മുത്തേ മുത്തേ കന്നഡ മുത്തേ; സോഷ്യൽ മീഡിയ കപ്പിൾസിൻ്റെ യാത്ര 4X4 കരുത്തിൽ
യൂട്യൂബിൽ ചാനലുകൾ തുടങ്ങി പ്രശസ്തരായ നിരവധി പേരുണ്ട് മലയാളത്തിൽ. ഒറ്റയ്ക്ക് ചാനൽ തുടങ്ങിയതിന് ശേഷം കല്ല്യാണം കഴിഞ്ഞാൽ പിന്നെ കപ്പിൾസായി വീഡിയോ ചെയ്യുന്നതാണല്ലോ പതിവ്. കേരളത്തിൽ വരെ ഫാൻസുളള ഒരു കപ്പിൾസ് ആണ് മധു ഗൗഡയും ഭർത്താവും. ഇപ്പോഴിതാ ദമ്പതികളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്. ഇനി ഇവരുടെ യാത്രയ്ക്ക് കൂട്ടായി മഹീന്ദ്ര ഥാർ റോക്സ് കൂടിയുണ്ട്. മധു തന്നെയാണ് സോഷ്യൽ മീഡിയ പേജിലൂടെ സന്തോഷം പങ്കുവച്ച്ത്. ഡെലിവറി വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ഥാർ റോക്സിന് നീണ്ട കാത്തിരിപ്പ് കാലാവധിയുളളത് കൊണ്ട് തന്നെ അവർ വിവാഹത്തിന് മുൻപ് തന്നെ ബുക്ക് ചെയ്തിരുന്നു എന്ന് വേണം കരുതാൻ.
വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ MX1, MX3, MX5, AX3L, AX5L, AX7L എന്നീ വേരിയന്റുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. ബേസ് വേരിയന്റിന്റെ വില 12.99 ലക്ഷം രൂപയാണ്. ഓഫ്-റോഡ് യാത്രകള്‍ക്കായി 4x4 ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച ഥാര്‍ റോക്സ് വേരിയന്റുകളുടെ വില 18.79 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.

ടോപ് സ്‌പെക് വേരിയന്റിന് 22.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. എക്‌സ്‌ഷോറൂം 2.0-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.2-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്നിവയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഥാര്‍ 3 ഡോര്‍, സ്‌കോര്‍പിയോ N എന്നിവയില്‍ കാണപ്പെടുന്ന അതേ എഞ്ചിനുകളാണ് റോക്‌സിനും തുടിപ്പേകാന്‍ എത്തുന്നത്.
എന്നാല്‍ ഇവ വ്യത്യസ്തമായ ട്യൂണ്‍ സ്‌റ്റേറ്റുകളാണ് ഓഫര്‍ ചെയ്യുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം 4X4 സാങ്കേതികവിദ്യ ഡീസലിന് മാത്രമേ ലഭ്യമാകൂ. അധികമായി രണ്ട് ഡോറുകള്‍ കൂടി ചേര്‍ന്നതോടെ ഥാര്‍ റോക്‌സിന്റെ വീല്‍ബേസ് അളവ് കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഥാര്‍ റോക്‌സ് വിശാലമായ അകത്തളവുമായാണ് എത്തുന്നത്.
ആഡംബര ലുക്കിലുള്ള ഇന്റീരിയറിന് പുറമെ അധിക ഭാരം ഉള്‍ക്കൊള്ളുന്നതിനും സുഗമമായ യാത്ര സമ്മാനിക്കുന്നതിനുമായി എസ്‌യുവിയുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണവും ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഡാഷ്ബോര്‍ഡിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സ്‌ക്രീന്‍ വലുതാക്കിയിരിക്കുന്നു. ADAS, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, പനോരമിക് സണ്‍റൂഫ് എന്നിവ പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.
വാഹനത്തിന്റെ നീളവും ഡോറുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെങ്കിലും സാധാരണ പോലെ ഇതൊരു 5 സീറ്റര്‍ എസ്‌യുവിയാണ്. ഇതില്‍ ഇപ്പോള്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. മഹീന്ദ്ര ഥാര്‍ റോക്സിന് 644 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്,. അതായത് ഒരു മുതിര്‍ന്നയാള്‍ ഇതിനുള്ളില്‍ ഉള്‍ക്കൊള്ളും. പിന്നിലെ സീറ്റുകള്‍ക്കായി 60:40 സ്പ്ലിറ്റും ഥാര്‍ റോക്സില്‍ ഉണ്ട്, അത് മടക്കിവെച്ച് കൂടുതല്‍ ലഗേജ് സ്‌പെയ്‌സ് സൃഷ്ടിക്കാന്‍ കഴിയും.

ലോഞ്ച് സമയത്ത് ഐവറി കളറിലുള്ള ഇന്റീരിയറിലായിരുന്നു റോക്‌സ് എത്തിയത്. എന്നാല്‍ ലോഞ്ചിന് പിന്നാലെ നടന്ന മീഡിയ ഡ്രൈവിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ചൂണ്ടിക്കാണിച്ച പോരായ്മയും ഇത് തന്നെയായിരുന്നു. ഉപഭോക്താക്കളുടെ ആശങ്ക കണ്ടറിഞ്ഞ് കമ്പനി രണ്ടാമതൊരു ഇന്റീരിയര്‍ കളര്‍ ഓപ്ഷന്‍ കൂടി അവതരിപ്പിച്ചു. നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഐവറി കളര്‍ തന്നെയാണ് ലഭിച്ചത്. ഇപ്പോള്‍ പുതിയ മോക്ക ബ്രൗണ്‍ നിറത്തിലുള്ള ഇന്റീരിയര്‍ നിറവുമായി വരുന്ന ഥാര്‍ റോക്‌സ് മഹീന്ദ്ര ഡീലര്‍ഷിപ്പുകളിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








