ഗിവ് എവേകളുടെ രാജകുമാരന് പിറന്നാൾ സമ്മാനം കിട്ടിയ കാർ കണ്ടോ; പക്ഷേ ഒരു ട്വിസ്റ്റുണ്ടേ
ഗിവ് എവേ എന്ന വാക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അത് ട്രെൻഡാക്കിയതാരാണെന്ന് ചോദിച്ചാൽ അതിൻ്റെ ഉത്തരം ജോജി തമ്പിയെന്നാണ്. ജോജി തമ്പിയെ അറിയാത്ത ഒരു വണ്ടിപ്രാന്തനും കേരളത്തിലുണ്ടാവില്ല. ഒരു കാർ ഗിവ് എവേ കിട്ടുക എന്ന് പറഞ്ഞാൽ അതൊരു ചെറിയ കാര്യമല്ല. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ വാഹനപ്രേമികളുടെ പല പ്രിയപ്പെട്ട മോഡലുകളും ജോജി തൻ്റെ ഗിവ് എവേയിലൂടെ നൽകിയിട്ടുണ്ട്. വെറുമൊരു വാഹനപ്രേമിയെന്ന ലേബലിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരാളല്ല ജോജി. പല ജീവകാരുണ്യപ്രവർത്തനങ്ങളും മുൻകൈ എടുത്ത് നടത്തുന്ന ഒരു മനുഷ്യസ്നേഹി കൂടിയാണ് ഇദ്ദേഹം എന്ന് പറയാതെ വയ്യ.
ജോജിയുടെ ഏതൊരു വീഡിയോയും ലക്ഷ കണക്കിനാളുകളാണ് കാണുന്നത്. അദ്ദേഹത്തിൻ്റെ ജന്മദിനത്തോടനുബന്ധിച്ചുളള ഒരു വീഡിയോ തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജന്മദിനത്തിൽ തനിക്ക് ലഭിച്ച ലക്ഷങ്ങൾ വിലയുള്ള ഒരു സമ്മാനമാണ് കാണിക്കുന്നത്. അത് മറ്റൊന്നുമല്ല ഒരു ഫോർഡ് എൻഡവർ കാറാണ്. ഒരു വണ്ടിപ്രാന്തനെ സംബന്ധിച്ചിടത്തോളം തൻ്റെ ജന്മദിനത്തിൽ താൻ ഏറെ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ഒരു കാർ കിട്ടുക എന്ന് പറഞ്ഞാൽ അതിൽ പരം സന്തോഷം വേറെയുണ്ടോ.

eazy_way_cars എന്ന പ്രശസ്ത പ്രീ ഓൺഡ് കാർ ഡീലർഷിപ്പിൽ നിന്നാണ് വാഹനം ലഭിച്ചത്. തലക്കെട്ടിൽ സൂചിപ്പിച്ച ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ ഇത് ജോജി തമ്പി സ്വയം സമ്മാനിച്ച വാഹനമാണ്. ജോജിയുടെ എല്ലാ വീഡിയോയിലും ഒരു ട്വിസ്റ്റ് ഒളിപ്പിക്കാറുണ്ടല്ലോ. തൻ്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഫോർഡ് എൻഡവർ എന്ന വാഹനം സ്വന്തമാക്കുക എന്ന് വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. ജോജിക്ക് ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റേയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.
2003-ൽ പുറത്തിറങ്ങിയ ഒന്നാം തലമുറ ഫോർഡ് എൻഡവർ സൃഷ്ടിച്ച കോളിളക്കമൊന്നും മറികടക്കാൻ ഒരു വാഹനത്തിനു സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഭീമാകാരമായ അളവുകളും കമാൻഡിംഗ് ലുക്കുകളുമുള്ളതിനാൽ, എൻഡവർ തികച്ചും ഒരു അമേരിക്കൻ ക്ലാസായിരുന്നു. ഫോർഡിന്റെ ക്ലാസിക് എസ്‌യുവി പാരമ്പര്യത്തിന്റെ നിഴലായതിനാൽ, എൻഡവർ ഇന്ത്യയിൽ ഒരു വിജയമായിരുന്നു.
ഫോർഡ് രാജ്യം വിടുന്നതിന് മുൻപ് തന്നെ മുഖം മിനുക്കിയെത്തി എൻഡവർ എല്ലാ വാഹനപ്രേമികളുടേയും മനം കവർന്നിരുന്നു. ഫോർഡ് തിരിച്ചു വരവിൻ്റെ പാതയിലാണ് എന്നുള്ള വാർത്തകൾ പുറത്ത് വരുന്നുണ്ട്. ചെന്നൈ പ്ലാന്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വിൽക്കാനുള്ള കരാർ അവസാനിപ്പിക്കാൻ ഫോർഡ് തീരുമാനിച്ചതോടെ തിരിച്ചുവരവിനുള്ള സാധ്യത ശരിവെക്കുകയും ചെയ്‌തിരുന്നു. പക്ഷേ ഇന്ത്യയിൽ പ്രാദേശികമായി വണ്ടികൾ നിർമിക്കാൻ അമേരിക്കൻ ബ്രാൻഡിന് ഉദ്ദേശമൊന്നുമില്ല.
പകരം സമ്പുർണ ഇറക്കുമതിയായി ചില മോഡലുകൾ കൊണ്ടുവരാനാണ് ഫോർഡ് ശ്രമിക്കുന്നത്. ഇതിൽ ഏറ്റവും പ്രതീക്ഷയോടെ ആളുകൾ കാത്തിരിക്കുന്നത് എൻഡവറിനെയാണ്. ശക്തനായ എതിരാളികളില്ലാതെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ അപരാജിതനായി കുതിക്കുന്ന ടൊയോട്ട ഫോർച്യൂണറിന്റെ അന്തകനായി വീണ്ടും എൻഡവർ എത്തുമ്പോൾ സംഗതി കളറാവുമെന്ന് ഉറപ്പാണ്.

എൻഡവർ എന്ന പേരിന് പകരം ആഗോളതലത്തിൽ അറിയപ്പെടുന്ന എവറസ്റ്റ് എന്ന പേരിൽ തന്നെയാവും എസ്‌യുവിയുടെ വരവ്. മുമ്പ് എവറസ്റ്റ് മറ്റൊരു സ്ഥാപനം ട്രേഡ് മാർക്ക് ചെയ്തതിനാലാണ് കമ്പനിക്ക് ഉപയോഗിക്കാൻ സാധിക്കാതെ പോയിരുന്നത്. തുടക്കത്തിൽ ഇറക്കുമതിയായാവും (കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ്) പുറത്തിറങ്ങുകയെങ്കിലും കാര്യമായ ഡിമാന്റ് ഉണ്ടെങ്കിൽ ഭാവിയിൽ എവറസ്റ്റ് (Everest) ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കാനും ഫോർഡിന് ഉദ്ദേശമുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
Video Credits: https://www.instagram.com/joji_thampi/


Click it and Unblock the Notifications








