മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ; സോഷ്യൽ മീഡിയയിലെ സന്തൂർ ഡാഡി മകന് സമ്മാനിച്ചത് പ്രീമിയം ഹാച്ച്ബാക്ക്
മലയാളക്കരയെ മാത്രമല്ല മാപ്പിളപ്പാട്ടുകളെ ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയുടേയും പ്രിയപ്പെട്ട പാട്ടുകാരനാണ് കൊല്ലം ഷാഫി. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ശ്രദ്ധേയനായ ഗായകനാണ് അദ്ദേഹം സ്റ്റാർ മാജിക്കിലൂടെ തനിക്ക് അഭിനയവും തമാശയും വഴങ്ങുമെന്ന് പ്രേക്ഷകരെ കാണിച്ചുകൊടുത്തു. സോഷ്യല്‍മീഡിയയില്‍ സജീവമായ ഷാഫി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറുന്നുണ്ട്. അത്തരത്തിൽ താരം തൻ്റെ മകന് ഒരു സമ്മാനം കൊടുത്തതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സന്തൂർ ഡാഡി എന്നാണ് സോഷ്യൽ മീഡിയയിൽ താരത്തിനെ സമൂഹമാധ്യമങ്ങളിൽ വിളിക്കുന്നത്. താരം തൻ്റെ മകന് മാരുതി സുസുക്കി ഫ്രോങ്ക്സ് ആണ് നൽകിയിരിക്കുന്നത്.
ബ്ലു നിറത്തിലുള്ള ഫ്രോങ്ക്സാണ് വാങ്ങി നൽകിയിരിക്കുന്നത്. 7.54 ലക്ഷം മുതൽ 13.06 ലക്ഷം രൂപ വരെ വില വരുന്ന മാരുതിയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ ഏത് വേരിയന്റാണ് മകന് സമ്മാനമായി നൽകിയിരിക്കുന്നതെന്ന് വ്യക്തമല്ല. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും കമാൻഡിംഗ് ലുക്കും താരതമ്യേന കുറഞ്ഞ വിലയുമെല്ലാമുള്ള ഫ്രോങ്ക്‌സ് നിലവിൽ എല്ലാവർക്കും ഒരേപോലെ ഇഷ്‌ടമുള്ള കാറാണ്. ഗ്രാൻഡ് വിറ്റാരയുടേതു പോലെയുള്ള മുൻവശവും ഫ്രണ്ട് ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന ആകർഷണം.

അതോടൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ തുടങ്ങിയ ഡിസൈൻ ഹൈലൈറ്റുകളും മാരുതി ഫ്രോങ്ക്‌സിന്റെ എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നവയാണ്. എക്സ്റ്റീരിയർ പോലെ തന്നെ അടിപൊളിയാക്കിയാണ് ഇൻ്റീരിയറും ലഭിക്കുന്നത്.
9 ഇഞ്ച് സ്മാർട്ട്പ്ലേ പ്ലോ പ്ലസ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, കീലെസ് എൻട്രി, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, റിയർ ഡിഫോഗർ തുടങ്ങിയ ഫീച്ചറുകളെല്ലാം മാരുതി സുസുക്കിയുടെ കൂപ്പെ സ്റ്റൈൽ എസ്‌യുവിയായ ഫ്രോങ്ക്‌സിൽ ഒരുക്കിയിട്ടുണ്ട്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഓപ്ഷനുകളാണ് മാരുതി ഫ്രോങ്ക്‌സിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ ആദ്യത്തെ NA എഞ്ചിന് 88 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ബൂസ്റ്റർജെറ്റ് എഞ്ചിൻ 99 bhp പവറിൽ പരമാവധി 147.6 Nm torque വരെയാണ് നൽകുക.
5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ടർബോ-പെട്രോളിൽ ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം സിഎൻജി ഓപ്ഷനിലും മാരുതി ഫ്രോങ്ക്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ പെർഫോമൻസിൽ പിന്നിലാണെങ്കിലും ഇന്ധനക്ഷമതയിൽ പുലിയാണ് കേട്ടോ. കിലോഗ്രാമിന് 28.51 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

മാരുതി സുസുക്കിയുടെ ഹാർട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന ഫ്രോങ്ക്‌സ് സേഫ്റ്റിയിലും മിടുക്കനായത് കൊണ്ടായിരിക്കാം മകന് സമ്മാനിക്കാൻ ഈ മോഡൽ തന്നെ കാരം തെരഞ്ഞെടുത്തത്. 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, തുടങ്ങിയ സുരക്ഷാ സന്നാഹങ്ങളുമായാണ് ഫ്രോങ്ക്സ് വിപണിയിൽ എത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








