കോടികൾ വിലയുളള കാറുകൾ സമ്മാനിക്കുന്നതാണ് ഹോബി; പ്രശസ്ത ഗായകൻ മാനേജർക്ക് നൽകിയത് കണ്ടോ
സുഹൃത്തിനോ അല്ലെങ്കിൽ തൻ്റെ ജോലിക്കാർക്ക് ഒരു സമ്മാനം കൊടുക്കാൻ കാണിക്കുന്ന പ്രവർത്തി ഒട്ടും ചെറുതാക്കി കാണാൻ സാധിക്കില്ല. അത്തരത്തിൽ ഒരു ലാൻഡ് റോവർ ഡിഫൻഡർ സമ്മാനം കൊടുത്താലോ. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഓഫ്‌റോഡര്‍ എസ്‌യുവികളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍. ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ കാറുകളിലൊന്നാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. പിവി പ്രോ കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ക്ലിയര്‍സൈറ്റ് റിയര്‍ വ്യൂ മിറര്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫംഗ്ഷനുകള്‍ എന്നിവയ്ക്കൊപ്പം വലിയ 11.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ എന്നിവ ആകര്‍ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
മികച്ച നിലവാരമുള്ള മെറ്റീരിയലുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ മൂന്ന് ബോഡി സ്റ്റൈലുകളില്‍ ലഭ്യമാണ്. 90 (ഷോര്‍ട്ട് വീല്‍ബേസ്), 110 (സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്), 130 (ലോംഗ് വീല്‍ബേസ്) എന്നിവയാണവ. അപ്പോൾ വിഷയത്തിലേക്ക് വന്നാൽ പ്രശസ്ത പഞ്ചാബി ഗായകനായ മിക്ക സിങ്ങ് തൻ്റെ സുഹൃത്തുക്കളേയും ജോലിക്കാരേയും പല തരം സമ്മാനങ്ങൾ നൽകി ഞെട്ടിക്കാറുണ്ട്. അത്തരത്തിൽ തൻ്റെ മാനേജർക്ക് ഒരു ഡിഫൻഡർ സമ്മാനിച്ചിരിക്കുകയാണ്.

യുട്യൂബിൽ കാർസ് ഫോർ യു എന്ന ചാനലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഡിഫെന്‍ഡര്‍ വാങ്ങാന്‍ സാധിക്കും. 518 bhp പവറും 625 Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് എഞ്ചിനാണ് ഒന്നാമത്തേത്. രണ്ടാമത്തെ 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 മില്‍ 626 bhp പവറും 750 Nm ടോര്‍ക്കും വികസിപ്പിക്കുന്നു.
3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 650 Nm ടോര്‍ക്കും നല്‍കുന്നു. അവസാനത്തെ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിന്‍ 296 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. നാല് വീലുകളിലേക്കും പവര്‍ അയക്കുന്ന ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ഈ എഞ്ചിനുകള്‍ ഇണചേര്‍ത്തിരിക്കുന്നത്.
ഇന്ത്യയില്‍ ഈ മോഡലിന്റെ പ്രാരംഭ വില 97 ലക്ഷം രൂപയാണ്. ടോപ് സ്‌പെക്ക് വേരിയന്റിന് 2.30 കോടി രൂപയാണ് വില. എക്സ്-ഷോറൂം വിലകളാണിത്. ബ്രിട്ടീഷ് ബ്രാന്‍ഡ് ഇപ്പോള്‍ 2025 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ പുറത്തിറക്കിയിട്ടുണ്ട്. പഴയ ടര്‍ബോര്‍ഡ് പെട്രോള്‍, ഡീസല്‍ യൂണിറ്റുകള്‍ കൂടാതെ പുതിയ V8 എഞ്ചിന്‍ നല്‍കുന്ന 2025 ഡിഫെന്‍ഡര്‍ 1.39 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
മോഡലിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിനേക്കാള്‍ ഏകദേശം 35 ലക്ഷം രൂപ കൂടുതലാണ് എസ്‌യുവിയുടെ പുതിയ V8 വേരിയന്റുകളുടെ വില. .പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന അപ്ഡേറ്റുകള്‍ ഡിഫന്‍ഡര്‍ എസ്‌യുവിയുടെ എക്സ്-ഡൈനാമിക്, HSI, X ട്രിമ്മുകളില്‍ ലഭ്യമാകും.MY25 മോഡല്‍ അപ്ഡേറ്റിന്റെ ഏറ്റവും വലിയ മാറ്റം ഒരു പുതിയ V8 എഞ്ചിന്‍ കൂട്ടിച്ചേര്‍ക്കലാണ്.

ഇന്ത്യയിലെ ഡിഫെന്‍ഡര്‍ നിരയിലെ ഏറ്റവും ശക്തമായ 4.4 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് ടോപ് സ്‌പെക് ഒക്ട വേവരിയന്റില്‍ വരുന്നത്. 626 bhp പവറും 750 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പുതിയ ഡിഫന്‍ഡര്‍ ഇപ്പോള്‍ ടെറൈന്‍ റെസ്പോണ്‍സ്, കോണ്‍ഫിഗര്‍ ചെയ്യാവുന്ന ടെറൈന്‍ റെസ്പോണ്‍സ് ഫീച്ചറുകളോടെയാണ് വരുന്നത്. മെച്ചപ്പെട്ട റൈഡ് നിലവാരത്തിനായി ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷനും അഡാപ്റ്റീവ് ഡൈനാമിക്‌സും ഇത് വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








