കുടുംബത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റ് 'ടിടി ഫാമിലി'! ഹേറ്റേഴ്സിനുള്ള ചുട്ട മറുപടി

ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പരിചിതമായ ഒരു പേരാണ് 'ടിടി ഫാമിലി' (_tt_family_). യൂട്യൂബില്‍ മൂന്ന് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുമുള്ള ഇന്‍ഫ്ലുവന്‍സേഴ്സാണ് (Social Media Influencer) ഇവര്‍. ഷെമി, ഷെഫി എന്ന് വിളിക്കുന്ന ദമ്പതികള്‍ പങ്കുവെക്കുന്ന ഷോര്‍ട് വീഡിയോസും റീല്‍സും പലപ്പോഴും വൈറലായി മാറാറുണ്ട്. എന്നാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലെ കടുത്ത സൈബര്‍ ബുള്ളിയിങ്ങിന് വിധേയരാകുമ്പോഴും നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് നീങ്ങുന്ന ഈ കുടുംബം ഒരു മാതൃക തന്നെയാണ്.

മുതിര്‍ന്ന സ്ത്രീയെ വിവാഹം ചെയ്യുന്നത് ലോകമെമ്പാടും തികച്ചും സാധാരണ സംഗതിയായിട്ടും സംസ്‌കാര സമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ ഇടുങ്ങിയ ചിന്താഗതി തുറന്ന് കാണിക്കുന്നതായിരുന്നു ഇവരുടെ കമന്റ് ബോക്സില്‍ കാണുന്ന അഭിപ്രായ പ്രകടനങ്ങള്‍. പല കളിയാക്കലുകള്‍ നേരിട്ടെങ്കിലും അതൊന്നും തങ്ങളെ ഒട്ടും ബാധിക്കുന്നില്ലെന്ന് തെളിയിച്ച് കൊണ്ടാണ് ഇവരുടെ പ്രയാണം. സോഷ്യല്‍ മീഡിയയിലെ വീഡിയോസില്‍ നിന്നും കൊളാബുകളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പുറമെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ ഇവര്‍ ഒരു വസ്ത്രാലയം നടത്തിപ്പോരുന്നു.

tt family maruti car

ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റ സന്തോഷം അറിയിച്ചിരിക്കുകയാണ് ടിടി ഫാമിലി. മറ്റൊന്നുമല്ല പുതുതായി ഒരു കാര്‍ വാങ്ങിയ വിവരമാണ് ഷെമിയും ഷെഫിയും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ തങ്ങളുടെ ഫോളോവേഴ്സിനെ അറിയിച്ചത്. മകള്‍ക്കും കുടുംബത്തിനുമൊപ്പം മാരുതി ഡീലര്‍ഷിപ്പില്‍ എത്തിയാണ് ഇരുവരും കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. മാരുതി സുസുക്കിയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് കുടുംബം വാങ്ങിയിരിക്കുന്നത്.

ബലേനോയുടെ ടോപ് സ്‌പെക് വേരിയന്റാണ് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. നിലവില്‍ 6.66 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ബലേനോയുടെ പ്രാരംഭ വില. അതേ സമയം ടോപ് വേരിയന്റിന് 9.88 ലക്ഷം രൂപയാണ് വില. എക്‌സ് ഷോറൂം വിലകളാണിത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച ഈ പോസ്റ്റിന് ഈ ലേഖനം എഴുതുന്നത് വരെ രണ്ടര ലക്ഷത്തിലേറെ പേര്‍ ലൈക്ക് അടിച്ചിട്ടുണ്ട്.

tt family maruti car

പുത്തന്‍ കാര്‍ വാങ്ങിയ കപ്പിള്‍സിന് ഒത്തിരി പേര്‍ ആശംസകള്‍ അറിയിക്കുമ്പോള്‍ തന്നെ ഹേറ്റേഴസ്സിന്റെ കളിയാക്കലുകള്‍ക്കും കുറവില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനോ. പ്രീമിയം ഹാച്ച്ബാക്ക് കാറാണിത്. മാരുതി സുസുക്കി ബലേനോ ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായ് i20, ടാറ്റ ആള്‍ട്രോസ് എന്നിവരോടാണ് മത്സരിക്കുന്നത്. മാരുതി ബലേനോയ്ക്ക് 3995 mm നീളവും 1745 mm വീതിയും 1510 mm ഉയരവുമുണ്ട്.

2520 mm വീല്‍ബേസില്‍ ഇരിക്കുന്ന ഇതിന് 339 ലിറ്റര്‍ ബൂട്ട് സ്പേസ് ലഭിക്കുന്നു. മാരുതി സുസുക്കി ബലേനോ പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് ഓപ്ഷനലായി ബലേനോയില്‍ ലഭിക്കും.

tt family maruti car

സ്റ്റാന്‍ഡേര്‍ഡില്‍ 88 bhp പവറും 113 Nm ടോര്‍ക്കും സിഎന്‍ജി മോഡില്‍ 76 bhp പവറും 98.5 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം ഹാച്ച്ബാക്കിന് 5 സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റുകള്‍ ലഭിക്കുന്നു.

എന്നിരുന്നാലും, സിഎന്‍ജി വേരിയന്റുകള്‍ ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. മാരുതി സുസുക്കി ബലേനോയുടെ പെട്രോള്‍/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 22.94 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ബലേനോയുടെ സിഎന്‍ജി/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് റിപ്പോര്‍ട്ട്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്. ഉയര്‍ന്ന മൈലേജുള്ള പ്രീമിയം ഹാച്ച്ബാക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി ബലേനോ മികച്ച ഓപ്ഷനാണ്.

More from DriveSpark

Article Published On: Saturday, June 29, 2024, 17:09 [IST]
English summary
Famous social media influencer couple tt family bring home new maruti baleno
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X