സോഷ്യൽ മീഡിയ 'കപ്പിൾസ്' സ്വന്തമാക്കിയത് 29 ലക്ഷം രൂപയുടെ പ്രീമിയം എസ്‌യുവി, വൈറൽ വീഡിയോ കാണാം

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുളളവർക്ക് വളരെ സുപരിചിതമായ പേരാണ് ശീതൾ എൽസ. അഭിനയമോഹം ഉളളിൽ കൊണ്ടു നടന്ന ശീതളിനെ യുട്യൂബിൻ്റേയും റീൽസുകളുടേയും സാധ്യത പറഞ്ഞു കൊടുക്കുന്നത് വിനുവാണ്. ഒരു പുരുഷൻ്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാകുമെന്നാണല്ലോ, എന്നാൽ ഇവിടെ തിരിച്ചാണ് സംഭവിച്ചത്. ശീതളിൻ്റെ ഉളളിലെ അഭിനയമോഹത്തിന് എല്ലാ സഹായവും പിന്തുണയും നൽകി വിനു ശീതളിൻ്റെ ജീവിതത്തിലേക്ക് കടന്ന് വരികയും ചെയ്തു. അങ്ങനെ അവ യുട്യൂബിൽ ചെറിയ ചെറിയ വീഡിയോകൾ പോസ്റ്റ് ചെയ്ത് തുടങ്ങി. വളരെ ചെറിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിലേക്ക് അവർ കയറി കൂടി.

ശീതളിൻ്റേയും വിനുവിൻ്റേയും വീഡിയോകൾക്ക് വ്യുസും ലൈക്കുകളും കുമിഞ്ഞു കൂടി. 46 മില്യൺ കാഴ്ച്ചക്കാരുളള വീഡിയോകൾ വരെ ഉണ്ട്. ശീതളിൻ്റേയും വിനുവിൻ്റേയും ജീവിതത്തിലേക്ക് കടന്ന് വന്ന ഏറ്റവും വലിയ സന്തോഷമാണ് അവരുടെ കുഞ്ഞ് വിതേയ്ൻ. ഇവരുടെ മൂന്ന് പേരുടേയും ഇടയിലേക്ക് മറ്റൊരു വലിയ സന്തോഷം കൂടി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവിയായ XUV 7OO ആണ്. ഡെലിവറി വീഡിയോ ശീതൾ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

29

XUV700 എസ്‌യുവിയുടെ എക്സ്ഷോറൂം വില നിലവിൽ 13.99 ലക്ഷം രൂപ മുതൽ 26.04 ലക്ഷം രൂപ വരെയാണ് വരുന്നത്. മഹീന്ദ്രയുടെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായി ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2021 ഓഗസ്റ്റ് 14-നാണ്. ഈ ബജറ്റിൽ ഏതൊരു വലിയ കുടുംബത്തിനും അനുയോജ്യമായ ഇത്രയും സ്റ്റൈലിഷായ പ്രീമിയം എസ്‌യുവി ഇന്ത്യൻ വാഹന വിപണിയിൽ വേറെ വാങ്ങാൻ കിട്ടില്ലെന്നതാണ് സത്യം.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വണ്ടി വാങ്ങാനും പറ്റും. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് തെരഞ്ഞെടുക്കാനാവുക. അഞ്ച് അല്ലെങ്കിൽ ഏഴ് സീറ്റർ ഓപ്ഷനിൽ മഹീന്ദ്ര XUV700 സ്വന്തമാക്കാനാവും. തെരഞ്ഞെടുക്കാൻ വാഹനത്തിന് മൊത്തത്തിൽ 44 വേരിയൻ്റുകളാണുളളത്.

29

എസ്‌യുവിയുടെ ഡീസല്‍ വേരിയന്റില്‍ ഒരു ഓള്‍-വീല്‍-ഡ്രൈവ് ഓപ്ഷന്‍ ഉള്‍പ്പെടുന്നു. ഇത് വൈവിധ്യമാര്‍ന്ന ഡ്രെവിംഗ് അനുഭവം സമ്മാനിക്കും.പുതിയ മഹീന്ദ്ര എസ്‌യുവികളെ പോലെ ഫീച്ചറുകളുടെ കാര്യത്തിലും XUV700 നിരാശപ്പെടുത്തില്ല. റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ സ്പോയിലര്‍, ഫോളോ-മീ-ഹോം ഹെഡ്ലൈറ്റുകള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, ഡോര്‍, ബൂട്ട്-ലിഡ് അണ്‍ലോക്ക് ഫംഗ്ഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ടോപ്പ്-സ്‌പെക്ക് മോഡലില്‍ ഒരു സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മഹീന്ദ്ര ഈ കാറില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സജ്ജീകരിച്ചിട്ടുണ്ട്. ADAS ഫീച്ചറുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയ കാര്‍ മോഡല്‍ കൂടിയാണ് XUV700.

29

ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടുന്ന ADAS സ്യൂട്ടാണ് എസ്‌യുവിയില്‍ വരുന്നത്. ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, 360 ഡിഗ്രി വ്യൂ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന വാഹനം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.

5-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ കാര്‍ വാങ്ങാവുന്നതാണ്. ഫാമിലി കാര്‍ അന്വേഷിക്കുന്നവര്‍ക്കും സ്‌റ്റൈലിഷും ശക്തവുമായ എസ്‌യുവിക്കായി തിരയുന്നവര്‍ക്കും അനുയോജ്യമായ ചോയ്‌സാണ് മഹീന്ദ്ര XUV700. ലോഞ്ച് ചെയ്ത് മൂന്ന് വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയില്‍ 200,000 യൂണിറ്റുകള്‍ കടന്നതിന്റെ നേട്ടം അതിന്റെ ജനപ്രീതിയുടെയും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മൂല്യത്തിന്റെയും തെളിവാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

INSTAGRAM PROFILE : https://www.instagram.com/sheethal_elzha/reels/

More from DriveSpark

Article Published On: Friday, November 22, 2024, 17:21 [IST]
English summary
Famous social media couples in kerala brings home new mahindra 700 video goes viral
കൂടുതല്‍... #auto news #2016 indian auto expo #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X