ഒറിജിനലിനെ വെല്ലുന്ന ചൈനീസ് റോൾസ് റോയ്സ്; 3.50 ലക്ഷത്തിന് ഡ്യൂപ്ലിക്കേറ്റ് കലിനൻ വാങ്ങിയാലോ
ആഡംബരത്തിൻ്റെ അവസാനവാക്കായി പറയുന്ന ബ്രാൻഡാണ് റോൾസ് റോയ്സ്. അത് വെറുതെ പറയുന്നതല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. ലോകത്തിലെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്സ് കലിനൻ. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലെയും ഉന്നത സെലിബ്രിറ്റികളുടെ ഗരാജുകളിൽ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഇടംപിടിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10.50 കോടി രൂപ മുതൽ 12.25 കോടി രൂപ വരെയാണ് ഈ ലക്ഷ്വറി കാറിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. 2018-ൽ വിപണിയിലെത്തിയ മോഡൽ ഇന്ന് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിട്ടുണ്ട്.
എന്നാൽ തീക്കട്ടയിലും ഉറുമ്പരിക്കുക എന്ന് പറയുന്നത് പോലെ റോൾസ് റോയ്സ് കലിനന് ചൈനയിൽ നിന്ന് ഒരു എതിരാളി ഉയർന്നിരിക്കുകയാണ്. Mo Vibes എന്ന യുട്യൂബ് ചാനലിലാണ് 3.50 ലക്ഷത്തിൻ്റെ റോൾസ് റോയ്സ് കലിനൻ മോഡലിൻ്റെ അൺബോക്സിങ്ങ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. യുട്യൂബർ ചൈനയിൽ നിന്നാണ് വാഹനം ഓർഡർ ചെയ്തത്. വാഹനത്തിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഒറ്റ നോട്ടത്തിൽ ഇതൊരു മിനിയേച്ചർ മോഡലായി തോന്നാം.

മുന്നിൽ നിന്ന് നോക്കുമ്പോൾ വളരെ ഭംഗിയായി കാണപ്പെടുന്നുണ്ട്. ഗ്രിൽ, സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ബോണറ്റ് ഡിസൈൻ, ബമ്പർ എന്നിവയെല്ലാം മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. വശങ്ങളിലേക്ക് നോക്കിയാൽ കലിനനിലുളള സൂയിസൈഡ് ഡോറുകൾ തന്നെയാണ് ഇതിനും ലഭിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഈ വാഹനം ഒരു ഇലക്ട്രിക് മോഡലാണ് എന്നതാണ്.
ഞെട്ടണ്ട അകത്തേക്ക് കയറിയാൽ നിങ്ങൾക്ക് ഒരു പുഷ് ബട്ടൺ, മികച്ച് ഇൻഫോടെയ്ൻമെൻ്റ്, ക്ലസ്റ്റർ, എസി വെന്റുകൾ അതോടൊപ്പം തന്നെ പിന്നിലെ സീറ്റിൽ മൂന്ന് പേർക്ക് ഇരിക്കാൻ സാധിക്കും. യഥാർത്ഥ റോൾസ് റോയ്സ് കലിനൻ മോഡലിൻ്റെ കൂടെ ഈ ചൈനീസ് മോഡലും യുട്യൂബർ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. വിലയുടെ കാര്യത്തിലേക്ക് വന്നാൽ ആദ്യം സൂചിപ്പിച്ചത് പോലെ 3.50 ലക്ഷത്തിന് വാഹനം സ്വന്തമാക്കാൻ സാധിക്കും.
ഒറിജിനൽ കലിനൻ മോഡലിൻ്റെ ഡിസൈനിലേക്ക് വന്നാൽ L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ തുടങ്ങിയവയാണ് വാഹനത്തെ പുറംകാഴ്ച്ചയിൽ ആഡംബരമാക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്ക്കും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.
റോൾസ് റോയ്‌സിന്റെ പുതിയ കാലത്തെ സ്പിരിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാനാവുന്ന ഇൻസ്ട്രുമെന്റ് ഡയൽ കളറുകൾ, വിസ്പേഴ്‌സ് ആപ്പ്, പിൻ യാത്രക്കാർക്കായി പ്രത്യേക സ്‌ക്രീനുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിൽ അവതരിപ്പിക്കുന്നത്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന്റെ ഹൃദയം. 5,000 ആർപിഎമ്മിൽ 583 bhp പവറും 1,600 ആർപിഎമ്മിൽ പരമാവധി 900 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.
സ്റ്റാൻഡേർഡായി തന്നെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എസ്‌യുവിയുടെ ഈ കൂറ്റൻ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. റോൾസ് റോയ്സ് കലിനൻ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ ഉര്‍വശി റൗട്ടേലയുടെ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








