറൽ

ബിവൈഡി എന്ന ചൈനീസ് കമ്പനി തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ സീൽ എന്ന മോഡൽ അവതരിപ്പിച്ചതോടെ വലിയ സ്വീകരണമാണ് ഇവി വിപണിയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിലും ഈ മോഡലിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ ബിവൈഡി സീലിനെ വൈറലാക്കിയിരിക്കുന്നത് ആദ്യ വനിത ഉടമ സ്വന്തമാക്കിയതോടെയാണ്. ആരാണ് ബിവൈഡി സീലിൻ്റെ ആദ്യ വനിത ഉടമ എന്നൊരു ആകാംക്ഷ എല്ലാവർക്കും ഉണ്ടാകുമല്ലേ. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും മിഷ്‌ലാക്ക് ബ്രൈഡൽ സ്റ്റുഡിയോ ഉടമയുമായ ലക്ഷമി കമലാണ് അത്.സെലിബ്രിറ്റികളുടെ ഇഷ്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ലക്ഷമി. കൊച്ചിയിലെ ഇവിഎം ബിവൈഡി ഷോറൂമിൽ നിന്നാണ് ലക്ഷമി തൻ്റെ സീൽ സ്വന്തമാക്കിയത്.

ബിവൈഡി സീലിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ബ്രാൻഡിന്റെ ഓഷ്യൻ ഇൻസ്പയർഡ് ഡിസൈൻ ശൈലിയുമായി കഴിയുന്നത്ര സുഗമമായി എയർ കീറി മുറിച്ച് സഞ്ചരിക്കാനാണ് BYD സീൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലോംഗ് വീൽബേസ് ബിഎംഡബ്ല്യു 3 സീരീസിൻ്റെ അതേ നീളമായ 4,800 mm നീളമുള്ള ഈ സെഡാന് വെറും 0.219 കോഫിഫിഷ്യൻ്റ് ഡ്രാഗാണ് ഉള്ളത് എന്നത് ശ്രദ്ധേയമാണ്, ഇത് നിലവിൽ ലോകത്ത് വിൽക്കുന്ന ഏതൊരു ഇലക്ട്രിക് കാറുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും മികച്ചതാണ്.

മുൻവശത്ത്, BYD സീൽ വളരെ ജനപ്രിയമായ സ്പ്ലിറ്റ് ലൈറ്റിംഗ് സജ്ജീകരണമാണ് അവതരിപ്പിക്കുന്നത്. ബോണറ്റിന് അടുത്തായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകൾ കാണുമ്പോൾ, സമുദ്രത്തിലെ അലകളെ പ്രതിനിധീകരിക്കുന്നതായി തോന്നാം. കൂടാതെ എൽഇഡി DRL -കൾ ഫ്രണ്ട് ബമ്പറിൽ താഴെയായി കാണപ്പെടുന്നു. ചാർജറും ചാർജിംഗ് കേബിളുകളും വളരെ എളുപ്പത്തിൽ സൂക്ഷിക്കാൻ പര്യാപ്തമായ 50 -ലിറ്റർ ഫ്രങ്ക് ഇതിന് ലഭിക്കുന്നു, വാഹനത്തിന്റെ സ്കൾപ്റ്റഡ് ബോണറ്റിന് താഴെയാണിത്.

BYD സീലിൻ്റെ എക്സ്റ്റീരിയറിൻ്റെ മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ കൂപ്പെ പോലെയുള്ള ഗ്ലാസ് റൂഫ് കാണാം, ചൂട് അകറ്റി നിർത്താൻ ഇതിന് വളരെ മികച്ച ടിന്റ് ലഭിക്കുന്നു. കൂടാതെ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, സീലിന്റെ വശക്കാഴ്ച്ചയെ മനോഹരമാക്കുന്ന 19 ഇഞ്ച് എയ്‌റോ വീലുകൾ എന്നിവ ഉൾപ്പെടുന്നു. സീലിൻ്റെ ഇൻ്റീരിയറിൻ്റെ ഏറ്റവും വലിയ ആകർഷണം എന്നത്, ഡാഷിൻ്റെ മധ്യഭാഗത്ത് ആധിപത്യം പുലർത്തുന്ന കൂറ്റൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീനാണ്.

15.6 ഇഞ്ച് സ്‌ക്രീനിന് ലാൻഡ്‌സ്‌കേപ്പിൽ നിന്ന് പോർട്രെയിറ്റ് മോഡിലേക്ക് പൊസിഷൻ മാറാൻ കഴിയും എന്നതും ശ്രദ്ധേയമാണ്, ഇത് മൊത്തത്തിൽ ഉപയോഗിക്കാൻ വളരെ എളുപ്പമുള്ളതും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ സപ്പോർട്ട് ചെയ്യുന്നതുമാണ്. ഇൻഫോടെയിൻമെൻ്റ് യൂണിറ്റിൻ്റെ വലിപ്പം വളരെ മികച്ചതാണ് എങ്കിലും, എയർ കണ്ടീഷനിംഗ് സിസ്റ്റത്തിനായുള്ള കൺട്രോളുകൾ ഉൾപ്പെടെയുള്ള മിക്ക നിയന്ത്രണങ്ങളും മെനുകളുടെയും ഉപ-മെനുകളുടെയും ഇടയിലായിട്ടാണ് BYD പ്ലേസ് ചെയ്തിരിക്കുന്നത്.

മറ്റൊരു 10.25 ഇഞ്ച് ഡിസ്‌പ്ലേ കൂടി വാഹനത്തിലുണ്ട്, സീലിൻ്റെ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത്, യാത്രയിൽ ഒരു ഇവി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിശദാംശങ്ങളും ഈ ഡിസ്പ്ലേ നൽകുന്നു. അതുകൂടാതെ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഒരു 360 -ഡിഗ്രി ക്യാമറ, ഡൈനോഡിയോ ട്യൂൺ ചെയ്‌ത പ്രീമിയം ഓഡിയോ സിസ്റ്റം, രണ്ട് വയർലെസ് ഫോൺ ചാർജിംഗ് പാഡുകൾ, ചാർജ് ചെയ്യുന്നതിനായി ഒന്നിലധികം USB A, C പോർട്ടുകൾ എന്നിവയും വാഹനത്തിനുള്ളിൽ നമുക്ക് കാണാം.

ഇലക്ട്രിക് സെഡാന്റെ ഫ്രണ്ട് സീറ്റുകൾ വെന്റിലേറ്റഡും ഹീറ്റഡുമാണ്, യാത്രയിൽ സുഖകരവും സൗകര്യപ്രദവുമായ ഒരു പ്ലേസ് ഇവ വാഗ്ദാനം ചെയ്യുന്നു. പിന്നിലെ സീറ്റുകളും വളരെ കംഫർട്ടബിളാണ്. ധാരാളം ലെഗ്‌റൂം ഇതിനുണ്ട്, മികച്ച അണ്ടർ തൈ സപ്പോർട്ടും, മാന്യമായ ലെഗ് റൂമും ഇതിനുണ്ട്. വലിയ സീറ്റും അതിൻ്റെ ചരിഞ്ഞ ബാക്ക്‌റെസ്റ്റും ഏത് യാത്രയും ആസ്വാദ്യകരമാക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 23, 2024, 20:01 [IST]
English summary
Famous makeup artist lakshmi kamal bring home new byd seal video goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X