അറിയാത്ത പിളള ചൊറിയുമ്പോൾ അറിയും! ഡ്രൈവിങ്ങിനിടെ ലൈവ് സ്ട്രീമിങ്ങ്, 1.50 കോടിയുടെ സൂപ്പർകാർ തവിടുപൊടി
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, അപ്പോഴാണ് ഡ്രൈവിങ്ങിനിടെ ലൈവ് സട്രീമിങ്ങ് ചെയ്യുന്നത്. പ്രശസ്ത യുട്യൂബറായ ജാക്കി ഡോഹർട്ടി വാഹനമോടിക്കുന്നതിനിടയിൽ ലൈവ് സ്ട്രീമിങ്ങ് നടത്തുകയും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്. ഫ്‌ളോറിഡയിലെ മിയാമിയില്‍ ശക്തമായ മഴയത്ത് വാഹനമോടിക്കുന്നതിനിടെ ഡൊഹാര്‍ട്ടി ഫോണില്‍ നോക്കുകയും വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലുടെ തെന്നി പോയി ഗാര്‍ഡ് റെയിലില്‍ ഇടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ക്യാമറമാന്‍ മൈക്കളിൻ്റെ മുഖത്ത് പരിക്കുകളേറ്റെങ്കിലും രക്ഷപ്പെട്ടു. ഡൊഹാര്‍ട്ടിയ്ക്ക് കാര്യമായ പരിക്കുകളില്ല. കാറില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും ഇരുവരും വീഡിയോ ചിത്രീകരണം തുടര്‍ന്നു പരിക്കേറ്റ മൈക്കലിനോട് വീഡിയോ എടുക്കുന്നത് തുടരാന്‍ നിര്‍ദേശിക്കുന്നത് കാണാം. ഈ സംഭവത്തിന് പിന്നാലെ ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ കിക്ക് ഡോഹാര്‍ട്ടിയെ വിലക്കിയെന്നാണ് റിപ്പോർട്ടുകൾ. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനുള്ള നിയമനടപടികളും നേരിടേണ്ടി വന്നേക്കും.

ഇനി ജാക്കിയുടെ വാഹനത്തിലേക്ക് വന്നാൽ 2019 മോഡൽ മക്‌ലാരൻ 570 S എന്ന മോഡലാണ്. ജാക്കിയുടെ കൈവശമുളള മോഡൽ നിരവധി കസ്റ്റമൈസേഷൻ നടത്തിയ വാഹനമാണ്. കമ്പനിയുടെ കസ്റ്റമൈസേഷന്‍ വിഭാഗം മക്‌ലാരന്‍ സ്‌പെഷ്യല്‍ ഓപറേഷന്‍സ് (MSO) മുഖേന ഉടമകള്‍ക്ക് അവരുടെ താത്പര്യം പ്രകാരം കാറിനെ ഒരുക്കാനുള്ള സ്വാതന്ത്ര്യം മക്‌ലാരന്‍ നല്‍കുന്നുണ്ട്. എയറോഡൈനാമിക് ഘടകങ്ങളെ പോലും എംഎസ്ഒയിലൂടെ ഉടമകള്‍ക്ക് കാറില്‍ സ്ഥാപിക്കാം.
ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ പ്രാരംഭ സ്‌പോര്‍ട്‌സ് സീരീസില്‍ നിന്നുള്ള മോഡലാണ് മക്‌ലാരന്‍ 570S. മക്‌ലാരന്‍ 570C, 570S സ്‌പൈഡര്‍, 570GT എന്നിവരും ശ്രേണിയിലെ മറ്റു മോഡലുകളാണ്. 720S, സെന്ന, P1, P1 GTR, MP4 - 12C (കൂപ്പെ & സ്‌പൈഡര്‍), 650S (കൂപ്പെ & സ്‌പൈഡര്‍), 675LT (കൂപ്പെ & സ്‌പൈഡര്‍) എന്നിവരാണ് മക്‌ലാരന്‍ നിരയിലെ മറ്റു താരങ്ങള്‍.

പ്രാരംഭ മോഡലെങ്കിലും സൂപ്പര്‍കാര്‍ എന്ന വിശേഷണത്തോടു 570S പൂര്‍ണമായും നീതി പുലര്‍ത്തുന്നുണ്ട്. 3.8 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V8 എഞ്ചിനാണ് കാറില്‍. 562 bhp കരുത്തും 601 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് പിന്‍ ചക്രങ്ങളിലേക്ക് കരുത്തു പകരും.
എഞ്ചിനീയറിംഗിന്റെയും ഡിസൈനിംഗിന്റെയും മൂര്‍ത്തീഭാവം പ്രതിനിധീകരിക്കുന്ന മക്ലാരന്റെ ലൈനപ്പിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് അര്‍തുറ. മക്‌ലാരന്റെ ഫസ്റ്റ് സീരീസ്-പ്രൊഡക്ഷന്‍ ഹൈ-പെര്‍ഫോമന്‍സ് ഹൈബ്രിഡ് (HPH) സൂപ്പര്‍കാര്‍ എന്ന നിലയില്‍ അഴക്, പവര്‍, കാര്യക്ഷമത എന്നിവയുടെ സമ്പൂര്‍ണ സംയോജനമാണ് അര്‍തുറയില്‍ നമുക്ക് കാണാന്‍ സാധിക്കുക. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ MCLA പ്ലാറ്റ്‌ഫോമിലാണ് ഈ കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
671 bhp കരുത്തും 720 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ V6 ട്വിന്‍-ടര്‍ബോ പെട്രോള്‍ എഞ്ചിനും 7.4 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കുമാണ് അര്‍തുറയ്ക്ക് കരുത്തേകുന്നത്. 93 bhp ഇലക്ട്രിക് മോട്ടോറും കരുത്തേകാനുണ്ട്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലാണ് സൂപ്പര്‍ കാര്‍ വരുന്നത്. പെര്‍ഫോമന്‍സ് വശം പരിശോധിക്കുമ്പോള്‍ വെറും 3 സെക്കന്‍ഡ് കൊണ്ട് ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും.
മണിക്കൂറില്‍ 330 കിലോമീറ്ററാണ് പരമാവധി വേഗത. മക്ലാരന്റെ ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡല്‍ കൂടിയാണ് അര്‍തുറ. ബാറ്ററി പവറില്‍ മാത്രം കാര്‍ 31 കി.മീ ഓടുകയും 130 kph വേഗത കൈവരിക്കാന്‍ സാധിക്കുകയും ചെയ്യും. കംബൈന്‍ഡ് ഫ്യുവല്‍ ഇക്കോണമി 20 മുതല്‍ 22 കിലോമീറ്റര്‍ വരുമെന്നാണ് പറയപ്പെടുന്നത്. ഇ-മോഡ്, കംഫര്‍ട്ട്, സ്‌പോര്‍ട്ട്, ട്രാക്ക് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകള്‍ മക്ലാരന്‍ അര്‍തുറ വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








